For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരു പെണ്ണിനെ കല്യാണം കഴിച്ചാല്‍ എന്താണ് കുഴപ്പം? രേഖയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

  |

  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ഐക്കോണിക് നായികമാരില്‍ ഒരാളാണ് രേഖ. ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരുപാട് പ്രകടനങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നത്തെ അത്ര പോലും സ്ത്രീസൗഹാര്‍ദ്രമല്ലാതിരുന്ന കാലത്ത് തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും തന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും ചെയത് താരമാണ് രേഖ. ബോളിവുഡിലെ നായിക സങ്കല്‍പ്പത്തെ തന്നെ രേഖ മാറ്റിയെഴുതി. ഇന്നും രേഖയെ ആരാധകര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന് അവരുടെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തിനും വലിയ പങ്കുണ്ട്. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അവര്‍ സ്വന്തം വഴികള്‍ തിരഞ്ഞെടുത്ത് നടന്നിരുന്ന നായികയാണ്.

  Also Read: റിയാസിനെ കാണാന്‍ അപര്‍ണ മള്‍ബറിയും ഭാര്യ അമൃതയും; ഇവരുടെ പ്രണയം എല്ലായിപ്പോഴും ജീവിക്കുമെന്ന് റിയാസ്

  രേഖയുടെ അഭിമുഖങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമൊക്കെ യാതൊരു മറയുമില്ലാതെയാണ് രേഖ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. ഇപ്പോഴിതാ സിമി ഗേര്‍വാളിന് രേഖ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിവാഹത്തെക്കുറിച്ച് താരം പറയുന്ന ഭാഗമാണ് വൈറലാകുന്നത്.

  Rekha

  അവതാരകയായ സിമി രേഖയോട് പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന് പകരം എന്തുകൊണ്ട് അതൊരു സ്ത്രീയായിക്കൂടാ എന്നായിരുന്നു രേഖ ചോദിച്ചത്. വീണ്ടും വിവാഹം കഴിക്കുമോ എന്ന് സിമി ചോദിച്ചപ്പോള്‍ ഒരു പുരുഷനെയോ എന്ന് രേഖ തിരിച്ചു ചോദിച്ചു. തീര്‍ച്ചയായും ഒരു സ്ത്രീയെയായിരിക്കില്ലല്ലോ എന്ന് സിമി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് രേഖ ചോദിക്കുകയായിരുന്നു.

  എന്റെ മനസില്‍ ഞാന്‍ എന്നെ തന്നേയും എന്റെ തൊഴിലിനേയും എന്റെ പ്രിയപ്പെട്ടവരേയും വിവാഹം കഴിച്ചിരിക്കുകയാണ്. ഞാന്‍ ഒരു സിനിക്കലായ വ്യക്തിയല്ലെന്നും രേഖ പറയുന്നുണ്ട്. പിന്നാലെ അഭിമുഖത്തില്‍ സിമി രേഖയോട് ഒരു പുരുഷനെ വിവാഹം കഴിക്കുകയാണെങ്കില്‍ സുരക്ഷിതത്വം അനുഭവപ്പെടുമെന്ന് പറയുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധമില്ലെന്നും അതിന് പുരുഷന്‍ തന്നെ ആകണമെന്നില്ലെന്നും ആരുടെ കൂടെ ആയിരിക്കുന്നുവെന്നതില്‍ മാത്രമേ കാര്യമുള്ളൂവെന്നുമാണ് രേഖ മറുപടി നല്‍കിയത്.

  Also Read: കല്യാണ ദിവസം പോലും ബോഡി ഷെയ്മിംഗ് നേരിട്ടു, ഇവര്‍ക്കെന്താണ് കാര്യം; തുറന്നടിച്ച് മഞ്ജിമ

  നിരവധി പേരാണ് രേഖയുടെ വാക്കുകള്‍ക്ക് കയ്യടിയുമായി എത്തുന്നത്. അന്നത്തെ കാലത്ത് തന്നെ വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമുണ്ടായിരുന്നു രേഖയ്‌ക്കെന്നും ഇതൊക്കെ കൊണ്ടാണ് രേഖയൊരു ലെജന്റായി നില്‍ക്കുന്നതെന്നും ആരാധകര്‍ പറയുന്നു. മുകേഷ് അഗര്‍വാള്‍ ആയിരുന്നു രേഖയുടെ ഭര്‍ത്താവ്. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ആത്മഹത്യയായിരുന്നു. രേഖ പിന്നീട് വിവാഹം കഴിച്ചിട്ടില്ല.

  Rekha

  ഇതേ അഭിമുഖത്തിലാണ് രേഖ അമിതാഭ് ബച്ചനോടുള്ള തന്റെ പ്രണയം തുറന്ന് പറയുന്നത്. ബച്ചനെ ഇഷ്ടമില്ലാത്തവരായി ആരുമില്ലെന്നും പിന്നെ താനായിട്ട് എന്തിന് മാറി നില്‍ക്കണമെന്നുമായിരുന്നു രേഖ ചോദിച്ചത്. ഒരുകാലത്തെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രേഖയും ബച്ചനും. എന്നാല്‍ വിവാഹിതനായ ബച്ചനും രേഖയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത ബോളിവുഡിലെ പിടിച്ചുലച്ചതായിരുന്നു. ഇന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണിത്. വിവാദങ്ങള്‍ മൂലം ബച്ചനും രേഖയും ഒരുമിച്ച് അഭിനയിക്കുന്നത് നിര്‍ത്തുകയായിരുന്നു.

  ബാലതാരമായിട്ടാണ് രേഖ സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. ബോളിവുഡിലെ നിരവധി ഐക്കോണിക് സിനിമകളിലെ നായികയാണ് രേഖ. വാണിജ്യ സിനിമകളിലും സമാന്തര സിനിമയുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് രേഖ. എന്നാല്‍ ഷോകളില്‍ അതിഥിയായും മറ്റും രേഖ എത്താറുണ്ട്. 2018 ല്‍ പുറത്തിരങ്ങിയ യംല പഗ്ല ദീവാന ഫിര്‍സെയിലെ അതിഥി വേഷത്തിലാണ് രേഖ ഒടുവിലെത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ് രേഖ.

  Read more about: rekha
  English summary
  What If I Marry A Woman? Asks Rekha Old Interview Of The Iconic Star Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X