സൂപ്പര്‍ നായിക, ലെജന്റുകളുടെ കുടുംബം; കരിയറും ജീവിതവും തകര്‍ത്ത അശ്ലീല വീഡിയോ; പുറത്ത് വിട്ടത് റിയ തന്നെയോ?

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു റിയ സെന്‍. എന്നാല്‍ ഒരു വീഡിയോ റിയയുടെ ബോളിവുഡ് കരിയര്‍ തന്നെ നശിപ്പിച്ചു കളഞ്ഞു. ഇതോടെ താരത്തിന് ബോളിവുഡില്‍ നിന്നും മാറി നടക്കേണ്ടി വന്നു. പിന്നീട് ബംഗാളി സിനിമകളില്‍ സജീവമായി മാറിയെങ്കിലും ബോളിവുഡില്‍ നേടിയെടുത്ത വിജയം ആവര്‍ത്തിയ്ക്കാന്‍ റിയയ്ക്ക് പിന്നീടൊരിക്കലും സാധിച്ചില്ല.

ബാലതാരമായിട്ടാണ് റിയ സെന്‍ അഭിനയത്തിലേക്ക് കടന്നു വരുന്നത്. എന്നാല്‍ നായികയായാണ് കയ്യടി നേടുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായി മാറാനും റിയയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ സംഭവിച്ചൊരു പ്രതിസന്ധി റിയയുടെ കരിയറിനെ തന്നെ തകര്‍ത്തുകളയുകയായിരുന്നു. ഇതോടെ റിയ ബോളിവുഡ് വിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പിന്നീടാണ് മറ്റ് ഭാഷകളില്‍ സജീവമായി മാറുന്നത്.

Riya Sen

ഹിന്ദിയ്ക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ് ഭാഷകളിലും റിയ സെന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 42 കാരിയായ റിയ തന്റെ ലുക്കു കൊണ്ടും ഫിറ്റ്‌നസു കൊണ്ടും യുവനടിമാരെ പോലും പിന്നിലാക്കും. സോഷ്യല്‍ മീഡിയയില്‍ റിയ പങ്കുവെക്കാറുള്ള ഹോട്ട് ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. മോഡലിംഗിലൂടെയാണ് റിയ സെന്‍ സിനിമയിലേക്ക് എത്തുന്നത്. പ്രശസ്ത ഗായിക ഫല്‍ഗുനി പാഥക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് റിയ താരമായി മാറുന്നത്.

അന്ന് റിയയുടെ പ്രായം 17 വയസ് മാത്രമായിരുന്നു. തുടര്‍ന്ന് താരത്തെ തേടി നിരവധി മ്യൂസിക് വീഡിയോകളും മറ്റുമെത്തി. പ്രിയയുടെ അച്ഛന്‍ ത്രിപുരയിലെ വലിയൊരു രാജകുടുംബത്തിലെ അംഗമാണ്. അമ്മ മുണ്‍ മുണ്‍ സെന്നും അമ്മയുടെ അമ്മ സുചിത്ര സെന്നും ഐക്കോണിക് അഭിനേത്രിമാരുമാണ്. അഞ്ചാം വയസില്‍ അമ്മയ്‌ക്കൊപ്പമാണ് റിയ സെന്‍ അഭിനയ സജീവിതം ആരംഭിക്കുന്നത്. വിഷ്‌കന്യ എന്ന ചിത്രത്തില്‍ മുണ്‍മുണിന്റെ മകളായിട്ടായിരുന്നു റിയയുടെ അരങ്ങേറ്റം.

2001 ല്‍ പുറത്തിറങ്ങിയ സ്റ്റൈല്‍ എന്ന ചിത്രത്തിലൂടെയാണ് റിയ സെന്‍ താരമായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി കയ്യടി നേടി. റിയയുടെ ഓണ്‍ സ്‌ക്രീന്‍ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിയയുടെ പ്രണയങ്ങള്‍ എന്നും വാര്‍ത്തയായി മാറിയിരുന്നു. അക്ഷയ് ഖന്ന മുതല്‍ സല്‍മാന്‍ റൂഷിദി വരെയുള്ള റിയയുടെ കാമുകന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായി മാറിയിരുന്നു.

Riya Sen

2005ലാണ് റിയ സെന്നും നടന്‍ അഷ്മിത് പട്ടേലും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇതിനിടെ ഇരുവരുടേയും ഒരു എംഎംഎസ് വീഡിയോ പുറത്തായി. ഇത് വലിയ വിവാദമായി മാറി. വീഡിയോ റിയ നിരസിച്ചുവെങ്കിലും ഒറിജിനലാണെന്നായിരുന്നു അഷ്മിത് പറഞ്ഞത്. അതേസമയം റിയ ബോധപൂര്‍വ്വം തന്നെ പുറത്താക്കിയതാണ് വീഡിയോ എന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടു.

എന്നാല്‍ റിയയുടെ കരിയറിനെ ആ സംഭവം വല്ലാതെ ബാധിച്ചു. റിയയുടെ ഇമേജിനെയാകെ തകര്‍ത്തുകളഞ്ഞു ഈ സംഭവം. ഇതോടെ റിയയെ തേടി ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരുന്നത് അവസാനിക്കുകയായിരുന്നു. അങ്ങനെ റിയയ്ക്ക് ബോളിവുഡില്‍ നിന്നും ചുവടുമാറ്റേണ്ടി വന്നു. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായി മാറിയെങ്കിലും ബോളിവുഡിലെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 2019 ല്‍ ഒടിടിയിലൂടെ റിയ ബോളിവുഡിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ മാജിക് ആവര്‍ത്തിക്കാന്‍ റിയയ്ക്ക് സാധിച്ചില്ല.

More from Filmibeat

Read more about: riya sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X