For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മറ്റുള്ള അമ്മമാരെപോലെയല്ല എന്റെ അമ്മ, നടക്കുമ്പോൾ പോലും ഞാൻ സ്റ്റെപ്പ് ഇട്ടാണ് നടക്കുന്നത്'

  |

  പതിവ് കണ്ണീർ സീരിയലുകളുടെ ഘടകങ്ങളൊന്നുമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയായിരുന്നു ഉപ്പും മുളകും. കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. 2015 ഡിസംബർ 14 ന് ആണ് ഉപ്പും മുളകും ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് പരമ്പര അവസാനിപ്പിച്ചത്. വൻപ്രേക്ഷക പിന്തുണയാണ് തുടക്കം മുതൽ ഈ കുടുംബ കോമഡി സീരിയലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ടെലിവിഷനിൽ മാത്രമല്ല യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ഉപ്പും മുളകും പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. യുവാക്കൾ പോലും ഉപ്പും മുളകും എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരായി മാറിയിരുന്നു.

  Also Read: ജാൻവിയെ കുറിച്ച് ശ്രീദേവി കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നം ഇതായിരുന്നു!

  നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ തന്മയത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ഉപ്പും മുളകിൽ ചെയ്തിരുന്നത്. ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാർ, ശിവാനി മേനോൻ, അൽത്താഫ് തുടങ്ങിയ താരങ്ങളായിരുന്നു സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. അണിയറപ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

  Also Read: 'അച്ഛനും മക്കളും ഇങ്ങനെയായിരിക്കണം, ശ്രീനിവാസനേയും വിമലയേയും മാതൃകയാക്കൂ'!

  ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റിഷി.എസ്.കുമാർ. പ്രേക്ഷകർക്ക് ഇപ്പോഴും താരത്തെ വിളിക്കുന്നത് ഉപ്പും മുളകിലെ മുടിയനെന്ന പേരിലാണ്. തലയിൽ വി​ഗ് പോലെ നിൽക്കുന്ന ഇടതൂർന്ന മുടിയാണ് ഇന്നും റിഷിയെ പ്രേക്ഷകർ തിരിച്ചറിയാനുള്ള പ്രധാന കാരണം. അഭിനയത്തിനൊപ്പം തന്നെ മികച്ച ഒരു ഡാൻസർ കൂടിയാണ് മുടിയൻ. യുട്യൂബിലും മറ്റ് സോഷ്യസ്‍മീഡിയകളിലും ഡാൻസ് വീഡിയോകൾ മുടിയൻ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഉപ്പും മുളകിലെ മറ്റൊരു ബാലതാരമായിരുന്ന ശിവാനിയും മുടിയനൊപ്പം നൃത്തച്ചുവടുകളുമായി എത്താറുണ്ട്.

  കഴിഞ്ഞ ദിവസം അമൃത ടിവിയിലെ ഷോയായ റെഡ് കാർപെർപെറ്റിൽ പങ്കെടുത്ത റിഷി ഉപ്പും മുളകിലും എത്തിയശേഷമുള്ള ജീവിതത്തിലെ മാറ്റത്തെ കുറിച്ചും ഡാൻസിന് ജീവിതത്തിൽ നൽകുന്ന പ്രാധാന്യത്തെ കുറിച്ചും തുറന്നുപറഞ്ഞു. ഡാൻസ് തന്റെ ജീവിത്തതിന്റെ ഭാ​ഗമാണെന്നും അതിനാൽ ഡാൻസ് അവതരിപ്പിക്കുന്നതിൽ മടി തോന്നാറില്ലെന്നും എന്നാൽ അഭിനയത്തിലേക്ക് എത്തിയപ്പോൾ നന്നായി ചെയ്യാൻ സാധിക്കുമോ എന്ന് ടെൻഷനുണ്ടായിരുന്നുവെന്നാണ് റിഷി പറയുന്നത്. നടി സ്വാസിക വിജയ് അവതാരികയായ പരിപാടിയാണ് റെഡ് കാർപെറ്റ്. അഭിനയിക്കുമ്പോൾ ടെൻഷനുണ്ടായിരുന്നുവെങ്കിലും പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസിലായപ്പോൾ കോൺഫിഡൻസ് വന്നുവെന്നും റിഷി പറയുന്നു.

  Biju Sopanam Exclusive Interview | FilmiBeat Malayalam

  എവിടെ പോയാലും എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നത് തന്റെ മുടിയാണെന്നും അമ്മ തന്റെ മുടി വളർത്തലിനോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും റിഷി വെളിപ്പെടുത്തി. 'ഈ മുടിയുടെ വളര്‍ച്ചയുടെ രഹസ്യത്തെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. എല്ലാവരും കുളിക്കുന്ന പോലെ കുളിക്കും. എല്ലാവരും ഉണക്കുന്നത് പോലെ മുടി ഉണക്കും അല്ലാതെ പ്രത്യേകിച്ച് ഒന്നും ഉപയോഗിക്കുന്നില്ല. മുടി മുറിക്കണമെന്ന് അമ്മ ഒരിക്കലും പറയാറില്ല. അതാണ് എന്റെ കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട്. ഇടയ്ക്ക് അമ്മ എണ്ണയൊക്കെയായി വന്ന് മസാജ് ചെയ്യാറുണ്ട്. ഇതില്‍ പെട്ടെന്ന് ജഡ പിടിക്കാറുണ്ട്. അമ്മയ്ക്ക് അത് കളയാന്‍ കൃത്യമായി അറിയാം. ഉപ്പും മുളകിൽ വന്ന ശേഷം ആളുകൾ തിരിച്ചറിയാന്‍ തുടങ്ങി. ഫോട്ടോയൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് അഭിനയം പറ്റുമെന്ന് മനസിലാക്കിയത്. ഡാന്‍സ് എന്റെ ലൈഫ് സ്റ്റൈലാണ്. സ്റ്റെപ്പൊക്കെ ഇട്ടേ നടക്കാറുള്ളൂ. ഞരമ്പിന് അസുഖമുണ്ടോയെന്നൊക്കെ പണ്ട് പലരും ചോദിച്ചിട്ടുണ്ട്. ഡാന്‍സ് പഠിച്ചിട്ടില്ല. വണ്ടിയോടിക്കുമ്പോള്‍ പോലും സ്റ്റെപ്പിടാറുണ്ട്. ഡാന്‍സും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനുള്ള ആഗ്രഹമുണ്ട്' റിഷി പറഞ്ഞു. ഉപ്പും മുളകിൽ എത്തിയശേഷം നിരവധി ആരാധകരെ സമ്പാദിച്ച റിഷി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ പൈപ്പിൻ ചുവട്ടിലെ പ്രണയമായിരുന്നു റിഷിയുടെ ആദ്യ സിനിമ ചിത്രത്തിലും ഒരു ഡാൻസറായിട്ടാണ് റിഷി എത്തിയത്.

  Read more about: uppum mulakum
  English summary
  popular serial uppum mulakum fame rishi s kumar open up about acting career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X