ഗ്ലാമര്‍ നായിക, ഹോളിവുഡ് സ്വപ്നം; എല്ലാം ഇട്ട് ഓടിയ ഉദിത ഗോസ്വാമി; താരസുന്ദരിയ്ക്ക് സംഭവിച്ചതെന്ത്?

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഉദിത ഗോസ്വാമി. ബോള്‍ഡ് വേഷങ്ങളിലൂടെ ബോളിവുഡിലെ ഗ്ലാമര്‍ താരമായി മാറിയ നടി. എന്നാല്‍ പിന്നീട് ബോളിവുഡില്‍ നിന്നും ഉദിത അപ്രതക്ഷ്യയായി. സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയ ഉദിത ഇനിയൊരു തിരിച്ചുവരവിന് പോലും തയ്യാറാകാതെ മറ്റൊരു ജീവിതം നയിക്കുകയാണ് ഉദിതയാണ് ഇന്ന്.

വളരെ ചെറിയ പ്രായത്തില്‍ തന്നെയാണ് ഉദിത തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോഡലംഗിലൂടെയായിരുന്നു ഉദിത കരിയര്‍ ആരംഭിക്കുന്നത്. പതിനാറാം വയസിലാണ് ഉദിത മോഡലിംഗ് ആരംഭിക്കുന്നത്. അതേക്കുറിച്ച് താരം തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Udita Goswami

''പതിനാറാം വയസില്‍ ഞാന്‍ ഡെഹ്റാഡൂണിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാംപ് വാക്ക് നടത്തി. പിന്നീട് മോഡലിംഗ് കരിയറിന് വേണ്ടി ഡല്‍ഹിയിലേക്ക് വന്നു. എം ടിവിയുടെ മോഡല്‍ മിഷന്‍ മത്സരത്തിലേക്ക് ഫോട്ടോകള്‍ അയച്ചിരുന്നു. അതിലേക്ക് തിരഞ്ഞെടുക്കുകയും തുടര്‍ന്ന് വിജയിക്കുകയും ചെയ്തു. ഇതിന് ശേഷം പതിയെ അവസരങ്ങള്‍ കിട്ടി തുടങ്ങി. ഒരുപാട് പരസ്യങ്ങളും ചെയ്തു. ഡല്‍ഹിയിലെ ടോപ് മോഡലായി ഞാന്‍ മാറി. എല്ലെ മാഗസികയുടെ കവറില്‍ വന്ന ആദ്യത്തെയാള്‍ ഞാനാണ്'' ഉദിത പറയുന്നു.

പിന്നീടായിരുന്നു ഉദിതയുടെ ബോല്‍വുഡ് എന്‍ട്രി. ജോണ്‍ എബ്രഹാമിനെപ്പം അഭിനയിച്ച പാപ് ആയിരുന്നു ആദ്യ സിനിമ. ഈ സിനിമ പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷെ പിന്നാലെ അഭിനയിച്ച സിനിമയായ സെഹര്‍ വന്‍ വിജയമായി മാറി. ഇമ്രാന്‍ ഹാഷ്മിയായിരുന്നു ചിത്രത്തിലെ നായകന്‍. ഇരുവരുടേയും ജോഡിയും വന്‍ ജനപ്രീതി നേടി. ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു പിന്നീട് ഉദിത. ഈ സമയം ഉദിതയുടെ പ്രായം 21 ആയിരുന്നു.

തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെ താരത്തെ തേടി പരാജയങ്ങളുമെത്തി. പരാജയങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നതോടെ അവസരങ്ങളും കുറഞ്ഞു. ഇടക്കാലത്ത് ഹോളിവുഡില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വരെ ചര്‍ച്ചകള്‍ നടന്നിരുന്നതായി പറഞ്ഞിട്ടുണ്ട് ഉദിത. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ഉദിതയുടെ കരിയറിനെ ബാധിച്ചു. ഇതോടെയാണ് താരം സിനിമാഭിനയം നിര്‍ത്താന്‍ തീരുമാനിക്കുന്നത്.

Udita Goswami

ഇതിനിടെ ഉദിത സംവിധായകന്‍ മോഹിത് സൂരിയുമായി പ്രണയത്തിലായിരുന്നു. ബോളിവുഡിലെ താര കുടുംബമായ ഭട്ട് കുടുംബത്തിലെ അംഗമായിരുന്നു മോഹിത് സൂരി. ഉദിത നായികയായ സെഹറിന്റെ സംവിധായകനും അദ്ദേഹമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നടന്‍ ഇമ്രാന്‍ ഹാഷ്മിയും നടി ആലിയ ഭട്ടുമെല്ലാം മോഹിത്തിന്റെ കസിന്‍സ് ആണ്. മര്‍ഡര്‍ 2, ആവാരാപ്പന്‍, ഏക് വില്ലന്‍, ആഷിഖി 2 തുടങ്ങിയ ഹിറ്റുകളുടെ സംവിധായകന്‍ ആണ് മോഹിത് സൂരി.

2012ല്‍ പുറത്തിറങ്ങിയ ഡയറി ഓഫ് എ ബട്ടര്‍ഫ്ളൈ ആയിരുന്നു ഉദിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2013 ലാണ് മോഹിത് സൂരിയും ഉദിതയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. സിനിമ ഉപേക്ഷിച്ച ഉദിത പക്ഷെ മറ്റൊരു കരിയറില്‍ വിജയം കണ്ടെത്തി. ഡിജെ ആകാനായിരുന്നു ഉദിതയുടെ തീരുമാനം. ഇന്ന് ഡിജെയിംഗ് രംഗത്ത് അറിയപ്പെടുന്ന പേരാണ് ഉദിത ഗോസ്വാമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഉദിത. തന്റെ പരിപാടികളില്‍ നിന്നുള്ള വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X