സാറയും ജാന്‍വിയും തമ്മില്‍ വഴക്ക്! ജാന്‍വിയെ വിട്ട് ഈ താരപുത്രിയുമായി ചങ്ങാത്തം കൂടി സാറ

ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അതിഥികളായി എത്തുന്ന കോഫി വിത്ത് കരണ്‍ വിവാദങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറയാറുണ്ട്. കോഫി വിത്ത് കരണില്‍ അതിഥിയാവുക എന്നത് തന്നെ ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് പ്രിവിലേജാണ്. കോഫി വിത്ത് കരണിലൂടെ താരങ്ങള്‍ നടത്തിയ തുറന്നു പറച്ചിലുകളും വെളിപ്പെടുത്തലുകളും ഒരുപാടാണ്. പലരുടേയും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും കോഫി വിത്ത് കരണ്‍ കാരണമായിട്ടുണ്ട്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണുമായി മടങ്ങിയെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. ഇത്തവണത്തെ ആദ്യത്തെ രണ്ട് എപ്പിസോഡുകളും ചര്‍ച്ചയായി മാറുകയും ചെയ്തു. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് സൂപ്പര്‍ താര ജോഡിയായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമായിരുന്നു. രണ്ടാമത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയതാകട്ടെ സഹോദരങ്ങളായ ബോബി ഡിയോളും സണ്ണി ഡിയോളും.

Sara Ali Khan

കോഫി വിത്ത് കരണിന്റെ എട്ടാം സീസണിലെ മൂന്നാമത്തെ സീസണില്‍ അതിഥികളായി എത്തുന്നത് സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ്. യുവനടിമാരായ സാറയും അനന്യയും ഇതിനോടകം തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റേം. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആയിരുന്നു അനന്യയുടെ അരങ്ങേറ്റ ചിത്രം.

പോയ വര്‍ഷവും ഇരുവരും കോഫി വിത്ത് കരണിലെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ സാറ അലി ഖാന്‍ വന്നത് അടുത്ത സുഹൃത്തായ ജാന്‍വി കപൂറിനൊപ്പമായിരുന്നു. ലൈഗറിലെ തന്റെ നായകന്‍ വിജയ് ദേവരക്കൊണ്ടയുടെ കൂടെയാണ് അനന്യ പാണ്ഡെ വന്നിരുന്നത്. സാറയും ജാന്‍വിയും ഒരുമിച്ച വന്ന എപ്പിസോഡില്‍ ജാന്‍വിയോട് കരണ്‍ ജോഹര്‍ കൂടുതല്‍ പരിഗണന കാണിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ സാറയും അനന്യയും ഒരുമിച്ച് വരുന്ന എപ്പിസോഡിന്റെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇത് മറ്റൊരു തരം സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിട്ടുണ്ട്. സാറയും ജാന്‍വിയും ഒരുമിച്ച് വരാത്തതിന് കാരണം ഇരുവരും തമ്മില്‍ പിണങ്ങിയതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ജാന്‍വിയും സാറയും തമ്മിലുള്ള സൗഹൃദം തകര്‍ന്നു, ഇപ്പോള്‍ സാറയും അനന്യയുമാണോ കൂട്ടുകാരികള്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Sara Ali Khan

എന്നാല്‍ ഈ സംശയങ്ങള്‍ സത്യമല്ല. ജാന്‍വിയും സാറയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നും ഒരുമിച്ച് പുറത്ത് വരുന്ന സാറയുടേയും ജാന്‍വിയുടേയും വീഡിയോ വൈറലായിരുന്നു. ഇരുവരും വളരെ സൗഹൃദത്തോടെ പരസ്പരം സംസാരിച്ചു കൊണ്ടാണ് വിമാനത്താവളത്തിന്റെ പുറത്തേക്ക് വരുന്നത്. ജിയോ പ്ലാസ ലോഞ്ചില്‍ വച്ചും സാറയേയും ജാന്‍വിയേയും ഒരുമിച്ച് കണ്ടിരുന്നു.

അതേസമയം കോഫി വിത്ത് കരണില്‍ സാറയും അനന്യയും വരുന്നതായി കാത്തിരിക്കുകയാണ് ആരാധകർ. അനന്യയും ആദിത്യ റോയ് കപൂറും തമ്മിലുള്ള പ്രണയം സാറ സ്ഥിരീകരിക്കുന്നതായാണ് പരിപാടിയുടെ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X