ഷാഹിദിന്റെ ഭാര്യയെന്ന് താരപുത്രി; വീട്ടിലെത്തി ഭരണവും തുടങ്ങി; ഇതിഹാസ താരത്തെ നാണംകെടുത്തി മകള്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. താരപുത്രനാണെങ്കിലും സ്വന്തമായി വഴി വെട്ടി വന്ന നടനാണ് ഷാഹിദ് കപൂര്‍. തന്റെ ഡാന്‍സു കൊണ്ടും ആരാധകരെ നേടിയിട്ടുള്ള ഷാഹിദ് കപൂര്‍ ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാല്‍ പിന്നീട് വ്യത്യസ്തമായ വേഷങ്ങളിലൂടെ തന്നിലെ അഭിനേതാവിനെ അടയാളപ്പെടുത്താനും ഷാഹിദിന് സാധിച്ചു.
റൊമാന്റിക് ഹീറോ വേഷങ്ങളാണ് ഷാഹിദ് തുടക്കത്തില്‍ കൂടുതലും ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ധാരാളം ആരാധികമാരേയും ഷാഹിദ് നേടിയിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല താരങ്ങള്‍ക്കിടയില്‍ പോലും ഷാഹിദിന് ആരാധകരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു താരപുത്രി ഷാഹിദിനോടുള്ള ആരാധനയില്‍ ചെയ്തു കൂട്ടിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലെ ഇതിഹാസ നായകനായ രാജ് കുമാറിന്റെ മകളാണ് ഷാഹിദിനോടുള്ള ആരാധനയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് വരാന്‍ രാജ് കുമാറിന്റെ മകള്‍ വാസ്തവിക്ത പണ്ഡിറ്റും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശ്യാമക് ദാവറിന്റെ ഡാന്‍സ് ക്ലാസില്‍ ചേര്‍ന്നു. അവിടെ വച്ചാണ് താരപുത്രി ഷാഹിദിനെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ താരപുത്രിയ്ക്ക് തന്റെ സഹപാഠിയോട് പ്രണയം ഉടലെടുത്തു.
വാസ്തവിക്തയുടെ പ്രണയം സകല അതിര്‍വരമ്പുകളേയും മറി കടക്കുന്നതായിരുന്നു. ഷാഹിദ് പോകുന്നിടത്തെല്ലാം വാസ്തവിക്ത പിന്തുടര്‍ന്നെത്തി. സിനിമാ സെറ്റുകളില്‍ വാസ്തവിക്തയുടെ ശല്യം സഹിക്കാന്‍ പറ്റാതെ വന്നതോടെ ഷാഹിദ് താരപുത്രിയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെടുക വരെയുണ്ടായി. ഒരിക്കല്‍ ഷാഹിദിന്റെ കാറിന്റെ ബോണറ്റില്‍ കയറി നിന്ന് ഞാനാണ് ഷാഹിദിന്റെ ഏറ്റവും വലിയ ആരാധിക എന്ന് അലറി വിളിച്ചും വാസ്തവിക്ത വാര്‍ത്തകളില്‍ ഇടം നേടി.
പിന്നീട് ഒരിക്കല്‍ അനുവാദമില്ലാതെ വാസ്തവിക്ത ഷാഹിദിന്റെ വീട്ടിലെത്തി. താന്‍ ഷാഹിദിന്റെ ഭാര്യയാണെന്നാണ് താരപുത്രി വീട്ടിലുള്ളവരോടും മറ്റും പറഞ്ഞത്. ഷാഹിദിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെടുന്നതോടെയാണ് വാസ്തവിക്ത ഷാഹിദിന്റെ ജീവിതത്തില്‍ ഇന്നും ഇറങ്ങിപ്പോകുന്നത്. അച്ഛന്റെ പാതയിലൂടെ വാസ്തവിക്തയും സിനിമയിലെത്തിയിരുന്നു. 1996 ലായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. പക്ഷെ ആ സിനിമ പരാജയപ്പെട്ടു. തുടര്‍ന്നും കരിയര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയം മാത്രമാണ് താരപുത്രിയ്ക്ക് കാണാന്‍ സാധിച്ചത്.
അതേസമയം ഷാഹിദ് കപൂര്‍ ബോളിവുഡിലെ വലിയ താരമായി വളര്‍ന്നു. പിന്നീട് മീര രജ്പുതിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ദേവ ആണ് ഷാഹിദ് കപൂറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ മുംബൈ പൊലീസിന്റെ ഹിന്ദി റീമേക്കാണ്. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടുകയുണ്ടായില്ല.

കഴിഞ്ഞ ദിവസം ഷാഹിദ് കപൂറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷാഹിദ് കപൂറും മുന്‍കാമുകി കരീന കപൂറും ഐഫയില്‍ വച്ച് കണ്ടുമുട്ടുന്നതും കെട്ടിപിടിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. പ്രണയ ബന്ധം പിരിഞ്ഞ ശേഷം ഷാഹിദും കരീനയും ഒരുമിച്ച് വേദി പങ്കിടുകയോ അഭിനയിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഷാഹിദും കരീനയും സൗഹൃദം പങ്കുവെക്കുന്ന വീഡിയോ അതിവേഗം വൈറലായി മാറി.
നിരവധി സിനിമകളാണ് ഷാഹിദിന്റേതായി അണിയറയിലുള്ളത്. വെബ് സീരീസ് ലോകത്തും ഷാഹിദ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ ഫര്‍സിയിലൂടെയാണ് ഷാഹിദ് ഒടിടി എന്‍ട്രി നടത്തുന്നത്. സീരീസിന്റെ രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അര്‍ജുന്‍ ഉസ്തരയാണ് ഷാഹിദ് കപൂറിന്റെ പുതിയ സിനിമ. ചിത്രീകരണം നടന്നു വരികയാണ്.


Click it and Unblock the Notifications











