രാത്രി ജനലിലൂടെ തുറിച്ചു നോക്കി നിന്ന ഫാന്‍! പേടിച്ചു പോയ കാഴ്ചയെക്കുറിച്ച് പ്രിയങ്ക ചോപ്ര
ലോകമെമ്പാടും ആരാധകരുടെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര ഇന്ന്. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ആദ്യം അഭിനയിച്ച് തമിഴ് ചിത്രത്തിലായിരുന്നു. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക, ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറുകയായിരുന്നു. ഇതിന് ശേഷം ഹോളിവുഡിലേക്കും ചുവടുവച്ച പ്രിയങ്ക തന്റെ വിജയ ചരിത്രം ഹോളിവുഡിലും ആവര്‍ത്തിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും പാട്ടിലുമെല്ലാം സാന്നിധ്യം അറിയിച്ച പ്രിയങ്ക ഇന്ന് ലോക സിനിമയിലെ തന്നെ മിന്നും താരമാണ്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ, സ്വന്തം അധ്വാനത്തിലൂടേയും കഴിവിലൂടെയുമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രിയങ്ക വളരുന്നത്. ബറേലി എന്ന ചെറുപട്ടണത്തില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് ഹോളിവുഡിലെത്തി നില്‍ക്കുകയാണ്. 2000 ലാണ് പ്രിയങ്ക മിസ് വേള്‍ഡ് പട്ടം നേടുന്നത്. ഇതിനും മുമ്പ് തന്നെ തന്റെ നാട്ടില്‍ ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ചിരുന്നു പ്രിയങ്കയ്ക്ക്.

തന്റെ നാട്ടില്‍ നടന്ന മെയ് ക്യൂന്‍ എന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്താണ് പ്രിയങ്ക ആരംഭിക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ച പ്രിയങ്കയ്ക്ക് ഒരുപാട് ആരാധകരുമുണ്ടായിരുന്നു. താരജീവിതത്തില്‍ ആരാധകര്‍ക്ക് വലിയ സ്ഥാനമുണ്ട്. ആരാധകരുടെ സ്‌നേഹമാണ് താരങ്ങളെ പലപ്പോഴും മുന്നോട്ട് പോകാന്‍ പ്രാപ്തരാക്കുന്നത് പോലും. എന്നാല്‍ ആരാധകരില്‍ നിന്നും മോശം അനുഭവങ്ങളുടെ കഥയും താരങ്ങള്‍ക്ക് പറയാനുണ്ടാകും. അത്തരത്തിലൊരു അനുഭവം പ്രിയങ്ക ചോപ്രയ്ക്കുമുണ്ടായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

2009 ല്‍ ഫറ ഖാന്‍ അവതാരകയായി എത്തുന്ന തേരെ മേരെ ബീച്ച് മേം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രിയങ്ക മനസ് തുറന്നത്. തന്റെ നാട്ടിലെ സൗന്ദര്യ മത്സരത്തില്‍ വിജയച്ചതിന് ശേഷമുണ്ടായ അനുഭവമാണ് പ്രിയങ്ക പങ്കുവച്ചത്. ഒരു ആരാധകന്‍ രാത്രി തന്റെ മുറിയുടെ ബാല്‍ക്കണിയില്‍ കയറിയതും ജനലിലൂടെ തന്നെ നോക്കി നിന്നതുമാണ് പ്രിയങ്ക ഓര്‍ത്തെടുത്തത്. താരത്തിന്റെ വാക്കുകളഇലേക്ക്.
''ഒരു പയ്യന്‍ ഞാന്‍ കിടക്കുന്ന, ഞങ്ങളുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയുടെ ബാല്‍ക്കണിയിലേക്ക് കയറി വരികയായിരുന്നു. ബാല്‍ക്കണിയിലെ ജനലിലൂടെ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. എനിക്കവനെ അറിയുക പോലുമില്ലായിരുന്നു. ഞാന്‍ ഭയന്നു പോയി. അച്ഛനെ വിളിച്ചു, പപ്പ എന്റെ മുറിയില്‍ ആരോ വന്നിട്ടുണ്ടെന്നും ജനലില്‍ തട്ടി വിളിക്കുകയാണെന്നും പറഞ്ഞു. പിറ്റേ ദിവസം തന്നെ വീടിനു ചുറ്റും, എന്റെ മുറിയും കമ്പി കൊണ്ട് സുരക്ഷിതമാക്കി. അന്നെങ്ങാനും ഒരു തീപിടിത്തം ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ വെന്തുമരിക്കുമായിരുന്നു. കാരണം രക്ഷപ്പെടാനൊരു വഴിയുമുണ്ടായിരുന്നില്ല'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികള്‍ തന്നെ പിന്തുടരുന്നത് സ്ഥിരം സംഭവമായിരുന്നുവെന്നും അതിനാല്‍ തന്നോട് ഇന്ന് ജീന്‍സും പാവടയും ധരിക്കരുതെന്ന് അമ്മ പറയുമായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.അതേസമയം ഒരു അമ്മയാണ് ഇന്ന് പ്രിയങ്ക. വാടകഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായി മാറിയത്. മാല്‍തി മേരി ചോപ്ര എന്നാണ് പ്രിയങ്കയുടേയും നിക്കിന്റേയും കുട്ടിയുടെ പേര്. കുഞ്ഞിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള ആരാധകര്‍. ആ കാത്തിരിപ്പുകള്‍ക്ക് ഇപ്പോള്‍ വിരാമമിട്ടിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
Recommended Video

മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിനൊപ്പമാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പ്രിയങ്കയും നിക്കും പങ്കുവെച്ചത്. കുഞ്ഞ് പിറന്ന ശേഷം നൂറ് ദിവസത്തോളം എന്‍ഐസിയുവിലായിരുന്നുവെന്നും ആ ദിവസങ്ങളിലൂടെ കടന്നുപോകാന്‍ പ്രയാസപ്പെട്ടുവെന്നുമാണ് താരദമ്പതികള്‍ കുറിച്ചിരിക്കുന്നത്. പ്രിയങ്ക തന്നെ അതിശയിപ്പിച്ച അത്ഭുതപ്പെടുത്തിയ ഒരു അമ്മയാണെന്നും ഭര്‍ത്താവ് നിക്ക് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്


Click it and Unblock the Notifications