നിന്നേക്കാള്‍ നന്നായി ചുംബിക്കുന്നത് പാമ്പാണ്! ഇമ്രാനും മല്ലികയും തല്ലിപിരിയാന്‍ കാരണമായ കമന്റ്
ബോളിവുഡിലെ ഐക്കോണിക് ജോഡികളില്‍ ഒന്നാണ് മല്ലിക ഷെറാവത്തും ഇമ്രാന്‍ ഹാഷ്മിയും. 2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ ഇരുവരും ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. മര്‍ഡറിലെ ഇരുവരുടേയും കെമിസ്ട്രിയും ചൂടന്‍ രംഗങ്ങളുമെല്ലാം 90സ് കിഡ്‌സിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇമ്രാന്റേയും മല്ലികയുടേയും ജോഡിയുടെ വിജയത്തിന്റെ അടയാളമാണ് ഇരുവരും ആ സ്ഥാനം നേടിയത് ഒരൊറ്റ സിനിമ കൊണ്ട് മാത്രാണ്. ഒരു സിനിമയില്‍ മാത്രം അഭിനയിച്ച് എക്കാലത്തേയും മികച്ച ജോഡികളിലൊന്നായി മാറിയവരാണ് ഇരുവരും.
ഇമ്രാന്റേയും മല്ലികയുടേയും കരിയറിനെ വലിയ ഉയരങ്ങളിലേക്ക് എത്തിച്ച ചിത്രമായിരുന്നു മര്‍ഡര്‍. എന്നാല്‍ മര്‍ഡറിന് ശേഷം ആ ഐക്കോണിക് ജോഡിയ്ക്കിടയിലുണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം അവര്‍ ഒരിക്കലും ഒരുമിച്ചില്ല. പരസ്യമായി തന്നെ പരസ്പരം കളിയാക്കാനും വിമര്‍ശിക്കാനുമെല്ലാം യാതൊരു മടിയും കാണിച്ചിരുന്നില്ല ഇമ്രാനും മല്ലികയും.

ഒരിക്കല്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണില്‍ അതിഥിയായി ഇമ്രാന്‍ എത്തിയിരുന്നു. വളരെ മോശമായിട്ടായിരുന്നു അന്ന് ഇമ്രാന്‍ മല്ലികയെക്കുറിച്ച് സംസാരിച്ചത്. മല്ലിക ബാഡ് കിസ്സര്‍ ആണെന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്. മല്ലികയുടെ കിടപ്പുമുറിയില്‍ കാണാന്‍ സാധ്യതയുള്ള ഒന്നിനെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ഹോളിവുഡില്‍ വിജയിക്കാനുള്ള വിഡ്ഢിയുടെ ഹാന്റ് ബുക്ക് എന്നായിരുന്നു ഇമ്രാന്‍ നല്‍കിയ മറുപടി.
ഇമ്രാന്റെ ഈ പരിഹാസം മല്ലികയെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായി മല്ലിക പറഞ്ഞത് ഹിസ്സ് എന്ന ചിത്രത്തില്‍ താന്‍ ചുംബിച്ച പാമ്പ് ഇമ്രാനെക്കാള്‍ നന്നായി ചുംബിക്കുമെന്നായിരുന്നു. എന്തായാലും അന്നത്തെ അടിയും വഴക്കുമൊക്കെ അവസാനിച്ചു. കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് ഇമ്രാനും മല്ലികയും. ഈയ്യടുത്ത് ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നു.
ഒരു പരിപാടിയ്ക്കിടെ കണ്ടുമുട്ടിയ ഇരുവരും ഏറെനേരം സംസാരിക്കുകയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ വഴക്കിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ സംസാരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തങ്ങളുടെ കൂടിക്കാഴ്ച്ച ഊഷ്മളമായിരുന്നുവെന്നും നല്ല സമയത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എന്നുമാണ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്. ''കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവളെ കാണുന്നത്. മര്‍ഡറിന്റെ റിലീസിന് ശേഷം ഇതുപോലൊരു കൂടിക്കാഴ്ച ഞങ്ങള്‍ക്കിടയില്‍ ഉണ്ടായതായി തോന്നുന്നില്ല. അന്ന് ഞങ്ങള്‍ ചെറുപ്പവും വിഡ്ഢികളുമായിരുന്നു'' എന്നാണ് ഇമ്രാന്‍ പറഞ്ഞത്.
''ജീവിതത്തിലെ ഒരു ഘട്ടത്തില്‍ നമ്മള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരിമിതികള്‍ നേരിടുകയും വളരെ ഇംപള്‍സീവ് ആയിരിക്കുകയും ചെയ്യും. അവള്‍ ചിലത് പറഞ്ഞു, ഞാനും ചിലതു പറഞ്ഞു. അതൊക്കെ ക്രൂരമായിരുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞങ്ങളും അതൊക്കെ നേരത്തെ തന്നെ മാറ്റി വച്ചു. അവളെ കണ്ടത് നന്നായിരുന്നു. ഞങ്ങള്‍ വളരെ സൗഹാര്‍ദ്രത്തിലാണ് സംസാരിച്ചത്'' താരം പറയുന്നു.


Click it and Unblock the Notifications











