ഐശ്വര്യയെ തകര്‍ക്കാന്‍ കൊണ്ടുവന്നവള്‍! ശരീരത്തെ തളര്‍ത്തിയ രോഗം; സ്‌നേഹ ഉള്ളാലിന് സംഭവിച്ചത്
വലിയൊരു സിനിമയിലൂടെ കരിയര്‍ ആരംഭിക്കുക, സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കുക എന്നതൊക്കെ പലരുടേയും സ്വപ്‌നമാണ്. എന്നാല്‍ നല്ല അവസരം കിട്ടിയിട്ടും പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍ കഴിയാതെ പോയവര്‍ ഒരുപാടുണ്ട്. വലിയ തുടക്കം ലഭിച്ചിട്ടും പിന്നീട് ആരാലും ഓര്‍മ്മിക്കപ്പെടാതെ മറവിയിലേക്ക് വീണു പോയവരുമുണ്ട്.
നടിമാര്‍ക്ക് പൊതുവെ സിനിമാലോകത്ത് അയുസ് കുറവാണെന്നാണ് പറയാറുള്ളത്. നായകന്മാര്‍ കാലങ്ങോളം നായകന്മാരായി തുടരുമ്പോഴും നായികമാര്‍ പതിയെ സഹനടിയായി മാറും പിന്നീട് അപ്രതക്ഷ്യരും. അങ്ങനെ ഒരിക്കല്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന, പിന്നീട് മറന്നു പോയൊരു നായികയാണ് സ്‌നേഹ ഉള്ളാല്‍.

സാക്ഷാല്‍ സല്‍മാന്‍ ഖാന്റെ നായികയായിട്ടായിരുന്നു സ്‌നേഹയുടെ തുടക്കം. സൊനാക്ഷി സിന്‍ഹ മുതല്‍ സറീന്‍ ഖാന്‍ വരെ വലിയൊരു നിര നായികമാരുടെ അരങ്ങേറ്റം സല്‍മാനൊപ്പമായിരുന്നു. ഇതില്‍ ചിലര്‍ പിന്നീട് മുന്‍നിര നായികമാരായപ്പോള്‍ ചിലര്‍ മാഞ്ഞു പോവുകയും ചെയ്തു. അങ്ങനെ മാഞ്ഞു പോയവരില്‍ ഒരാളാണ് സ്‌നേഹ ഉള്ളാല്‍.
സൂപ്പര്‍ നായികയായ ഐശ്വര്യ റായുമായുള്ള മുഖസാദൃശ്യത്തിന്റെ പേരിലാണ് സ്‌നേഹ ശ്രദ്ധ നേടുന്നത്. ഐശ്വര്യയും സല്‍മാന്‍ ഖാനും തമ്മില്‍ പിരിഞ്ഞതിന് പിന്നാലെയാണ് സല്‍മാന്റെ നായികയായി സ്‌നേഹ അരങ്ങേറുന്നത്. ഐശ്വര്യയ്ക്ക് പകരക്കാരിയായിട്ടാണ് സല്‍മാന്‍ സ്‌നേഹയെ അവതരിപ്പിച്ചതെന്നായിരുന്നു അക്കാലത്തെ ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നത്.
സല്‍മാന്റെ നായികയായി ലക്കി നോ ടൈം ഫോര്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ തുടക്കം. അന്ന് സ്‌നേഹയുടെ പ്രായം 18 ആയിരുന്നു. പക്ഷെ സിനിമ പരാജയപ്പെട്ടു. പിന്നാലെ സല്‍മാന്റെ സഹോദരനായ സൊഹൈല്‍ ഖാനൊപ്പം ആര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. പക്ഷെ ഈ സിനിമയും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഐശ്വര്യയുമായുള്ള മുഖ സാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അത് സ്‌നേഹയുടെ കരിയറിനേയും ബാധിച്ചിരുന്നു.
ഇതോടെയാണ് സ്‌നേഹ ബോളിവുഡില്‍ നിന്നും തെലുങ്കിലേക്ക് ചേക്കേറുന്നത്. എന്നാല്‍ തെലുങ്കില്‍ അഭിനയിച്ച സിനിമകളും വിജയം കണ്ടില്ല. ഇതോടെ പതിയെ സ്‌നേഹ സിനിമാ ലോകത്തു നിന്നും പിന്മാറുകയായിരുന്നു. ഇതിനിടെ വന്ന ആരോഗ്യപ്രശ്‌നവും സ്‌നേഹയുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ സ്‌നേഹ തന്നെ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു.
''എനിക്ക് ഓട്ടോഇമ്യൂണ്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. രക്ത സംബന്ധമായൊരു രോഗമായിരുന്നു. അത് കാരണം എനിക്ക് എന്നും ബുദ്ധിമുട്ടായിരുന്നു. എനിക്ക് അരമണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം എന്റെ ശരീരം ദുര്‍ബലമാവുമായിരുന്നു. ഞാന്‍ സ്ഥിരമായി ഷൂട്ട് ചെയ്യുകയായിരുന്നതിനാല്‍ രോഗാവസ്ഥ കൂടുതല്‍ മോശമായി. സാധാരണ നടിമാര്‍ ചെയ്യുന്നത് പോലെ ഓടാനും ചാടാനും ഡാന്‍സ് ചെയ്യാനും കുറേനേരം ഷൂട്ട് ചെയ്യാനുമുള്ള കരുത്ത് എനിക്കില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിര്‍ത്തിയത്. ചികിത്സ ആരംഭിച്ചു. സിനിമ ചെയ്യുന്നതില്‍ യാതൊരു കാര്യവുമില്ലായിരുന്നു. ആരോഗ്യവും മോശമായിക്കൊണ്ടിരിക്കുകയായിരുന്നു'' എന്നാണ് സ്‌നേഹ പറഞ്ഞത്.

തെലുങ്കില്‍ സ്‌നേഹ എത്തുന്നത് ഉല്ലാസങ്ക ഉത്സാഹങ്ക എന്ന ചിത്രത്തിലൂടെയായിരുന്നു. സിനിമ വലിയ വിജയമാവുകയും ചെയ്തു. പിന്നാലെ സ്‌നേഹയെ തേടി വേറേയും സിനിമകളെത്തി. എന്നാല്‍ അധികം വൈകാതെ തെലുങ്കില്‍ നിന്നും സ്‌നേഹ അപ്രതക്ഷ്യയാവുകയായിരുന്നു. കന്നഡയിലും ഇംഗ്ലീഷിലും ബംഗാളിയിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും സ്‌നേഹ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2022ലാണ് ഒരിടേവളയ്ക്ക് ശേഷം 2020 ല്‍ എക്‌സ്‌പൈറി ഡേറ്റ് എന്ന സീരിസിലൂടെയാണ് തിരികെ വന്നത്. ഇതിന് ശേഷം അഭിനയിക്കുന്നത് 2022 ല്‍ പുറത്തിറങ്ങിയ ലവ് യു ലോകതന്ത്ര എന്ന ഹിന്ദി സിനിമയിലാണ്. പിന്നീട് സിനിമകളിലോ സീരീസിലോ സ്‌നേഹയെ കണ്ടിട്ടില്ല.


Click it and Unblock the Notifications