For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃതി സനോണും പ്രഭാസും തമ്മില്‍ പ്രണയത്തിലോ? ചര്‍ച്ചയ്ക്ക് തിരികൊളുത്തി താരങ്ങളുടെ ഫോണ്‍ വിളി

  |

  ബോളിവുഡിലെ മിന്നും താരമാണ് കൃതി സനോണ്‍. താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് കൃതി സനോണ്‍ ബോളിവുഡിലെത്തുന്നത്. തീര്‍ത്തും സാധാരണമായൊരു കുടുംബത്തില്‍ നിന്നും കടന്നു വന്ന് ഇന്ന് ബോൡവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് കൃതി സനോണ്‍. ഭാവിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായാണ് കൃതിയെ സിനിമാ ലോകം ഉറ്റു നോക്കുന്നത്.

  Also Read: എന്റെ സല്‍വാര്‍ വലിച്ചു കീറി, മുഴുവന്‍ കീറിപോയി; ആദ്യമായി തെറിവിളിക്കുന്നത് അന്ന്; അനുഭവം പറഞ്ഞ് മീര

  തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ ആദ്യത്തെ സിനിമ 2 നെനൊക്കണ്ടിനെയായിരുന്നു. മഹേഷ് ബാബുവായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ഹീറോപന്തിയിലൂടെ താരം ബോളിവുഡിലെത്തുകയായിരുന്നു. തൊട്ട് പിന്നാലെ ഒരു തെലുങ്ക് സിനിമയില്‍ കൂടി അഭിനയിച്ചെങ്കിലും ശേഷം ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു കൃതി സനോണ്‍.

  ഇപ്പോഴിതാ തെലുങ്കിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് കൃതി. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷിലൂടെയാണ് കൃതിയുടെ തിരിച്ചുവരവ്. ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം കൃതി സനോണ്‍ കോഫി വിത്ത് കരണിലെത്തുന്നത്. ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്തു നിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന റൗണ്ടില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു. ഈ നിമിഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തങ്ങളുടെ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രഭാസിനേയും കൃതിയെയും ബെസ്റ്റ് ജോഡിയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.

  Also Read: 'ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടാകില്ല'; ഡിംപിളിന്റെ കു‍ഞ്ഞിനൊപ്പം ഡിവൈൻ!

  കൃതിയുടെ ആദ്യ റിംഗില്‍ തന്നെ പ്രഭാസ് ഫോണ്‍ എടുക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരുടേയും സൗഹൃദത്തെ ആരാധകര്‍ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. മുമ്പും ഇത്തരത്തില്‍ പലരുടേയും പേരിനൊപ്പം കൃതിയുടെ പേര് സോഷ്യല്‍ മീഡിയ ചേര്‍ത്തുവച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. താരം നടന്‍ കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Also Read: സീരിയസായ രണ്ട് പ്രണയങ്ങളുണ്ടായിരുന്നു; മുൻ കാമുകൻമാരെക്കുറിച്ച് കാജൽ അ​ഗർവാൾ

  അതേസമയം ഷോയില്‍ വച്ച് കരണ്‍ ജോഹര്‍ കൃതിയും യുവനടന്‍ ആദിത്യ റോയ് കപൂറും തമ്മില്‍ സംസാരിക്കുന്നത് കണ്ടുവെന്ന് കരണ്‍ പറയുന്നുണ്ട്. എന്നാല്‍ താനും ആദിത്യയും നല്ല സുഹൃത്തുക്കളാണെന്നും കാണുമ്പോള്‍ സംസാരിക്കാറുണ്ടെന്നും എന്നാല്‍ അതില്‍ കവിഞ്ഞൊന്നുമില്ലെന്നുമായിരുന്നു കൃതിയുടെ മറുപടി. കൃതിയ്ക്കും ആദിത്യയ്ക്കുമായൊരു മീറ്റിംഗ് നടത്താമെന്ന് കരണ്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

  അതേസമയം കൃതിയുടേയും പ്രഭാസിന്റെയും ആദിപുരുഷ് അണിയറയില്‍ തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ കൃതി സീതയുടെ വേഷത്തിലാണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക. പിന്നാലെ ഭേഡിയ എന്ന സിനിമയും ഗണ്‍പത് എന്ന സിനിമയും കൃതിയുടേതായി അണിയറയിലുണ്ട്. തന്റെ ആദ്യ ബോളിവുഡ് സിനിമയായ ഹീറോപന്തിയിലെ നായകനായിരുന്ന ടൈഗര്‍ ഷ്രോഫാണ് ഗണ്‍പതിലും കൃതിയുടെ നായകന്‍. ഭേഡിയയില്‍ വരുണ്‍ ധവാനാണ് നായകന്‍.

  കഴിഞ്ഞ ദിവസം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം കൃതി ഏറ്റുവാങ്ങിയിരുന്നു. മിമി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തെ തേടി പുരസ്‌കാരമെത്തിയത്. ഒടിടി റിലീസായ സിനിമ കൃതിയുടെ കരിയറിലൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അതേസമയം ബച്ചന്‍ പാണ്ഡെയാണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് കൃതി സനോണ്‍.

  രാധേ ശ്യാം ആണ് പ്രഭാസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പൂജ ഹെഗ്‌ഡെയായിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ബാഹുബലിയ്ക്ക് ശേഷം പുറത്ത് വന്ന പ്രഭാസിന്റെ രണ്ട് സിനിമകളും പരാജയപ്പെടുകയായിരുന്നു. ശ്രദ്ധ കപൂര്‍ നായികയായി എത്തിയ സാഹോയായിരുന്നു രാധേ ശ്യാമിന് തൊട്ട് മുമ്പിറങ്ങിയ സിനിമ.

  Read more about: kriti sanon prabhas
  English summary
  What's Cooking Between Prabhas And Kriti Sanon? Here's What Has Sparked The Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X