ആരാധകര്‍ക്ക് പോലും അറിയാത്ത രണ്‍ബീറിന്റെ ആരോഗ്യപ്രശ്‌നം; ശ്വസിക്കാനും സംസാരിക്കാനും വരെ ബുദ്ധിമുട്ട്!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇതിഹാസ താരങ്ങളെ ബോളിവുഡിന് സമ്മാനിച്ച കപൂര്‍ കുടുംബത്തില്‍ നിന്നും, അച്ഛന്‍ ഋഷി കപൂറിന്റെ പാതയിലൂടെയാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. അമ്മ നീതു കപൂറും ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഒരുകാലത്ത്. അധികം വൈകാതെ തന്നെ വലിയ താരമായി മാറാനും രണ്‍ബീറിന് സാധിച്ചു. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍.

അതേസമയം ഇന്നത്തെ മിക്ക താരങ്ങളേയും പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല രണ്‍ബീര്‍. അതുകൊണ്ട് തന്നെ രണ്‍ബീറിനെക്കുറിച്ച് പലകാര്യങ്ങളും കടുത്ത ആരാധര്‍ക്കും അറിയില്ലെന്നാണ് വാസ്തവം. രണ്‍ബീറിന്റെ ആരാധകരുള്‍പ്പടെ പലര്‍ക്കും അറിയാത്ത ഒന്നാണ് രണ്‍ബീറിന്റെ ആരോഗ്യ പ്രശ്‌നം. സംസാരവും ഭക്ഷണം കഴിക്കുന്നതും വേഗത്തിലാക്കുന്ന പ്രത്യേക അവസ്ഥയാണ് രണ്‍ബീറിനുള്ളത്.

Ranbir Kapoor

രണ്‍ബീറിന്റെ മൂക്കിലാണ് പ്രശ്‌നമുള്ളത്. രണ്ട് നോസ്ട്രിലുകളേയും വേര്‍ തിരിക്കുന്ന എല്ലിനുള്ള വ്യതിചലനമാണ് താരം നേരിടുന്നത്. ഇതൊരു സാധാരാണമായ ഓള്‍ഫാക്ടറി ഡിസോര്‍ഡറാണ്. ഇതില്‍ നിന്നും ശാശ്വത പരിഹാരം കണ്ടെത്താനുള്ള ഏകവഴി സര്‍ജറിയാണ്. എന്നാല്‍ രണ്‍ബീര്‍ അതിന് തയ്യാറല്ലെന്നാണ് വസ്തുത. ബോളിവുഡിലെ മിക്ക താരങ്ങളും വളരെ ലാഘവത്തോടെ സര്‍ജറികള്‍ക്ക് തയ്യാറാകുമ്പോഴും തന്റെ രൂപത്തില്‍ മാറ്റം വരുത്താന്‍ രണ്‍ബീര്‍ ഒരുമക്കല്ല.

2009 ല്‍ ഒരു സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സംവിധായകന്‍ രണ്‍ബീറിനോട് മൂക്ക് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ മൂക്ക് ഇപ്പോള്‍ എങ്ങനെയാണോ, അതില്‍ നിന്നും യാതൊരു മാറ്റവും താന്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രണ്‍ബീര്‍. അതേസമയം രണ്‍ബീര്‍ മൂക്കിന്റെ പ്രശ്‌നത്തിന് സര്‍ജറി ചെയ്യുകയാണെങ്കില്‍ അത് രണ്‍ബീറിന്റെ ലുക്കിനെ മാത്രമല്ല ബാധിക്കുക, ശ്വാസമെടുക്കുന്നത് പോലും കുറേക്കൂടി സുഖകരമാകുമെന്ന് രണ്‍ബീറിന്റെ ഒരു സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

''കുട്ടിക്കാലം മുതല്‍ രണ്‍ബീറിന്റേത് ഡീവിയേറ്റഡ് സെപ്തം ആണ്. ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകള്‍ അവനോട് സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതുമാണ്. പക്ഷെ അവന്‍ അതിന് തയ്യാറായില്ല. ചെയ്യില്ലെന്ന വാശിയാണ്. അവന്‍ എന്നും വാശിക്കാരനാണ്. വേണ്ട എന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും പിന്മാറില്ല'' എന്നാണ് സുഹൃത്ത് പറഞ്ഞത്. രണ്‍ബീറിനോട് അച്ഛനും അമ്മയും സര്‍ജറിയ്ക്ക് തയ്യാറാകാന്‍ പറയാറുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെ അനുസരിക്കാന്‍ പോലും രണ്‍ബീര്‍ തയ്യാറായില്ലെന്നും സുഹൃത്ത് പറയുന്നു. ഒടുവില്‍ അവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Ranbir Kapoor

''അവന്റെ മാതാപിതാക്കളും മൂക്ക് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അവരും നിര്‍ത്തി. രണ്‍ബീറിന് സര്‍ജറി പേടിയായതു കൊണ്ടല്ല. തന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണ്. മാറ്റിയൊരു മൂക്കിനേക്കാള്‍ വളഞ്ഞ മൂക്ക് മതി എനിക്ക് എന്നൊരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്'' എന്നും ആ സുഹൃത്ത് പറയുന്നുണ്ട്.

അതേസമയം തൂ ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ. സന്ദീപ് വെങ റെഡ്ഡിയാണ് സിനിമയുടെ സംവിധാനം. രണ്‍ബീറിനെ ഇതുവരേയും കാണാത്തെ രൂപത്തിലാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സും ആക്ഷനുമെല്ലാം കൊണ്ട് സമ്പന്നമായ മാസ് ആക്ഷന്‍ ചിത്രമായിരിക്കും ആനിമല്‍. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X