അഭിഷേക് നല്ല പയ്യനാണ്, അവളെ കല്യാണം കഴിച്ചതില്‍ സന്തോഷമേയുള്ളൂ; ഐശ്വര്യയുടെ കല്യാണത്തെപ്പറ്റി സല്‍മാന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമ കൊണ്ട് മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലൂടേയും സല്‍മാന്‍ ഖാന്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സല്‍മാന്റെ പ്രണയങ്ങളില്‍ ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് ഐശ്വര്യ റായിയുമായുള്ളത്. 2007 ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. 2011 ല്‍ ഇരുവരുടേയും മകളും ജനിച്ചു. എന്നാല്‍ ഇപ്പോഴും സല്‍മാന്‍-ഐശ്വര്യ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ആരാധകര്‍.
ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു ഐശ്വര്യയും സല്‍മാനും. ഹം ദില്‍ ദേ ഛുകേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നടി സോമി അലിയുമായി പ്രണയത്തിലായിരുന്ന കാലത്താണ് സല്‍മാന്‍ ഖാന്‍ ഐശ്വര്യയുമായി അടുപ്പത്തിലാകുന്നത്. പിന്നാലെ സോമിയുമായി പിരിയുകയും ചെയ്തു.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2002 ലാണ് സല്‍മാനും ഐശ്വര്യയും. ഇരുവരുടേയും പ്രണയം ആഘോഷിക്കപ്പെട്ടതു പോലെ തന്നെ ബ്രേക്കപ്പും വാര്‍ത്തയായി മാറി. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങൡലൊന്നായിരുന്നു ആ ബ്രേക്കപ്പ്. സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. താരത്തിനെതിരെ ഐശ്വര്യ കേസ് കൊടുക്കുന്നിടത്ത് വരെ കാര്യങ്ങളെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ ആപ്കി അദാലത്തില്‍ അതിഥിയായി എത്തിയപ്പോള്‍ സല്‍മാന്‍ ഐശ്വര്യയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഐശ്വര്യയുടെ വീട്ടില്‍ ചെന്ന് സല്‍മാന്‍ ഖാന്‍ പ്രശ്‌നമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അവതാരകന്‍ പരാമര്‍ശിക്കുകയായിരുന്നു. ''അതേപ്പറ്റി എന്ത് പറയാനാണ്. പേഴ്‌സണല്‍ ലൈഫ് എന്നത് തീര്‍ത്തും വ്യക്തിപരമാണ്. ഞാന്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ എതിര്‍ക്കും'' എ്ന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

പിന്നാലെ അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യയുടെ വിവാഹത്തെക്കുറിച്ചും അവതാരകന്‍ ചോദിക്കുന്നുണ്ട്. ''എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം നിശബ്ദനായിരിക്കുക എന്നതാണ്. ഇത്രയും വര്‍ഷങ്ങള്‍ കടന്നു പോയി. ഇന്ന് അവള്‍ വിവാഹിതയാണ്. വലിയൊരു കുടുംബത്തിലേക്കാണ് കല്യാണം കഴിച്ച് ചെന്നത്. അവള്‍ അഭിഷേകിനെ വിവാഹം കഴിച്ചതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അഭിഷേക് നല്ല മനുഷ്യനാണ്. ഏതൊരു മുന്‍കാമുകനും ആഗ്രഹിക്കുന്നതാണിത്. ബന്ധം അവസാനിക്കുന്നതോടെ നമ്മളില്ലെന്ന് കരുതി അവരുടെ ജീവിതം ദുരിതമാകരുത്. നമ്മളില്ലെങ്കിലും അവര്‍ സന്തോഷിക്കണം. കുറ്റബോധമില്ല. അങ്ങെ കാണുന്നതാണ് നല്ലത് എന്ന് തോന്നുന്നു'' എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്.
അതേസമയം കഴിഞ്ഞ കുറേ നാളുകളായി ഐശ്വര്യ-അഭിഷേക് വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ അടുപ്പമാണ് ഐശ്വര്യ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം. ഐശ്വര്യ ഇപ്പോള്‍ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications