For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മത്സരാർഥിക്ക് ഡാൻസ് കളിക്കാൻ ബെൽറ്റ് ഊരി കൊടുത്തു', ചാക്കോച്ചന് ഇങ്ങനെയും ഒരു മുഖമുണ്ട്

  |

  മലയാളത്തിലെ നിത്യ വസന്തമാണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി അരങ്ങേറിയ താരം പിന്നീട് ചോക്ലേറ്റ് നായകനായി ഒട്ടേറെ വര്‍ഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു. നിരവധി ഹിറ്റുകളും സ്വന്തമാക്കി. ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ച് വെച്ച് അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചകളിലൂടെയാണ് കുഞ്ചാക്കോ ബോബൻ ഇന്ന് മലയാളികൾക്ക് മുമ്പിലേക്ക് ഓരോ സിനിമയിലൂടെയും എത്തുന്നത്. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും കുഞ്ചാക്കോ ബോബൻ അഭിനയജീവിതത്തില്‍ മുന്നേറികൊണ്ടിരിക്കുകയാണ്.

  Also Read: പാരിസിൽ പ്രിയപ്പെട്ടവനൊപ്പം പിറന്നാൾ ആഘോഷം, ലോകം ചുറ്റി റേയ്ച്ചലും റൂബനും!

  ധന്യ എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തിയത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരമായിരുന്നു ചാക്കോച്ചൻ. സിനിമാ പാരമ്പര്യമുള്ള താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ ബാലതാരമായ ധന്യ നിർമിച്ചത് താരത്തിന്റെ പിതാവ് ബോബൻ കുഞ്ചാക്കോ ആയിരുന്നു. 1981ലാണ് ധന്യ റിലീസ് ചെയ്തത്. പിന്നീട് ചാക്കോച്ചനെ സിനിമകളിൽ കണ്ടിരുന്നില്ല. ശേഷം 1997ൽ നായകനായിട്ടായിരുന്നു പിന്നീട് ചാക്കോച്ചൻ വെള്ളിത്തിരയിലേത്ത് എത്തിയത്. അത് ഒരു ഒന്ന് ഒന്നര വരവായിരുന്നു. അനിയത്തിപ്രാവ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഒപ്പം നായകനും. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഹിറോയെ നെഞ്ചിലേറ്റി. അങ്ങനെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി കു‍ഞ്ചാക്കോ ബോബൻ മാറി.

  Also Read: 'നടിമാർ വിവാഹിതരാണോ അല്ലയോ എന്നത് പ്രേക്ഷകർക്ക് ഇപ്പോൾ വിഷയമല്ല'; ഭൂമിക ചൗള

  പിന്നീട് നിറം അടക്കം നിരവധി സിനിമകളിൽ കു‍ഞ്ചാക്കോ ബോബൻ നായകനായി. അനിയത്തിപ്രാവ്, നിറം, ദോസ്‍ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്‍തൂരിമാൻ, സ്വപ്‍നക്കൂട് തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റെ പ്രധാന ഹിറ്റ് സിനിമകൾ. 2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ മുതലാണ് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോ പരിവേഷം ഊരിവെച്ച് കഥകൾക്കനുസരിച്ച് മാറാനും വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്താനും തുടങ്ങി. നായകൻ പിന്നീട് വില്ലനായും സ്ക്രീനിൽ തിളങ്ങുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഇന്ന് വളരെ സൂക്ഷമതയോടെയാണ് ചാക്കോച്ചൻ സിനിമകൾ തെരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം അതിന്റെ ഉദാഹരണങ്ങളുമാണ്.

  നായകനെന്നതിന് പുറമെ മനോഹരമായി നൃത്തവും അവതരിപ്പിക്കുന്ന ചാക്കോച്ചൻ നിരവധി റിയാലിറ്റി ഷോകളുടെ മെന്ററായും എത്തിയിരുന്നു. അദ്ദേഹം നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ ജഡ്ജായപ്പോൾ തനിക്ക് അദ്ദേഹത്തിൽ നിന്നും ഉണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നായിക നായകനിൽ മത്സരാർഥിയായിരുന്ന ആഡിസ് അക്കര. തന്റെ വരാനിരിക്കുന്ന സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടി സംവിധായകൻ ലാൽ ജോസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു നായിക നായകൻ.

  Recommended Video

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷോയില്‍ വിധികര്‍ത്താവായി എത്തിയ കുഞ്ചാക്കോ ബോബനെ കുറിച്ച് അധികമാരും അറിയാത്ത ആരോടും പറയാത്ത ഒരു കഥ ആഡിസ് പറഞ്ഞത്. കുഞ്ചാക്കോ ബോബന്‍ സ്വന്തം ബെല്‍റ്റ് ഊരി നല്‍കി രക്ഷിച്ച കഥയാണ് ആഡിസ് വെളിപ്പെടുത്തിയത്. 'തുടക്കത്തിലൊക്കെ ജഡ്ജസിനെ എല്ലാം ഭയങ്കര പേടിയായിരുന്നു. സ്റ്റേജില്‍ വന്നു നില്‍ക്കുമ്പോള്‍ മാത്രമാണ് വിധികര്‍ത്താക്കളായി എത്തിയ ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നീ വിധികര്‍ത്താക്കളോട് ഇന്‍ട്രാക്ട് ചെയ്യുന്നത് പോലും. കുഞ്ചാക്കോ ബോബനെ കാണുമ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറിനെ കാണുന്നത് പോലെ തന്നെയുള്ള ഒരു കൗതുകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ ഡാന്‍സ് ചെയ്യേണ്ട ഒരു സെക്ഷന്‍ എത്തിയപ്പോള്‍ എന്റെ പാന്റ്‌സ് ഊരി വീഴുന്നു. അപ്പോള്‍ ഷോയുടെ ഡയറക്ടര്‍ വിളിച്ചു പറഞ്ഞു 'ആഡിസിന്റെ പാന്റ്‌സ് ഊരി വീഴുന്നു. അവന് സ്റ്റെപ്‌സ് ചെയ്യാന്‍ കഴിയുന്നില്ല. അതെന്താണെന്ന് നോക്കൂ' എന്ന്. ഡാന്‍സ് തുടങ്ങാന്‍ പോകുന്നു. പെട്ടന്ന് ഒരു വിളി വന്നു, 'ആഡിസ്, നില്‍ക്കൂ' തിരിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഓടി വരുന്നു. എന്നെ തല്ലാന്‍ വരുന്നതാണെന്നാണ് കരുതിയത്. പക്ഷെ കുഞ്ചാക്കോ ബോബന്‍ ഓടി വന്ന് അദ്ദേഹത്തിന്റെ ബെല്‍റ്റ് ഊരി എനിക്ക് ഇട്ട് തന്നു. അന്ന് ചാക്കോച്ചന്റെ ബെല്‍റ്റ് ഇട്ടിട്ടാണ് ഞാന്‍ ഡാന്‍സ് കളിച്ചത്' ആഡിസ് പറയുന്നു. അന്ന് ആ സംഭവം നടന്ന ശേഷം പരിഭ്രമത്തിലായിരുന്നതിനാൽ അന്ന് അദ്ദേഹത്തോട് നന്ദി പറയാനോ ഒന്നും സാധിച്ചില്ലെന്നും ആഡിസ് പറയുന്നു.

  Read more about: kunchacko boban
  English summary
  reality show contestant open up about a rare incident that happened with actor Kunchacko Boban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X