സെയ്ഫിന്റെ പച്ചക്കൊടി, പ്രണയിച്ച് സാറയും ഹര്‍ഷും; ബന്ധം തകര്‍ക്കാന്‍ വില്ലത്തിയായത് അമ്മയോ?

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് സാറ അലി ഖാന്റെ സ്ഥാനം. അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും അമ്മ അമൃത സിംഗിന്റേയും പാതയിലൂടെയാണ് സാറ സിനിമയിലെത്തുന്നത്. ആദ്യ ചിത്രം മുതല്‍ക്കു തന്നെ ശ്രദ്ധ നേടാന്‍ സാറയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാറ. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള സാറയുടെ കോമഡികളും മറ്റും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഭാവിയിലെ വലിയ നായികയായിട്ടാണ് സിനിമാ ലോകം സാറയെ കണക്കാക്കുന്നത്.

സാറയുടെ ഓണ്‍ സ്‌ക്രീനിലേയും ഓണ്‍ ലൈലിലേയും ജീവിതം പോലെ തന്നെ വാര്‍ത്തകളില്‍ നിറയുന്നതാണ് ഓഫ് സ്‌ക്രീന്‍ ജീവിതവും. സാറയുടെ പ്രണയങ്ങളും ബന്ധങ്ങളും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇതിനോടകം തന്നെ സാറയുടെ പേര് പലരുടേയും പേരിനൊപ്പം ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാറയുടെ സിനിമയിലെത്തും മുമ്പുള്ള പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.

Sara Ali Khan

സാറയുടെ പ്രണയങ്ങളില്‍ ഒരിടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു ഹര്‍ഷ് വര്‍ധന്‍ കപൂറുമായുള്ളത്. ബോളിവുഡിലെ ഐക്കോണിക് നായകന്‍ അനില്‍ കപൂറിന്റെ മകനാണ് ഹര്‍ഷ് വര്‍ധന്‍ കപൂറും. ഹര്‍ഷും സാറയും തമ്മില്‍ ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം ക്യാമറകളില്‍ നിന്നും മറച്ചു വെച്ചിരുന്നില്ല. ഹര്‍ഷിനേയും സാറയേയും പലപ്പോഴായി പാര്‍ട്ടികളിലും ഡിന്നര്‍ ഡേറ്റിലുമൊക്കെ സമയം ചെലവിടുന്നതായി കണ്ടിരുന്നു. ഇരുവരുടേയും ചുംബന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ബോളിവുഡിലെ രണ്ട് വലിയ താര കുടുംബത്തില്‍ നിന്നുമുള്ള, പുതിയ തലമുറയിലെ താരങ്ങള്‍ എന്നിങ്ങനെ സാറയുടേയും ഹര്‍ഷിന്റേയും പ്രണയം ചര്‍ച്ചയാവുകയും ചെയ്തതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ അടുത്ത ബന്ധമായിരുന്നു ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നത്. എന്നാല്‍ 2017 ല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സാറയും ഹര്‍ഷും വേര്‍ പിരിയുകയായിരുന്നു. എന്താണ് പിരിയാനുള്ള കാരണം എന്ന് ഹര്‍ഷും സാറയും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.

ബ്രേക്കപ്പ് ആയെങ്കിലും സാറയ്ക്കും ഹര്‍ഷിനും പരസ്പരം മറക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ഇരുവരും അധികം വൈകാതെ വീണ്ടും ഒരുമിച്ചു. എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോവുക സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതോടെ രണ്ടു പേരും വീണ്ടും പിരിഞ്ഞു. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും സാറയും ഹര്‍ഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സാറയുടേയും ഹര്‍ഷിന്റേയും പ്രണയത്തിന് സാറയുടെ അച്ഛന്‍ സെയ്ഫ് അലി ഖാനും രണ്ടാനമ്മ കരീന കപൂറും പച്ചക്കൊടി കാണിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെയ്ഫിന്റെ വീട്ടില്‍ ഹര്‍ഷും സാറയും നിത്യസന്ദര്‍ശകരായിരുന്നുവെന്നും ഇരുവരും ചേര്‍ന്ന് പാര്‍ട്ടികള്‍ ഒരുക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സാറ ഹര്‍ഷുമായുളള ബന്ധം അവസാനിപ്പിക്കാന്‍ കാരണം അമ്മ അമൃത സിംഗാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Sara Ali Khan

ഹര്‍ഷിന്റെ കാസനോവ ഇമേജാണ് അമൃതയുടെ എതിര്‍പ്പ് കാരണമായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സെയ്ഫും കരീനയും നല്‍കിയ പിന്തുണയും അമൃതയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഹര്‍ഷുമായുള്ള പ്രണയ തകര്‍ന്ന ശേഷവും സാറയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. സുശാന്ത് സിങ് മുതല്‍ കാര്‍ത്തിക് ആര്യന്‍ വരെയുള്ളവര്‍ സാറയുടെ കാമുകന്മാരായി വാര്‍ത്തകളില്‍ ഇടം നേടിയ പേരുകളാണ്.

കേദാര്‍നാഥിലൂടെയാണ് സാറ അലി ഖാന്‍ സിനിമയിലെത്തുന്നത്. പിന്നീട് സിമ്പ, ലവ് ആജ് കല്‍, അത്രംഗി രേ, സര ഹട്ട്‌കെ സര ബച്ച്‌കെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലുള്ളത്. യേ വദന്‍ മേരെ വദന്‍, മെട്രോ ഇന്‍ ദിനോ, മര്‍ഡര്‍ മുബാറക് തുടങ്ങിയ സിനിമകളാണ് സാറയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X