ഭർത്താവിനെ കാമുകിയ്ക്കൊപ്പം പിടികൂടി; 18 വയസ് മൂത്ത സംവിധായകനുമായുള്ള അവിഹിതം; ചിത്രാംഗദയ്ക്ക് സംഭവിച്ചത്

തന്റെ പ്രകടന മികവു കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുള്ള നടിയാണ് ചിത്രാംഗദ സിംഗ്. സുധീര്‍ മിശ്ര ഒരുക്കിയ ഹസാരോം ഖ്വായിഷേന്‍ ഐസേ എന്ന ചിത്രത്തിലൂടെയാണ് ചിത്രാംഗദ അരങ്ങേറുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ചിത്രാംഗദയുടെ പ്രകടനവും കയ്യടി നേടി. അധികം വൈകാതെ ചിത്രാംഗദ ബോളിവുഡിലെ മുന്‍നിര നായികയാകുമെന്ന് പലരും കരുതി. എന്നാല്‍ സിനിമയില്‍ ഇടവേളയെടുക്കുകയാണ് താരം ചെയ്തത്.

പിന്നീട് തിരികെ വന്ന ചിത്രാംഗദ അതിവേഗം തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമാ ലോകത്തും ഒടിടി ലോകത്തുമെല്ലാം നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ചിത്രാംഗദ സിംഗ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഖാക്കി ദ ബംഗാള്‍ ചാപ്റ്റര്‍ സീരീസിലെ ചിത്രാംഗദയുടെ പ്രകടനവും കയ്യടി നേടുകയാണ്.

Chitrangada Singh

ഇടവേളയ്ക്ക് ശേഷം സജീവമായി മാറിയ ചിത്രാംഗദയുടേതായി വലിയ സിനിമകളും അണിയറയിലുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രാംഗദയുടേതായി പുറത്തിറങ്ങാനുള്ള വലിയ സിനിമകള്‍ ഹൗസ്ഫുള്‍ 5 ഉം രാത് അകേലി ഹേ 2 വും ആണ്. കരിയറിന്റെ പീക്കില്‍ നില്‍ക്കെ എടുക്കേണ്ടി വന്ന ഇടവേളകളാണ് ചിത്രാംഗദയെ വലിയ താരമാക്കുന്നതില്‍ നിന്നും തടഞ്ഞത്.

2005ലാണ് ചിത്രാംഗദ ആദ്യം ഇടവേളയെടുക്കുന്നത്. 2008 ല്‍ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നുവെങ്കിലും ആ വര്‍ഷം അവസാനം വീണ്ടും ഇടവേളയെടുത്തു. പിന്നെ തിരികെ വരുന്നത് 2010 ലാണ്. ഒരുപക്ഷെ ഈ ഇടവേളകളില്ലായിരുന്നുവെങ്കില്‍ വലിയൊരു താരമായി ചിത്രാംഗദ വളര്‍ന്നേനെ എന്ന് വലിയിരുത്തുന്ന നിരവധി പേരുണ്ട്. എന്നിരുന്നാലും ഹസാരോം ഖ്വായിഷേന്‍ ഐസേ, യേ സാലി സിന്ദഗി, ഇന്‍കാര്‍, ദേസി ബോയ്‌സ്, സൂര്‍മ, സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റര്‍ 3, മോഡേണ്‍ ലവ് മുംബൈ തുടങ്ങിയവയിലൂടെ ഒരിടം കണ്ടെത്താന്‍ ചിത്രാംഗദയ്ക്ക് സാധിച്ചിട്ടുണ്ട്.

ചിത്രാംഗദയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പ്രമുഖ ഗോള്‍ഫ് താരം ജ്യോതി രന്ദാവയെ ചിത്രാംഗദ കണ്ടുമുട്ടുന്നത് 1996ലാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2001 ല്‍ ഇരുവരും വിവാഹിതരായി. പിന്നീടായിരുന്നു ചിത്രാംഗദ സിനിമയിലെത്തുന്നത്. 2005ലാണ് താരത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. പിന്നാലെ കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കാനായി ചിത്രാംഗദ ഇടവേളയെടുത്തു. ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.

