വിവാദ നായകനെ പ്രണയിച്ച മാധുരി; രാജ്യം കല്ലെറിഞ്ഞിട്ടും കൂടെ നിന്നു; ആ പ്രണയം തകരാന്‍ കാരണം!

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. അഭിനയ മികവു കൊണ്ടും നൃത്തത്തിലെ മിടുക്കു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് മാധുരി. ഇന്നും മാധുരിയോളം ഗ്രേസുള്ള മറ്റൊരു നായിക ബോളിവുഡിലേക്ക് കടന്നു വന്നിട്ടില്ല. ധക്ക് ധക്ക് കര്‍നേ ലഗാ, ഏക് ദോ തീന്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലെ ഡാന്‍സ് നമ്പറുകളിലൂടെ വന്‍ തരംഗം സൃഷ്ടിക്കാന്‍ മാധുരി ദീക്ഷിതിന് കഴിഞ്ഞിരുന്നു.

'ഇത്ര സൗഹൃദമുണ്ടായിരുന്നോ..?'; മീനാക്ഷിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് കുഞ്ഞാറ്റ, നന്ദി പറഞ്ഞ് മീനൂട്ടി!

ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു ഒരുകാലത്ത് മാധുരി. അബോധ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. തുടക്കത്തില്‍ ചെയ്ത ഒരുപിടി സിനിമകള്‍ പരാജയമായിരുന്നു. പിന്നീട് തെസാബ് എന്ന സിനിമയുടെ വിജയത്തോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു മാധുരി.

Madhuri Dixit

ദില്‍, ബേട്ട, ദില്‍ തൊ പാഗല്‍ ഹെ തുടങ്ങിയ സിനിമകളില്‍ മാധുരി കയ്യടി നേടി. മികച്ച നടിക്കുള്ള നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും മാധുരിയെ തേടിയെത്തി. അതേസമയം, കരിയറിലെ വളര്‍ച്ചയ്‌ക്കൊപ്പം നടിയെ ചുറ്റി പറ്റി ഗോസിപ്പുകളും വിവാദങ്ങളും സജീവമായിരുന്നു. മാധുരിയുടെ പ്രണയങ്ങള്‍ അക്കാലത്ത് ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടന്‍ സഞ്ജയ് ദത്തുമായുള്ള പ്രണയമായിരുന്നു ഇതിലേറെ ചര്‍ച്ചയായത്.

എന്നാല്‍ അന്നത്തെ ജനപ്രീയ ക്രിക്കറ്റര്‍ അജയ് ജഡേജയുമായി മാധുരിക്കുണ്ടായിരുന്ന പ്രണയവും പ്രണയത്തകര്‍ച്ചയും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ഗോസിപ്പ് കോളങ്ങളില്‍ അജയും മാധുരിയും നിറഞ്ഞു നിന്നിരുന്നു. അജയ് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു ഫോട്ടോഷൂട്ടിനിടെയാണ് മാധുരിയും അജയ് ജഡേജയും പരിചയപ്പെടുന്നത്. പെട്ടെന്ന് തന്നെ ഇരുവരും അടുത്തു. പിന്നാലെ പ്രണയത്തിലുമായി. എന്നാല്‍ ആ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നില്‍ അജയ് ജഡേജയുടെ പേരും ഉയര്‍ന്നു വരികയായിരുന്നു. 1996 ല്‍ പാകിസ്താനുമായുള്ള മാച്ചില്‍ ഒത്തുകളി വിവാദത്തില്‍ പെട്ടതോടെ അജയ്‌ക്കെതിരെ ജനരോഷമുയര്‍ന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് അജയ്‌നെ ക്രിക്കറ്റില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇതിനിടെ ബോളിവുഡില്‍ കയറിപ്പറ്റാനുള്ള ശ്രമവും അജയ് നടത്തി. അതിനായി മാധുരി തന്റെ കാമുകനെ സഹായിക്കുകയും ചെയ്തിരുന്നു.

Madhuri Dixit

പല പ്രൊഡ്യൂസര്‍മാരോടും അജയ് ജഡേജയുടെ പേര് മാധുരി നിര്‍ദ്ദേശിച്ചെങ്കിലും ഇവരൊന്നും ക്രിക്കറ്റിലെ വിവാദം മൂലം അജയ്‌നെ സ്വീകരിച്ചില്ല. കരിയറിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ബന്ധം തുടര്‍ന്നെങ്കിലും അധിക നാള്‍ നീണ്ടു പോയില്ല. പതിയെ ആ ബന്ധം മാധുരി വേണ്ടെന്ന് വെക്കുകയായിരുന്നു. അജയ് ജഡേജയുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതും പ്രണയത്തകര്‍ച്ചയ്ക്ക് കാരണമായി. പിന്നീട് ഡോക്ടറായ ശ്രീരാം മാധവ് നേനെയെയാണ് മാധുരി പിന്നീട് വിവാഹം കഴിച്ചത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ മാധുരി വീണ്ടും സജീവമായി മാറി. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും മാധുരി സാന്നിധ്യം അറിയിച്ചു. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മാധുരി വിധി കര്‍ത്താവായി എത്താറുണ്ട്. ഈയ്യടുത്താണ് മാധുരി ഒടിടി ലോകത്തേക്കും കടന്നു വരുന്നത്. അജയ് ജഡേജയും ഇന്ന് ക്രിക്കറ്റിന്റെ ലോകത്ത് സജീവമാണ്. അറിയപ്പെടുന്ന കമന്റേറ്ററാണ് അജയ് ജഡേജ ഇന്ന്.

More from Filmibeat

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X