ഷാരൂഖിന്റെ നായികയായി സ്വപ്‌നതുടക്കം! സൂപ്പര്‍ നായികയാകുമെന്ന് കരുതിയ നടിയെ കാണാതായി; ഗായത്രി എവിടെ?

ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു സ്വദേശ്. ബോക്‌സ് ഓഫീസില്‍ അന്ന് വലിയ വിജയം നേടാന്‍ സ്വദേശിന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഈ സിനിമ ആരാധകര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കുകയായിരുന്നു. ഇന്നും സ്വദേശിനെക്കുറിച്ച് സിനിമാ പ്രേമികള്‍ സംസാരിക്കുന്നുണ്ട്. ബോളിവുഡിന്റെ നടപ്പുരീതികളേയും ഷാരൂഖ് ഖാന്‍ സിനിമകളുടെ ഫോര്‍മാറ്റിനേയും മാറ്റി മറിച്ച സിനിമയായിരുന്നു സ്വദേശ്.

സ്വദേശിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഗായത്രി ജോഷി. സ്വദേശില്‍ ഗായത്രി അവതരിപ്പിച്ച ഗീത ഇന്നും ആരാധകരുടെ മനസിലുണ്ട്. സ്വദേശിലെ മോറല്‍ കോമ്പസ് ആയിരുന്നു ഗായത്രിയുടെ ഗീത. അതുകൊണ്ട് തന്നെ നായകനേക്കാള്‍ ആരാധകര്‍ ഗീതയെ നെഞ്ചിലേറ്റി. ഇന്നും സ്വദേശിലെ ഗീതയും ഭാര്‍ഘവും ആരാധകരുടെ ചര്‍ച്ചകളിലേക്ക് കടന്നു വരുന്നുണ്ട്.

Gayatri Joshi

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുക എന്നത് പലരുടേയും സ്വപ്‌നമാണ്. അങ്ങനെയിരിക്കെയാണ് സ്വദേശ് പോലൊരു സിനിമയില്‍ ഷാരൂഖ് ഖാന്റെ നായികയായി ഗായത്രിയ്ക്ക് അവസരം ലഭിക്കുന്നത്. ഗായത്രിയുടെ അഭിനയവും പ്രശംസിക്കപ്പെട്ടു. ബോളിവുഡിലെ അടുത്ത സൂപ്പര്‍ നായികയായി ഗായത്രി വളരുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചു കൊണ്ട് ഗായത്രി സിനിമയോട് വിട പറഞ്ഞു.

സിനിമയുടെ വെള്ളിവെളിച്ചത്തോട് മുഖം തിരിച്ച ഗായത്രി കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആ തീരുമാനത്തെക്കുറിച്ച് ഗായത്രി മനസ് തുറന്നിരുന്നു. മുമ്പൊരിക്കല്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. സ്വദേശ് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഗായത്രി വികാസ് ഒബ്റോയിയെ വിവാഹം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ഗായത്രി സിനിമ വിടുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''ഞാന്‍ തുറന്ന മനസുമായി തിരക്കഥകള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു. എന്നിലേക്ക് വലിയൊരു അവസരം അധികം വൈകാതെ വരുമെന്ന് ഞാന്‍ കരുതി. മികച്ച പുതുമുഖത്തിനുള്ള അവാര്‍ഡും കിട്ടിയെങ്കിലും ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്തത് പോലാകില്ല'' എന്നാണ് ഗായത്രി പറഞ്ഞത്. സിനിമ സജീവമാകാം എന്നു കരുതിയിരിക്കെയാണ് ഗായത്രി വികാസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ ഗായത്രിയുടെ കാഴ്ചപ്പാട് തന്നെ മാറി മറഞ്ഞു.

''എന്റെ ഭര്‍ത്താവ് വികാസ് ഒബ്റോയിയെ കണ്ടപ്പോഴാണ്, ബോളിവുഡിലെ കരിയറിനേക്കാള്‍ എന്റെ വലിയ സ്വപ്നം നല്ലൊരു കുടുംബജീവിതമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ഭര്‍ത്താവ് എന്റെ സോള്‍മേറ്റാണ്. ജീവിതം എല്ലായിപ്പോഴും അപ്രതീക്ഷിതവും മികച്ചതയുമായ പ്ലാന്‍ നമുക്കായി കരുതിവെക്കും'' എന്നാണ് ഗായത്രി അന്ന് പറഞ്ഞത്. പറയുന്നത്.

Gayatri Joshi

1999 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു ഗായത്രി. 2000 ല്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടവും നേടിയിരുന്നു. പിന്നീട് നിരവധി സംഗീത വീഡിയോകളിലും ഗായത്രി അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഗായത്രി സിനിമയിലേക്ക് എഥ്തുന്നത്. ഇപ്പോഴും ഗായത്രിയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ മടങ്ങി വരാനുള്ള ചിന്തകളൊന്നും തനിക്കില്ലെന്നാണ് ഗായത്രി പറയുന്നത്.

2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വദേശ്. ആശുതോഷ് ഗവാരിക്കര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ഷാരൂഖ് ഖാനും ഗായത്രി ജോഷിയും നായകനും നായികയുമായ ചിത്രം സംസാരിച്ചത് ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെക്കുറിച്ചായിരുന്നു. കിഷോരി ബല്ലാല്‍, രാജേഷ് വിവേക്, ലേഖ് ടണ്ടന്‍, ദയ ശങ്കര്‍ പാണ്ഡെ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന മോഹന്‍ ഭാര്‍ഘവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് സ്വദേശിനെ കാണുന്നത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X