ഇട്ടിട്ട് പോയ ഐശ്വര്യയോടുള്ള സല്‍മാന്റെ 'റിവഞ്ച്'; സൗന്ദര്യം അനുഗ്രഹവും ശാപവുമായ സ്‌നേഹ ഉള്ളാല്‍

താരങ്ങള്‍ തമ്മിലുള്ള രൂപസാദൃശ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരേ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തമ്മിലും പല ഇന്‍ഡസ്ട്രികളിലും രാജ്യങ്ങളിലുമൊക്കെയുള്ളവരും തമ്മിലുള്ള സാദൃശ്യം സോഷ്യല്‍ മീഡിയ കാലത്ത് ചര്‍ച്ചയായി മാറാറുണ്ട്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റേയും പ്രിയങ്ക ചോപ്രയേയും പാക്കിസ്ഥാന്‍ പതിപ്പുകളെ സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ഈയ്യടുത്തായിരുന്നു.

ഇതുപോലെ ഒരിക്കല്‍ മറ്റൊരു താരവുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു സ്‌നേഹ ഉള്ളാല്‍.സൂപ്പര്‍ താരം ഐശ്വര്യ റായിയുടെ തനിപ്പകര്‍പ്പാണ് സ്‌നേഹ ഉള്ളാല്‍. അതേ പൂച്ചക്കണ്ണുകളായിരുന്നു സ്‌നേഹയ്ക്കും. തുടക്കകാലത്ത് സ്‌നേഹയെ തേടി അവസരമെത്താന്‍ കാരണമായതും ഈ സാമ്യതയായിരുന്നു. എന്നാല്‍ സ്‌നേഹയുടെ സിനിമ എന്‍ട്രിയ്ക്ക് പിന്നിലൊരു പ്രതികാര കഥ കൂടിയുണ്ട്.

Sneha Ullal

തന്റെ മുന്‍ കാമുകി ഐശ്വര്യ റായ്ക്കുള്ള സല്‍മാന്‍ ഖാന്റെ മറുപടിയായിരുന്നു സ്‌നേഹ ഉള്ളാല്‍. ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. എന്നാല്‍ സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഐശ്വര്യ ആ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഐശ്വര്യ തന്നെ ഉപേക്ഷിച്ച് പോയത് സല്‍മാന്‍ ഖാന്റെ ഈഗോയ്ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു.

ഇതിനുള്ള പ്രതികാരമെന്ന നിലയിലാണ് സല്‍മാന്‍ ഖാന്‍ സ്‌നേഹ ഉള്ളാലിനെ ലോഞ്ച് ചെയ്യുന്നത്. മസ്‌ക്കറ്റിലായിരുന്നു സ്‌നേഹ ജനിച്ചതും വളര്‍ന്നതുമെല്ലാം. സ്‌നേഹയുടെ അച്ഛന്‍ കര്‍ണാടക സ്വദേശിയും അമ്മ സിന്ധിയുമായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ലക്കി നോ ടൈം ഫോര്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ എന്‍ട്രി. സല്‍മാന്റെ സഹോദരി അര്‍പിതയാണ് ഐശ്വര്യയുടെ മുഖ സാദൃശ്യമുള്ള സ്‌നേഹയെ കണ്ടെത്തുന്നതും സല്‍മാന്‍ ഖാനെ പരിചയപ്പെടുത്തുന്നതും.

പിന്നാലെ സ്‌നേഹയെ തന്റെ നായികയാക്കാന്‍ സല്‍മാന്‍ തീരുമാനിച്ചു. 2005 ലാണ് ലക്കി പുറത്തിറങ്ങുന്നത്. പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. പക്ഷെ സല്‍മാന്‍ ഖാന്‍ സ്‌നേഹയെ വീണ്ടും നായികയാക്കി. തന്റെ സഹോദരന്‍ സൊഹെയ്ല്‍ ഖാന്റെ നായികയാക്കി ആര്യന്‍ എന്ന ചിത്രത്തിലായിരുന്നു സ്‌നേഹയെ പിന്നീട് സല്‍മാന്‍ അവതരിപ്പിച്ചത്. പക്ഷെ ഈ സിനിമയും പരാജയപ്പെട്ടു. ഇതോടെ സ്‌നേഹയുടെ ബോളിവുഡ് കരിയറും അവസാനിച്ചു.

Sneha Ullal

ബോളിവുഡിലെ പരാജയത്തില്‍ നിന്നും രക്ഷ തേടി സ്‌നേഹ തെലുങ്കിലേക്ക് വരികയായിരുന്നു. ബോളിവുഡ് കൈ വിട്ട സ്‌നേഹയെ തെലുങ്ക് സിനിമാ പ്രേമികള്‍ ഏറ്റെടുത്തു. 2008 ല്‍ പുറത്തിറങ്ങിയ ഉല്ലസംഗ ഉത്സാഹാംഗ ആയിരുന്നു ആദ്യ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെ്തു. പിന്നാലെ നാഗാര്‍ജുനയുടെ നായികയായി കിങ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രവും വലിയ വിജയമായിരുന്നു. ബോളിവുഡില്‍ നിലം തൊടാതിരുന്ന സ്‌നേഹ തെലുങ്കില്‍ പച്ച പിടിച്ചു.

പിന്നാലെ വീണ്ടും ബോളിവുഡില്‍ ഒര ശ്രമം നടത്തി നോക്കിയിരുന്നു സ്‌നേഹ. കാഷ് ആയിരുന്നു ആ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നന്ദമുരി ബാലകൃഷ്ണയുടെ നായികയായി സിംഹ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രവും വലിയ വിജയമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ സിനിമ ലവ് യു ലോക്തന്ത്രയാണ് സ്‌നേഹയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സാകോ 363 ആണ് സ്‌നേഹയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X