For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടിമാർ വിവാഹിതരാണോ അല്ലയോ എന്നത് പ്രേക്ഷകർക്ക് ഇപ്പോൾ വിഷയമല്ല'; ഭൂമിക ചൗള

  |

  സില്ലിന് ഒരു കാതൽ എന്ന സിനിമയിലൂടെ തെന്നിന്ത്യ കീഴടക്കിയ നടിയാണ് ഭൂമിക ചൗള. ബദ്രിയിലൂടെയാണ് താരം തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതെങ്കിലും സില്ലിന് ഒരു കാതൽ തെന്നിന്ത്യയിലെ മുൻനിര നായിക പദവി താരത്തിന് നേടി കൊടുത്തു. സൂര്യ നായകനായ സില്ലിന് ഒരു കാതലിലെ ​ഗാനങ്ങളും ഭൂമികയുടെ പ്രകടനങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. അഭിനയത്തോട് ചെറുപ്പം മുതൽ താൽപര്യമുള്ള വ്യക്തിയായിരുന്നു ഭൂമിക. അങ്ങനെയാണ് മോഡലിങിലേക്ക് എത്തുന്നത്. 1998 ലാണ് ഭൂമിക ആദ്യമായി ഒരു ഫോട്ടോഷൂട്ടിൽ അഭിനയിക്കുന്നത്. ശേഷം സൽമാൻ ഖാനൊപ്പം തേരേ നാം ചിത്രത്തിൽ ഭൂമിക അഭിനയിച്ചു. വലയി ഹിറ്റായിരുന്നു സിനിമ.

  Also Read: 'മറ്റുള്ള അമ്മമാരെപോലെയല്ല എന്റെ അമ്മ, നടക്കുമ്പോൾ പോലും ഞാൻ സ്റ്റെപ്പ് ഇട്ടാണ് നടക്കുന്നത്'

  തെലുങ്കിലും തമിഴിലും ഹിന്ദിയിലും മാത്രമല്ല മലയാളത്തിലും ഭൂമിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി ഭ്രമരത്തിലും അഭിനയിച്ച ഭൂമിക ബഡി എന്നൊരു സിനിമ കൂടി മലയാളത്തിൽ ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ ഭൂമിക അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളെ കുറിച്ചും വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഭൂമിക.

  Also Read: ജാൻവിയെ കുറിച്ച് ശ്രീദേവി കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നം ഇതായിരുന്നു!

  അവസാനമായി ഭൂമിക പ്രത്യക്ഷപ്പെട്ടത് ക്രിക്കറ്റ് താരം ധോണിയുടെ ബയോപിക്കിൽ നായകൻ സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരിയായിട്ടായിരുന്നു. മുൻനിര നായികയായിരുന്നിട്ടും എന്തിനാണ് അത്തരമൊരു റോൾ തെരഞ്ഞെടുത്തത് എന്നതിനുള്ള കാരണവും ഭൂമിക വെളിപ്പെടുത്തി. ചിത്രത്തിലെ നായകന് കരിയർ നേടിയെടുക്കാൻ പിന്തുണയ്ക്കുന്ന സഹോദരിയുടെ വേഷമായിരുന്നു ചിത്രത്തിൽ. ആ കഥാപാത്രത്തിന് ഒരു പ്രധാന്യം ഉള്ളതായി തോന്നി. അതുകൊണ്ടാണ് ആ വേഷം തെര‍ഞ്ഞെടുത്തത്. എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യം ഞാൻ ഒരിക്കലും ശ്രദ്ധിക്കാറില്ല. ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് എത്രത്തോളം സിനിമയിൽ സ്വാധീനമുണ്ട് എന്നതാണ് എന്റെ വിഷയം ഭൂമിക പറഞ്ഞു. 'കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഒരു ഹിന്ദി സിനിമ ചെയ്തു. പക്ഷേ ഇപ്പോൾ എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. മത്സരം ഹിന്ദിയിൽ മാത്രമല്ല എല്ലാ മേഖലകളിലും എപ്പോഴും ഉണ്ടായിരുന്നു ഒരാൾക്ക് നല്ല ബന്ധങ്ങൾ ഉണ്ടായിരിക്കുകയും ആളുകളുമായും പ്രൊഡക്ഷൻ ഹൗസുകളുമായും കാസ്റ്റിംഗ് ഡയറക്ടർമാരുമായും സമ്പർക്കം പുലർത്തേണ്ടതും ആവശ്യമാണ്. ഒരാൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം. ഹിന്ദി സിനിമകൾ തുടർച്ചയായി കിട്ടാത്തത് എന്നെ വിഷമിപ്പിക്കുന്നില്ല. കാരണം ഞാൻ നിരന്തരം സിനിമകളിൽ പ്രവർത്തിക്കുന്നു മറ്റ് ഭാഷകളിലാണെങ്കിൽ പോലും. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം തമ്മിലുള്ള ശരിയായ ബാലൻസ് കണ്ടെത്താൻ എനിക്ക് സാധിക്കുന്നുമുണ്ട്' ഭൂമിക പറഞ്ഞു.