2008 ലാണ് ചിത്രാംഗദയുടേയും ജ്യോതിയുടേയും മകന്‍ ജനിക്കുന്നത്. സൊരാവര്‍ എന്നാണ് മകന് ഇരുവരും പേരിട്ടത്. പിന്നാലെ ചിത്രാംഗദ സിനിമയിലേക്ക് തിരികെ വന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 2013 മുതല്‍ പിരിഞ്ഞ ദമ്പതിമാര്‍ 2015ല്‍ ഔദ്യോഗികമായി വിവാഹമോചിതരുമായി. സൊരാവറിന്റെ കസ്റ്റഡി ചിത്രാംഗദയ്ക്കായിരുന്നു ലഭിച്ചത്. അതേസമയം എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും വെളുപ്പെടുത്തിയിട്ടില്ല.

ഇതിനിടെയാണ് ചിത്രാംഗദയുടെ പേര് സംവിധായകന്‍ സുധീര്‍ മിശ്രയുടെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെടുന്നത്. ചിത്രാംഗദയുടെ അരങ്ങേറ്റ സിനിമയുടെ സംവിധായകനാണ് സുധീര്‍ മിശ്ര. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാനരനായ സംവിധായകരില്‍ ഒരാള്‍. ചിത്രാംഗദയേക്കാള്‍ 15 വയസിലധികം മൂത്തയാളായിരുന്നു സുധീര്‍ മിശ്ര. അദ്ദേഹത്തിന്‌റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ചിത്രാംഗദ. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.

സുധീര്‍ മിശ്രയും ചിത്രാംഗദയും പലയിടത്തും ഒരുമിച്ചെത്തുന്നത് പതിവ് കാഴ്ചയായിരുന്നു. ഇരുവരുടേയും ഡിന്നറുകളും പാപ്പരാസികളുടെ ശ്രദ്ധയില്‍ പെട്ടു. ഈ ബന്ധമാണ് ചിത്രാംഗദയുടെ ദാമ്പത്യം തകരാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അധികം വൈകാതെ സുധീര്‍ മിശ്രയും ചിത്രാംഗദ സിംഗും പിണങ്ങിപ്പിരിഞ്ഞു. ചിത്രാംഗദ ജോക്കര്‍, ദേസി ബോയ്‌സ് എന്നീ സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് സുധീര്‍ മിശ്രയ്ക്ക് ഇഷ്ടമായില്ലെന്നും ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Chitrangada Singh

തന്റെ ജീവിതത്തിന്റേയും കരിയറിന്റേയും നിയന്ത്രണം സുധീര്‍ മിശ്ര ഏറ്റെടുക്കുന്നുവെന്നതായതോടെ ചിത്രാംഗദ ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇരുവരും പരസ്പരം സംസാരിക്കുന്നത് പോലും ഇല്ലാതായി. ഇതിനിടെ ചിത്രാംഗദയുടെ ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ജ്യോതിയ്ക്ക് മറ്റ് ചില ബന്ധങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ അതിരാവിലെ തന്റെ കാമുകിയുടെ വീട്ടില്‍ നിന്നും ജ്യോതിയെ അയല്‍വാസി പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് താരം മുംബൈയിലേക്ക് താമസം മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.

എന്തായാലും ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ചിത്രാംഗദ. ഖാക്കിയുടെ പുതിയ സീസണിന് പിന്നാലെ നിരവധി സിനിമകളും ഒടിടി ഷോകളും ചിത്രാംഗദയുടേതായി റിലീസ് കാത്തു നില്‍ക്കുന്നുണ്ട്. ഒരിക്കല്‍ കയ്യകലത്തു നിന്നും നഷ്ടപ്പെട്ട സ്റ്റാര്‍ഡം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമാ ലോകത്ത് ശക്തമായ പേരായി വളരാന്‍ ചിത്രാംഗദയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

More from Filmibeat

Read more about: chitrangada singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X