For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാരിസിൽ പ്രിയപ്പെട്ടവനൊപ്പം പിറന്നാൾ ആഘോഷം, ലോകം ചുറ്റി റേയ്ച്ചലും റൂബനും!

  |

  പേളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയും. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. മോഡൽ കൂടിയായ റേച്ചൽ ഇടയ്ക്ക് പേർളിയുടെ യുട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. പേർളി റേച്ചലിനെ വാവാച്ചി എന്നാണ് വിളിക്കാറുള്ളത്. സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പേളിയും പങ്കുവെയ്ക്കാറുണ്ട്. പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്.

  Also Read: 'നടിമാർ വിവാഹിതരാണോ അല്ലയോ എന്നത് പ്രേക്ഷകർക്ക് ഇപ്പോൾ വിഷയമല്ല'; ഭൂമിക ചൗള

  ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും. അടുത്തിടെയാണ് റേച്ചൽ വിവാഹിതയായത്. ഫോട്ടോ​ഗ്രാഫർ റൂബെൻ ബിജി തോമസിനെയാണ് റേച്ചൽ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിനും റൂബനും വിവാഹം പേർളി ആശംസകൾ നേർന്നത്. ഇരുവരുടെയും കണ്ണുകളിൽ ഇപ്പോൾ കാണുന്ന തിളക്കം എന്നും നിലനിൽക്കട്ടെയെന്നും ഇരുവർക്കും സന്തോഷം ആശംസിച്ച് പേളി അന്ന് കുറിച്ചിരുന്നു. താനും ശ്രീനിഷും എന്നും ഒപ്പമുണ്ടാകുമെന്ന വാക്കും ആശംസാക്കുറിപ്പിനൊപ്പം പേളി അനിയത്തിക്ക് നൽകിയിരുന്നു.

  Also Read: 'മറ്റുള്ള അമ്മമാരെപോലെയല്ല എന്റെ അമ്മ, നടക്കുമ്പോൾ പോലും ഞാൻ സ്റ്റെപ്പ് ഇട്ടാണ് നടക്കുന്നത്'

  പാശ്ചാത്യ ശൈലിയുള്ള വസ്ത്രങ്ങളണിഞ്ഞ് മനോഹരിയായിട്ടാണ് റേച്ചൽ വിവാഹ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഭർത്താവിനൊപ്പം ഹണിമൂൺ ട്രിപ്പിലാണ് റേച്ചൽ. പ്രിയപ്പെട്ടവനൊപ്പം ലോകം ചുറ്റുന്നതിന്റെ സന്തോഷം സോഷ്യൽമീഡിയകളിൽ പങ്കുവെച്ച പോസ്റ്റിലൂടെ റേച്ചൽ അറിയിച്ചിരുന്നു. ഇപ്പോൾ ഇരുവരും പാരിസിലാണുള്ളത്. കഴിഞ്ഞ ദിവസം റേച്ചലിന്റെ പിറന്നാളായിരുന്നു. വിവാഹശേഷം വന്ന ആദ്യ പിറന്നാളിന് ഭർത്താവ് നൽകിയ സർപ്രൈസിൽ അമ്പരന്ന് ഇരിക്കുകയാണ് റേച്ചൽ.

  'ഇത്തവണത്തെ പിറന്നാളിൽ എന്റെ നല്ലപാതിക്കൊപ്പം ലോകം കറങ്ങാനാവുന്നതിൽ സന്തോഷമുണ്ട്. പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് എന്റെ ദിവസം മനോഹരമാക്കിയ എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരിൽ നിന്നും അകലെയായതിനാൽ എനിക്ക് കുറച്ച് സങ്കടമുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം മനോഹരമായ വീഡിയോയാണ് എനിക്കായി ഒരുക്കിയത്. അത് ഫേസ്ബുക്കിലൂടെ പങ്കിടാനായി താൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ഫീഡിൽ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇത് 12 മിനിറ്റിൽ കൂടുതലാണ്. ജീവിതം യഥാർത്ഥവും അനുദിനം കൂടുതൽ കൂടുതൽ സവിശേഷവും മനോഹരവുമാണ്'റേച്ചലിന് സ്പെഷ്യൽ പിറന്നാൾ വീഡിയോ ഒരുക്കിയതിന് പിന്നിൽ പ്രവർത്തിച്ചതും റൂബനായിരുന്നു. റേച്ചലിന് പേളിയും ശ്രീനിയും പിറന്നാൾ ആശംസിച്ചിരുന്നു.‌‌

  Recommended Video

  Pearle maaney shares daughter nila's first theatre experience

  പാരിസിലെ ഏറ്റവും വലിയ ആകർഷണമായ ഈഫിൽ ടവറിന് താഴെ റൂബന് ഒപ്പം പ്രണയാദ്രയായി നിൽക്കുന്ന ഫോട്ടോകളും റേച്ചൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മേമ എന്ന നിലയില്‍ റേച്ചല്‍ പേർളിയുടെ മകൾ നിലയ്ക്ക് പ്രിയപ്പെട്ടവളാണ്. നിലയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി കൂടിയാണ് റേച്ചൽ. പേർളിയെ പോലെ തന്നെ മറ്റൊരു അമ്മയുടെ സംരക്ഷണവും സ്നേഹവുമാണ് നിലയ്ക്ക് റേച്ചൽ നൽകുന്നത്. നിലയ്ക്കൊപ്പം കഴിയുന്നതിൽ വലിയ സന്തോഷം തോന്നാറുണ്ടെന്ന് റേച്ചലും കുറിച്ചിട്ടുണ്ട്. മകളുടെ ജനനത്തോടെ സിനിമാ ടെലിവിഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് പേർളി മാണി. ഇടയ്ക്കിടെ വീട്ടുവിശേഷങ്ങളും മകളുടെ വിശേഷങ്ങളും പങ്കുവെച്ച് യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട് പേർളി.

  Read more about: pearle maaney
  English summary
  rachel maaney celebrated her birthday in paris with her husband ruben
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X