അലങ്കാരത്തിന് സ്വര്‍ണവും മുത്തുകളും; സിനിമ കണ്ട ഏറ്റവും വിലയേറിയ വിവാഹ സാരിയുടുത്ത് ഐശ്വര്യ

ബോളിവുഡ് കണ്ട ഏറ്റവും വലിയ താര വിവാഹമാണ് ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം ചര്‍ച്ചയായ മറ്റൊരു താരവിവാഹമുണ്ടാകില്ല. സോഷ്യല്‍ മീഡിയയൊന്നുമില്ലാത്ത കാലത്ത്, ടെലിവിഷനിലൂടെയാണ് രാജ്യം ആ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയായ ഐശ്വര്യ റായ് ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബങ്ങളിലൊന്നിന്റെ മരുമകളായി മാറുന്നത് സിനിമ പോലെ ആരാധകര്‍ ആസ്വദിച്ച കാഴ്ചയാണ്.

ടെലിവിഷനിലൂടെ ലോകം കണ്ട ആ വിവാഹത്തില്‍ ഐശ്വര്യ അണിഞ്ഞ കാഞ്ചീവരം സാരിയും വെള്ള കുതിരപ്പുറത്ത് വരുന്ന അഭിഷേക് ബച്ചനുമൊക്കെ ഇന്നും ആരാധകരുടെ മനസില്‍ മാറാത്ത കാഴ്ചകളായി നിലനില്‍ക്കുന്നു. 2017 എപ്രില്‍ 20 നായിരുന്നു സിനിമാ ലോകം കാത്തിരുന്ന താരവിവാഹം. ഇന്നും അഭിഷേകും ഐശ്വര്യയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. 2011 ലാണ് ഐശ്വര്യയും അഭിഷേകും അമ്മയും അച്ഛനുമാകുന്നത്.

Aishwarya Rai

ഇന്ത്യ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നാണ് ഐശ്വര്യയുടേയും അഭിഷേകിന്റേയും. ഐശ്വര്യയുടെ വിവാഹദിനത്തിലെ ലുക്ക് ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും വിലമതിക്കുന്ന ലുക്കുകളിലൊന്നും. വിവാഹത്തിന് ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ഐശ്വര്യ അണിഞ്ഞത്. ഒപ്പം പരമ്പരാഗത ആഭരണങ്ങളും. പ്രമുഖ ഫാഷന്‍ ഡിസൈനറായ നീത ലല്ലയാണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. സ്വര്‍ണ ബോര്‍ഡറും വിലപിടിപ്പുള്ള മുത്തുകളും നിറഞ്ഞതായിരുന്നു ഐശ്വര്യയുടെ വിവാഹ സാരി.

യഥാര്‍ത്ഥ സ്വര്‍ണവും മുത്തുകളും പതിപ്പിച്ചതായിരുന്നു ഐശ്വര്യയുടെ സാരി. 75 ലക്ഷമാണ് ഐശ്വര്യയുടെ വിവാഹ സാരിയുടെ വില. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ചേറ്റവും വിലപിടിപ്പുള്ള വിവാഹ സാരിയാണ് ഐശ്വര്യ അന്ന് ധരിച്ചത്. അഭിഷേകാകട്ടെ വെള്ള ഷെര്‍വാണിയാണ് വിവാഹത്തിന് ധരിച്ചത്. അതിലെ സ്വര്‍ണത്തിന്റെ വര്‍ക്കും അതിമനോഹരമായിരുന്നു. 2020ല്‍ അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹ വസ്ത്രങ്ങളെക്കുറിച്ചുള്ള ഡിസൈനര്‍മാരുടെ ബിടിഎസ് വീഡിയോ വൈറലായിരുന്നു.

ഇന്നും ആരാധകര്‍ ഐശ്വര്യയേയും അഭിഷേകിനേയും തങ്ങളുടെ മാതൃകാ ദമ്പതികളായാണ് കാണുന്നത്. മകള്‍ ആരാധ്യയും ഇന്ന് താരമാണ്. അമ്മയും മകളും എപ്പോഴും ഒരുമിച്ചാണ്. മകളെ സ്‌കൂളില്‍ നിന്നും കൂട്ടാനും അവളേയും കൊണ്ട് കാന്‍ ചലചിത്രമേള പോലുള്ള വലിയ ഇവന്റുകള്‍ക്ക് പോകാനുമൊക്കെ ഐശ്വര്യയ്ക്ക് വലിയ താല്‍പര്യമാണ്. എന്നാല്‍ എപ്പോഴും മകളുടെ കൈ പിടിച്ച് നടത്തുന്നതിനെ സോഷ്യല്‍ മീഡിയ പരിഹസിക്കാറുമുണ്ട്.

Aishwarya Rai

വിവാഹ ശേഷവും തന്റെ അഭിനയത്തോട് വിട പറഞ്ഞിട്ടില്ല ഐശ്വര്യ. അഭിനയ ജീവിതം താരം അതുപോലെ തന്നെ മുന്നോട്ട് കൊണ്ടു പോവുകയാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ശക്തമായി തിരികെ എത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ പൊന്നിയന്‍ സെല്‍വന്‍ 2വിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. നെഗറ്റീവ് വേഷത്തിലുള്ള ഐശ്വര്യയുടെ തിരിച്ചുവരവ് വന്‍ കയ്യടി നേടുകയും ചെയ്തു.

അഭിഷേകും അഭിനയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബിഗ് സ്‌ക്രീനിലെന്നത് പോലെ തന്നെ ഒടിടിയിലും അഭിഷേക് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദസ്വിയാണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രീത്ത് ഇന്‍ടു ദ ഷാഡോസിന്റെ പുതിയ സീസണിലും ബച്ചന്‍ ഈയ്യടുത്ത് അഭിനയിച്ചിരുന്നു. ഗൂമര്‍ ആണ് അഭിഷേകിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X