രണ്‍ബീറിന്റെ മുഖത്തിന് എന്തുപറ്റി? വീണ്ടും മദ്യത്തിന് അടിമയായോ? ആശങ്കപ്പെടുത്തി വൈറല്‍ വീഡിയോ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിന്റെ ഈ തലമുറയിലെ താരം. അച്ഛന്‍ ഋഷി കപൂറടക്കമുള്ള മുന്‍തലമുറക്കാര്‍ തുറന്നിട്ട വഴിയിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ സിനിമയിലെത്തുന്നത്. ആദ്യ ചിത്രം സാവരിയ്യ ആയിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അടുത്ത താരം രണ്‍ബീര്‍ തന്നെയാണെന്ന് വ്യക്തമായിരുന്നു.

പിന്നീട് വേക്കപ്പ് സിഡ്, റോക്ക്‌സ്റ്റാര്‍, യേ ജവാനി ഹേ ദീവാനി, സഞ്ജു തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ സൂപ്പര്‍ താരമായി രണ്‍ബീര്‍ കപൂര്‍ വളര്‍ന്നു. ഇപ്പോഴിതാ ആനിമല്‍ എന്ന ചിത്രത്തിലൂടെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും എത്തുകയാണ് രണ്‍ബീര്‍ കപൂര്‍. എന്നാല്‍ ഇതിനിടെ രണ്‍ബീറിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയിര്‍ ചര്‍ച്ചയായി മാറുകയാണ്.

 Ranbir Kapoor

ആനിമലിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്‍ബീര്‍ ഹൈദാരാബാദിലെത്തിയിരുന്നു. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ബാലയ്യ എന്ന ബാലകൃഷ്ണയോടൊപ്പവും രണ്‍ബീര്‍ കപൂര്‍ വേദി പങ്കിട്ടിരുന്നു. ഇതില്‍ നിന്നുമുള്ളൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രണ്‍ബീറിന്റെ മുഖത്തു വന്ന മാറ്റത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.

രണ്‍ബീറിന്റെ മുഖത്തിന് വണ്ണം വച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയെ ആശങ്കപ്പെടുത്തുന്ന കാര്യം. രണ്‍ബീര്‍ വീണ്ടും മദ്യാപനത്തിന് അടിമയായി മാറിയിട്ടുണ്ടോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നത്. എന്നാല്‍ രണ്‍ബീറിന്റെ മാറ്റം ആശങ്കപ്പെടാനുള്ളതൊന്നുമല്ലെന്നും പ്രായത്തിന്റേതായ മാറ്റം മാത്രമാണെന്ന് മറ്റ് ചിലര്‍ പറയുന്നു. നിരവധി പേരാണ് ഇതിനോടകം കമന്റുകളുമായി എത്തിയിരിക്കുന്നത്.

പുകവലി നിര്‍ത്തിയെങ്കിലും പ്രായകൂടുന്നത് തുടങ്ങി, എന്നും സാവരിയ്യയിലെ പയ്യനായിരിക്കാന്‍ സാധിക്കില്ല, എനിക്ക് തോന്നുന്നത് മദ്യാപനത്തിന് അടിമയായിട്ടുണ്ടെന്നാണ്, അതൊന്നുമല്ല പ്രായം കൂടുന്നതിന്റെ അടയാളം മാത്രമാണെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാവര്‍ക്കും സംഭവിക്കുന്നത് തന്നെയാണ് രണ്‍ബീറിന് സംഭവിച്ചതെന്നും ചിലര്‍ പറയുന്നു. രണ്‍ബീറിന് 41 വയസുണ്ടെന്നും എന്നും ഇരുപതുകാരനെ പോലെയായിരിക്കില്ലെന്നും മറ്റ് ചിലര്‍ പറയുന്നു.

 Ranbir Kapoor

അതേസമയം തൂ ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു. ആനിമല്‍ ആണ് പുതിയ സിനിമ. അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് വെങയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലറായ ആനിമലിന്റെ ട്രെയിലര്‍ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു.

ഈയ്യടുത്ത് രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യയായ നടി ആലിയ ഭട്ട് രണ്‍ബീറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായി മാറിയത്. താന്‍ ലിപ്സ്റ്റിക് ധരിക്കുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്നും തന്നോട് തുടച്ചു കളയാന്‍ ആവശ്യപ്പെടുമെന്നുമാണ് ആലിയ പറഞ്ഞത്. ഇതോടെ രണ്‍ബീറിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X