വിക്കി കൗശലിന്റെ ഭാര്യ സങ്കൽപ്പം ഇങ്ങനെ....!
ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹമാണ്. ഇരുവരും ഇതുവരേയും പ്രചരിക്കുന്ന വിവാഹ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ബോളിവുഡ് നടൻ അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനും ശേഷം അടുത്തിടെ വിക്കി കൗശൽ പ്രത്യേക അതിഥിയായി ഇൻ ടു ദി വൈൽഡിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഉറി എന്ന ഉറ്റ ചിത്രത്തിലൂടെ ഒട്ടനവധി പ്രേക്ഷകരുടെ മനം കവർന്ന് വിക്കി ഇൻ ടു ദി വൈൽഡ് പങ്കെടുത്തപ്പോൾ തന്റെ കോളേജ് ദിനങ്ങളെ കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിക്ക് വേണ്ട ഗുണഗണങ്ങളെ കുറിച്ചും വിശദീകരിച്ചു.

എപ്പോഴെങ്കിലും വിവാഹിതനാകണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും വിക്കി തുറന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഗോസിപ്പുകളിൽ താരം പ്രതികരിച്ചില്ല. ബിയർ ഗ്രിൽസ് ഭാര്യയിൽ വിക്കി തേടുന്ന ഗുണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.' എപ്പോഴും ഒരു കണക്ഷൻ തോന്നണം. പരസ്പരം അറിഞ്ഞ് സ്നേഹിക്കാൻ സാധിക്കണം. പരസ്പരം നല്ല ധാരണയുണ്ടാക്കി മനസിലാക്കി വിവാഹജീവിത്തിൽ ഉയർന്ന് പോകാൻ കെൽപ്പുള്ള വ്യക്തിയായിരിക്കണം' വിക്കി കൗശൽ പറഞ്ഞു.
Also Read: 'മത്സരാർഥിക്ക് ഡാൻസ് കളിക്കാൻ ബെൽറ്റ് ഊരി കൊടുത്തു', ചാക്കോച്ചന് ഇങ്ങനെയും ഒരു മുഖമുണ്ട്
ഈ വർഷം ഡിസംബറിൽ വിക്കിയും കത്രീനയും വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രാജസ്ഥാനിൽ വെച്ച് രാജകീയ വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനമെന്നും റിപ്പോർട്ടുകൾ പറയുന്നു. വിക്കിയും കത്രീനയും ദീപാവലി വേളയിൽ ചലച്ചിത്ര നിർമ്മാതാവ് കബീർ ഖാന്റെയും ഭാര്യ മിനി മാത്തൂരിന്റെയും വീട്ടിൽ വെച്ച് വിവാഹ നിശ്ചയവും മോതിരം മാറ്റൽ ചടങ്ങും നടത്തിയെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇവരുടെ സ്വകാര്യ വിവാനിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കത്രീനയുടെ വിവാഹത്തിന് സബ്യസാചിയാണ് വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇരുവരേയും പലപ്പോഴായി പൊതുപരിപാടികളിൽ ഒരുമിച്ച് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് കത്രീന-വിക്കി പ്രണയവും വിവാഹവും വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. അടുത്തിടെ വിക്കിയുടെ ഏറ്റവും പുതിയ സിനിമ സർദ്ദാർ ഉദ്ദമിന്റെ പ്രീമിയർ കാണാനും കത്രീന എത്തിയിരുന്നു. കഴിഞ്ഞ മാസം കത്രീനയും വിക്കിയും സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയുടെ ഓഫീസിൽ ഒരുമിച്ച് വന്നതിന് ശേഷം ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ശക്തി പ്രാപിക്കുകയായിരുന്നു. വിക്കിയുടെയും കത്രീനയുടെയും വിവാഹ ആഘോഷങ്ങൾ ഡിസംബർ 7 നും ഡിസംബർ 9 നും ഇടയിൽ രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിൽ നിന്ന് 30 മിനിറ്റ് അകലെയുള്ള സവായ് മധോപൂരിലെ റിസോർട്ടായ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. കത്രീന മുമ്പ് നടൻ രൺബീർ കപൂറുമായി പ്രണയത്തിലായിരുന്നപ്പോൾ വിക്കി ഹർലീൻ സേത്തിയുമായി ഡേറ്റിംഗ് നടത്തിയിരുന്നു. അടുത്തിടെ ഒറു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉടൻ തന്നെ വിവാഹനിശ്ചയം നടത്തുമെന്ന് നടൻ വിക്കി കൗശൽ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications