നീ പോയെന്ന് വിശ്വസിക്കാനാകുന്നില്ല..! രത്തന്റെ ജീവിതം ആ നഷ്ടപ്രണയത്തിന്റെ സ്മാരകമോ?
രത്തന്‍ ടാറ്റയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് രാജ്യം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ ജീവിതത്തില്‍ രത്തന്‍ ടാറ്റയെ പോലെ സ്വാധീനം ചെലുത്തിയവര്‍ വളരെ വിരളമാണ്. ബിസിനസുകാരന്‍ എന്ന നിലയില്‍ രത്തന്‍ ടാറ്റയെ അറിയാത്തവരുണ്ടാകില്ലെന്നതാണ് വസ്തുത. അതേസമയം അദ്ദേഹത്തിന്റെ വ്യക്തി ജീവിതം പലര്‍ക്കും അടുത്തറിയില്ല.
ഒരിക്കല്‍ നടി സിമി ഗേര്‍വാളുമായി പ്രണയത്തിലായിരുന്നു രത്തന്‍ ടാറ്റ. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സിമി തന്നെയാണ് താനും രത്തന്‍ ടാറ്റയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. രത്തന്‍ ടാറ്റ പെര്‍ഫെക്ഷനിസ്റ്റാണെന്നും തങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകളുണ്ടെന്നുമാണ് സിമി പറഞ്ഞത്.

പ്രണയതകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടര്‍ന്നു പോരികയായിരുന്നു. അസാധ്യമായ ഹ്യുമര്‍ സെന്‍സാണ് രത്തന്‍ ടാറ്റയ്‌ക്കെന്നാണ് അന്ന് സിമി പറഞ്ഞത്. അദ്ദേഹം ഒരു ജെന്റില്‍മാന്‍ ആണെന്നും സിമി പറയുന്നുണ്ട്. അതിസമ്പന്നനാണെങ്കിലും പണമായിരുന്നില്ല രത്തന്‍ ടാറ്റയുടെ ലക്ഷ്യമെന്നാണ് സിമി പറയുന്നത്. ഇന്ത്യയേക്കാള്‍ വിദേശത്തായിരുന്നു രത്തന്‍ ടാറ്റ ജീവിതം ആസ്വദിച്ചിരുന്നതെന്നും സിമി പറഞ്ഞിരുന്നു.
സിമിയും രത്തനും തമ്മിലുള്ള പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയതായിരുന്നു. എന്നാല്‍ രത്തന്റെ മറ്റ് പ്രണയങ്ങള്‍ പോലെ തന്നെ ആ ബന്ധവും പിരിയുകയായിരുന്നു. എങ്കിലും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന പരസ്പര ബഹുമാനവും സൗഹൃദവുമെല്ലാം അതുപോലെ തന്നെ തുടര്‍ന്നു പോന്നു. ''രത്തനും ഞാനും വര്‍ഷങ്ങളായുള്ള പരിചയമാണ്. അദ്ദേഹം പെര്‍ഫെക്ടാണ്. നല്ല സെന്‍സ് ഓഫ് ഹ്യുമര്‍ ആണ്. മാന്യനാണ്. പെര്‍ഫെക്ട് ജെന്റില്‍മാന്‍. പണം ഒരിക്കലും അദ്ദേഹത്തെ നയിച്ച ഘടകമല്ല'' എന്നാണ് നേരത്തെ സിമി പറഞ്ഞത്.
രത്തന്‍ ടാറ്റയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ സിമി പ്രതികരിച്ചിരുന്നു. വികാരഭരിതമായ കുറിപ്പിലൂടെയായിരുന്നു സിമിയുടെ പ്രതികരണം. 'നീ പോയെന്ന് അവര്‍ പറയുന്നു. നിന്റെ നഷ്ടം ഉള്‍ക്കൊള്ളുക പ്രയാസമാണ്. വളരെ പ്രയാസമാണ്. വിട സുഹൃത്തേ'' എന്നായിരുന്നു സിമി കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ചാറ്റ് ഷോയില്‍ രത്തന്‍ ടാറ്റ അതിഥിയായി എത്തിയപ്പോഴുള്ള ചിത്രവും സിമി പങ്കുവച്ചിരുന്നു.

നടിയായും അവതാരകയായും ശ്രദ്ധ നേടിയ താരമാണ് സിമി ഗേര്‍വാള്‍. റോണ്ടേവോസ് വിത്ത് സിമി ഗേര്‍വാള്‍ എന്ന ഐക്കോണിക് ആയി മാറിയ ചാറ്റ് ഷോയിലൂടെയാണ് സിമി താരമാകുന്നത്. ടാര്‍സന്‍ ഗോസ് ടു ഇന്ത്യ എന്ന സിനിമയിലൂടെയായിരുന്നു സിമിമയുടെ സിനിമാ എന്‍ട്രി. പിന്നീട് മേര നാം ജോക്കര്‍, കര്‍സ് തുടങ്ങിയ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു.
ജീവിതത്തില്‍ നാല് തവണ വിവാഹം വരെ എത്തിയതായിരുന്നു രത്തന്‍ ടാറ്റ. എന്നാല്‍ ഒന്നും വിവാഹത്തില്‍ കലാശിച്ചില്ല. ''ഭാര്യയോ കുടുംബമോ ഇല്ലാത്തതിനാല്‍ എനിക്ക് ഏകാന്തത അനുഭവപ്പെടാറുണ്ട്. ചിലപ്പോല്‍ അതിയായി കൊതിക്കും. എന്നിരുന്നാലും മറ്റാരുടേയും വികാരങ്ങളെക്കുറിച്ചോ മറ്റാരുടെയെങ്കിലും ആശങ്കകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല എന്ന സ്വാതന്ത്ര്യം ഞാന്‍ ചിലപ്പോള്‍ ആസ്വദിക്കാറുണ്ട്'' എന്നായിരുന്നു തന്റെ ഏകാന്ത ജീവിതത്തെക്കുറിച്ച് രത്തന്‍ ടാറ്റ പറഞ്ഞത്.


Click it and Unblock the Notifications











