For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാൻവിയെ കുറിച്ച് ശ്രീദേവി കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നം ഇതായിരുന്നു!

  |

  ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു അന്തരിച്ച നടി ശ്രീദേവി. കണ്ടുകൊതിതീരും മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രതിഭ എന്നും സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ്. പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി. അഞ്ച് പതിറ്റാണ്ടിനിടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ കൂടിയാണ് ശ്രീദേവി. 2018 ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി എത്തിയ മരണമാണ് ശ്രീദേവിയെ ഈ ലോകത്ത് നിന്നും അകറ്റിയത്.

  Also Read: 'അച്ഛനും മക്കളും ഇങ്ങനെയായിരിക്കണം, ശ്രീനിവാസനേയും വിമലയേയും മാതൃകയാക്കൂ'!

  2018 ഫെബ്രുവരി 20നാണ് യുഎഇയിലെ ഒരു നക്ഷത്ര ഹോട്ടലിന്റെ കുളിമുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ അവര്‍ വിവാഹത്തിന് ശേഷം അവിടെ തങ്ങുകയായിരുന്നു. ബാത്ത്ടബ്ബില്‍ മുങ്ങിയതാണ് മരണകാരണം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തിച്ച മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് പ്രിയ താരത്തിനു വിട നല്‍കാന്‍ മുംബൈയിലെ അവരുടെ വസതിയ്ക്കടുത്ത് തടിച്ച് കൂടിയത്.

  Also Read: 'എന്റേയും കുടുംബത്തിന്റേയും നെ​ഗറ്റീവ് പറഞ്ഞ് കാഴ്ചക്കാരെ നേടിയവർ നിരവധി'

  ജാന്‍വി, ഖുഷി എന്നീ രണ്ട് മക്കളാണ് നിര്‍മ്മാതാവായ ബോണി കപൂറിനും ശ്രീദേവിയ്ക്കും ഉള്ളത്. ജാന്‍വി ഇന്ന് ഹിന്ദി സിനിമാ അഭിനേത്രിയാണ്. ജാന്‍വിയുടെ ആദ്യ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്‌. അമ്മയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിനിടയിലും തന്റെ ജോലിയില്‍ മികവ് കാട്ടിയ ജാന്‍വി ഏറെ പിന്തുണയും പ്രശംസയും നേടിയിരുന്നു. 1963 ആഗസ്റ്റ് 13ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. നാലാം വയസിൽ കന്ദൻ കരുണായ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. 1967ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ച് എന്ന ചിത്രത്തിലാണ് നായികയായി അഭിനയിച്ചത്.

  ശ്രീദേവിയുടെ വേർപാടിന്റെ അഞ്ചാം വർഷത്തിലേക്ക് അടുക്കുമ്പോൾ മൂത്തമകൾ ജാൻവിയെ കുറിച്ചുള്ള തന്റെ സ്വപ്നത്തെ കുറിച്ച് ശ്രീദേവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. മകൾ ഒരു നടിയായി കാണുക എന്നതിലപ്പുറം തന്നെ സന്തോഷിപ്പിക്കുക ജാൻവി വിവാഹിതയായി കണുമ്പോഴാണ് എന്നാണ് ശ്രീദേവി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. 'ജാൻവിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഞാൻ അനുകൂലിച്ചിരുന്നില്ല. സിനിമ മോശം വ്യവസായമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ സിനിമാ ലോകത്തിന്റെ സൃഷ്ടിയാണ്. പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ വിവാഹിതയായി കാണുന്നതാണ് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം. പക്ഷേ അവളുടെ സന്തോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഒരു നടിയെന്ന നിലയിൽ അവൾ നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ഞാൻ അവളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്ന അമ്മയാകും' ശ്രീദേവി പറഞ്ഞു.

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  തന്റെ മക്കളെ കുറിച്ച് എന്നും വാതോരാതെ സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ശ്രീദേവി. തന്റെ ജീവിതത്തിൽ എന്നും മക്കൾക്കാണ് എപ്പോഴും പ്രാധാന്യമെന്ന് ശ്രീദേവി പലതവണ പറഞ്ഞിട്ടുണ്ട്. 'ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്. ഞങ്ങൾ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാറുണ്ട്. ഞങ്ങളുടെ ദിനചര്യ എപ്പോഴും പരസ്പരം കേന്ദ്രീകരിച്ചാണ്. സിനിമയുടെ ഡബ്ബിംഗിന്റെയും പ്രൊമോഷന്റെയും തിരക്കിലായതിനാൽ ഞാൻ ചില ദിവസങ്ങളിൽ വൈകിയാണ് വീട്ടിലെത്തുന്നത്. എന്നാൽ എത്ര വൈകിയാലും ഖുഷി എപ്പോഴും പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യും. ഞാൻ തിരിച്ചെത്തിയ ഉടൻ അവൾ എന്റെ മുറിയിലേക്ക് വരും. ശേഷം ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ കാണാൻ ഒരു പുതപ്പിൽ പതുങ്ങിക്കിടക്കും. നേരത്തെ ഞാൻ പങ്കെടുക്കുന്ന പാർട്ടികളിലും പ്രോ​ഗ്രാമുകളിലും പ്രീമിയർ ഷോകളിലും ഞാൻ മക്കളെ കൊണ്ടുപോകുമായിരുന്നു. പക്ഷേ ആളുകൾ കരുതിയത് ഞാൻ ജാൻവിയെ പ്രൊമോട്ട് ചെയ്യുകയാണെന്നാണ്. എന്റെ പെൺകുട്ടികൾക്കൊപ്പം നടക്കുന്നത് എനിക്ക് അഭിമാനമാണ് സമ്മാനിക്കുന്നത്. എന്നാൽ ലോകം അത് തെറ്റിദ്ധരിച്ചു' ശ്രീദേവി പറ‍‍ഞ്ഞു. അമ്മയെപ്പോലെ ബോളിവുഡ് നായികസ്ഥാനത്തേക്കുള്ള യാത്രയിലാണ് ജാൻവി. ധടക്കായിരുന്നു ജാൻവിയുടെ ആദ്യ സിനിമ. അതിന് ശേഷം ​ഗോസ്റ്റ് സ്റ്റോറീസ്, ​ഗുഞ്ചൻ സക്സേന, റൂഹി തുടങ്ങി സിനിമകളും ജാൻവി നായികയായി തിയേറ്ററുകളിലെത്തി.

  Read more about: jhanvi kapoor sridevi
  English summary
  When Sridevi Want Her Daughter Jhanvi Kapoor To Get Married Than Stepping Into Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X