  ഇന്നത്തെ സിനിമാ പ്രേക്ഷകർ ഒരുപാട് മാറി. പഴയതുപോലെ ഒരു നടിയുടെ വ്യക്തിജീവിതം ഇന്ന് പ്രേക്ഷകരെ ബാധിക്കുന്നില്ല. അവർക്ക് നല്ല ഉള്ളടക്കം വേണം. ഒരു നടി വിവാഹിതയാണോ അല്ലയോ എന്നത് അവർക്ക് പ്രശ്നമല്ല. പ്രിയങ്ക ചോപ്ര ജോനാസ്, കരീന കപൂർ ഖാൻ, വിദ്യാ ബാലൻ എന്നിവർ അതിന് ഉദാഹരണമാണ്. വിവാഹം ജീവിത്തതിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും ഭൂമിക തുറന്നുപറഞ്ഞു. യോ​ഗ അഭ്യാസിയായ ഭരത് ടാക്കൂറിനെയാണ് 2007ൽ ഭൂമിക വിവാഹം ചെയ്തത്. യോഗ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞാനും ഭർത്താവും പരസ്പരം മനസിലാക്കുകയും പരസ്പരം ഇടം നൽകുകയും ചെയ്യുന്നു. ഞാൻ എല്ലായ്‌പ്പോഴും ഒരു ഫാമിലി പേഴ്സണാണ്. എന്നാൽ അതേ സമയം ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ കുടുംബജീവിതത്തിനൊപ്പം കൊണ്ടുപോകുന്നുണ്ട്. യോഗ എന്നെ മികച്ച വ്യക്തിയാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മാനസികമായും ആത്മീയമായും സഹായിക്കുന്നുണ്ട്. അത് എന്റെ ക്ഷമയും മാനസിക സമാധാനവും കൂട്ടിയതായി എനിക്ക് തോന്നിയിട്ടുണ്ട്.

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  ബി​ഗ് ബോസ് ഹിന്ദി പതിപ്പിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്ന കുറിച്ചും ഭൂമിക തുറന്ന് പറഞ്ഞു. ബിഗ് ബോസ് പോലൊരു ഷോയിൽ താൻ നന്നായിരിക്കുമെന്ന് തോന്നുന്നില്ലെന്നും ജിവിത്തതിൽ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം താൻ നൽകുന്നുണ്ടെന്നും ഭൂമിക പറയുന്നു. സിനിമയിലേക്ക് എത്തിയിരുന്നില്ലെങ്കിൽ ഒരു സ്പോർട്സ് പേഴ്സണായി മാറിയേനെ താനെന്നും ഭൂമിക കൂട്ടിച്ചേർത്തു. ജിംനാസ്റ്റിക്കിനോട് പ്രത്യേക ഇഷ്ടമുള്ള ആളാണ് താനെന്നും ഭൂമിക കൂട്ടിച്ചേർത്തു.

  Read more about: bhumika chawla
  English summary
  Bhumika Chawla Opens Her Life Changes After Marriage And Rejecting Bigg Boss Offer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X