ഞൊടിയിടയില്‍ ടോപ്പിലേക്ക്; സൂപ്പര്‍ താരങ്ങളുടെ പ്രിയങ്കരി; അസിന്റെ പിന്മാറ്റത്തിന് കാരണം കരീനയും കത്രീനയും?

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റ് ഭാഷകളിലേക്ക് ചേക്കേറുകയും വലിയൊരു താരമായി മാറുകയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്. നയന്‍താരയും അമല പോളുമെല്ലാം മികച്ച ഉദാഹരണങ്ങളാണ്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള നടിയാണ് അസിന്‍. മലയാളത്തിലൂടെ അരങ്ങേറിയ അസിന്‍ അധികം വൈകാതെ തമിഴിലെ സൂപ്പര്‍ നായികയായി മാറി. തമിഴില്‍ തിളങ്ങി നില്‍ക്കെയാണ് അസിന്‍ ഹിന്ദിയിലേക്ക് എത്തുന്നത്.

ഹിന്ദിയിലും വലിയ ഹിറ്റുകള്‍ സമ്മാനിക്കാനും സൂപ്പര്‍ നായികയായി മാറാനും അസിന് സാധിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ വലിയ താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ അസിന് സാധിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് അസിന്‍ വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷം അസിന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു.

Asin

ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് അസിന്‍. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം വെള്ളിവെളിച്ചത്തില്‍ നിന്നുമുള്ള അസിന്റെ അപ്രതീക്ഷിതമായ പിന്‍വാങ്ങല്‍ ആരാധകരെ ഇന്നും ആശങ്കയിലാക്കുന്ന വിഷയമാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് അസിന്‍ പിന്മാറുന്നത്.

ഇപ്പോഴിതാ അസിന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്. അസിന്റെ പെട്ടെന്നുള്ള അപ്രതക്ഷ്യമാവലിന് പിന്നില്‍ കത്രീന കൈഫും കരീന കപൂറുമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

''അസിന്‍ എവിടെ നിന്നോ വന്ന് ആമിര്‍ ഖാനൊപ്പം ഗജിനി ചെയ്തു.പിന്നെ സല്‍മാന്‍ ഖാനൊപ്പം റെഡിയും അക്ഷയ് കുമാറിനൊപ്പം ഹൗസ്ഫുള്‍ 2വും ചെയ്തു. വളരെ വേഗത്തിലാണ് മുന്‍നിര നായികയാകുന്നത്. ഈ സമയം കത്രീന കൈഫിനും കരീന കപൂറിനും അവരോട് അസൂയ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരീന ആ സമയത്ത് 3 ഇഡിയറ്റ്‌സും ജബ് വീ മെറ്റുമൊക്കെ ചെയ്ത് നില്‍ക്കുകയാണ്. കത്രീന വാണിജ്യ സിനിമകളിലെ റാണിയായിരുന്നു. ആ സമയത്താണ് അസിന്‍ വരുന്നതും അതേ നായകന്മാരുടെ ശ്രദ്ധ നേടുന്നതും'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

''കരീന ഒരു പരിപാടിക്കിടെ അസിനെ അവഗണിച്ചതായി ഗോസിപ്പുകളുണ്ടായിരുന്നു. ഇതിനിടെ ഒരു മുന്‍നിര നടിയ്ക്ക് തെന്നിന്ത്യന്‍ നടിയുമായി ദേഷ്യമുള്ളതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തന്റെ പ്രൊജക്ടുകള്‍ അവരെ തേടി പോകുന്നതായിരുന്നു ദേഷ്യത്തിന്റെ കാരണമായി പറഞ്ഞത്. എല്ലാവരും ആ തെന്നിന്ത്യന്‍ നടി അസിന്‍ ആണെന്ന് ഊഹിക്കുകയും ചെയ്തിരുന്നു'' എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സല്‍മാന്‍ ഖാനെ പോലുള്ള പ്രമുഖരുടെ ഗുഡ് ലിസ്റ്റില്‍ അസിനെ പോലൊരു ഔട്ട്‌സൈഡര്‍ സ്ഥാനം നേടിയത് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് അന്നത്തെ ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

Asin

കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്. അസിന്‍ മികച്ചൊരു നടിയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. തെന്നിന്ത്യയിലും നല്ല പേര് നേടിയിരുന്നു. അസിനെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. കഠിനാധ്വാനിയും നല്ല തിരിക്കഥകള്‍ തിരഞ്ഞെടുക്കാനുള്ള മികവുമാണ് അസിനെ താരമാക്കുന്നത്. ഇന്നും അതുകൊണ്ട് അസിനെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

അസിന്റെ കരിയറിലെ തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് അവരുട അച്ഛനായിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വം അദ്ദേഹം നടത്തിയ തീരുമാനങ്ങളാണ് അസിനെ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരമാക്കുന്നത്. പിന്നീട് നല്ലൊരു വിവാഹ ആലോചനയിലേക്ക് എത്തിയപ്പോള്‍ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം അഭിമുഖങ്ങളിലും മറ്റും വ്യക്തതയോടെ സംസാരിക്കുന്ന അസിനെയും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X