For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാള്‍ എന്റെ നെഞ്ചില്‍ നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു, മുറിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു: വിദ്യ ബാലന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. ഖാന്മാരും കപൂര്‍മാരും ഭരിച്ചിരുന്ന ബോളിവുഡിന്റെ ബോക്‌സ് ഓഫീസുകളില്‍ ഒരു നായിക, ഒറ്റയ്ക്ക് നൂറു കോടി കളക്ഷന്‍ നേടുക എന്നത് പലരും അസാധ്യമായി കണ്ടിരുന്ന കാലത്ത് തുടര്‍ച്ചയായി ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച നായിക. ലേഡി ഖാന്‍ എന്ന് വിളിച്ചവരോട് ഞാന്‍ വിദ്യ ബാലന്‍ ആണെന്ന് പറഞ്ഞ സൂപ്പര്‍ താരം. ബോളിവുഡിന്റെ നായിക സങ്കല്‍പ്പത്തെയും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയേയുമെല്ലാം മാറ്റിയെഴുതിയ താരമാണ് വിദ്യ ബാലന്‍.

  Also Read: 2 വർഷമായി ഭാര്യയെ കണ്ടിട്ട്; ഞങ്ങൾ ഡിവോഴ്‌സായെന്ന കഥ വന്നു, നടി സ്വാസികയുമായുള്ള ബന്ധത്തെ കുറിച്ച് ബിബിന്‍

  ഇന്ന് വിദ്യ ബാലന്‍ എന്ന പേര് തന്നെ ധാരാളമാണ്. എന്നാല്‍ ഈ നേട്ടങ്ങളൊന്നും വിദ്യ നേടിയത് ഒരു രാത്രി ഇരുട്ടി വെളുന്ന സമയം കൊണ്ടോ ബോളിവുഡിലെ താരകുടുംബങ്ങളുടെ അഡ്രസിന്റെ ബലത്തിലോ ആയിരുന്നില്ല. തന്റെ കരിയറിന്റെ ഓരോ നേട്ടവും സ്വന്തം കഴിവും കഠിനാധ്വാനം കൊണ്ടും പിടിച്ചെടുത്തതാണ് വിദ്യാ ബാലന്‍.

  തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടെലിവിഷനിലൂടെയായിരുന്നു വിദ്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സിനിമയില്‍ അവസരം ലഭിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യ സിനിമ റിലീസ് ചെയ്യും മുമ്പ് പതിമൂന്ന് സിനിമകളില്‍ നിന്നുമാണ് വിദ്യയെ ഒഴിവാക്കുകയോ ഷൂട്ട് നിര്‍ത്തേണ്ടി വരികയോ ചെയ്തിട്ടുണ്ട്. ഭാഗ്യമില്ലെന്ന് പറഞ്ഞ് തുടങ്ങും മുമ്പേ ആ കരിയര്‍ അവസാനിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ അവരെയൊക്കെ പിന്നെ തന്റെ ആരാധകരാക്കി മാറ്റാന്‍ വിദ്യയ്ക്ക് സാധിച്ചു.

  Also Read: ഇങ്ങനെയാണെങ്കിൽ എന്റെ തടി വേ​ഗം കുറയും; ഭാര്യയുടെ കുക്കിം​ഗ് കണ്ട് അമ്പരന്ന് രവീന്ദർ

  അവസര നിഷേധിക്കലുകളും ഒഴിവാക്കുകള്‍ക്കുമൊപ്പം കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങളുമെല്ലാം വിദ്യ ബാലന് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവം വിദ്യ ബാലന്‍ തുറന്ന് പറയുന്നുണ്ട്. സിനിമാ ലോകത്തെ ഞെട്ടിച്ച താരത്തിന്റെ തുറന്നു പറച്ചിലുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു സിനിമയ്ക്കായുള്ള കൂടിക്കാഴ്ചയില്‍ വച്ച് സംവിധായകന്‍ തന്നോട് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. ''ഞാന്‍ ഓര്‍ക്കുന്നു. ഒരു ദിവസം ഞാന്‍ ചെന്നൈയില്‍ വച്ചൊരു സംവിധായകനെ കാണേണ്ടി വന്നിരുന്നു. കോഫി ഷോപ്പില്‍ വച്ച് കാണാം എന്ന് ഞാന്‍ പറഞ്ഞു. എന്നോട് സ്വകാര്യമായി സംസാരിക്കണമെന്നും അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാമെന്നും അദ്ദേഹം നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഞാന്‍ എന്റെ മുറിയുടെ വാതില്‍ അയാള്‍ക്ക് തുറന്ന് കാണിച്ചു കൊടുത്തു. അയാള്‍ ഇറങ്ങിപ്പോയി'' എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

  മറ്റൊരിക്കല്‍ താനൊരു സിനിമയുടെ കാസ്റ്റിംഗ് ഡയറ്കടറെ കണ്ടപ്പോഴുണ്ടായ അനുഭവവും വിദ്യ പങ്കുവെക്കുന്നുണ്ട്. അയാള്‍ തന്നെ മാറിടത്തില്‍ തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. അതോടെ താന്‍ അവിടെ നിന്ന് അച്ഛനേയും കൂട്ടി പോന്നുവെന്നും പക്ഷെ ആ സിനിമയില്‍ തനിക്ക് അവസരം കിട്ടിയെന്നും എന്നാല്‍ താനത് സ്വീകരിച്ചില്ലെന്നുമാണ് വിദ്യ പറയുന്നത്. ഒരു തമിഴ് സിനിമയില്‍ നിന്നും തന്നെ മാറ്റിയ അനുഭവവും വിദ്യ പറയുന്നുണ്ട്.

  ''എന്നെ ഒരു തമിഴ് സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എന്റെ കൂടെ വന്നിരുന്നു. എന്നെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങള്‍ നിര്‍മ്മാതാവിന്റെ ഓഫീസില്‍ ചെന്നു. അയാള്‍ ഞങ്ങള്‍ക്ക് സിനിമയുടെ ദൃശ്യങ്ങള്‍ കാണിച്ചു തന്നിട്ട് നോക്കൂ ഇവളെ കാണാന്‍ ഒരു നായികയെ പോലെയുണ്ടോ എന്ന് ചോദിച്ചു. എനിക്കിവളെ എടുക്കാല്‍ താല്‍പര്യമുണ്ടായിരുന്നില്ല. സംവിധായകന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമായിരുന്നു എടുത്തത്'' എന്നാണ് വിദ്യ പറയുന്നത്.

  ''എനിക്ക് ഞാന്‍ വൃത്തിക്കെട്ടവളാണെന്ന് തോന്നി. മാസങ്ങളോളം വെറുപ്പ് തോന്നി. ഞാന്‍ കണ്ണാടിയില്‍ നോക്കുന്നത് തന്നെ നിര്‍ത്തി. എന്നെ കാണാന്‍ ഭംഗിയില്ലെന്ന് തോന്നി. ആ മനുഷ്യനെ ഞാന്‍ ഇന്നുവരേയും മറന്നിട്ടില്ല, മാപ്പ് നല്‍കുകയുമില്ല. പക്ഷെ പിന്നീട് ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചു'' എന്നാണ് വിദ്യ പറയുന്നത്. മറ്റൊരു സിനിമയിലെ ഡയലോഗുകള്‍ മോശമായതിനാല്‍ താന്‍ പിന്മാറിയെന്നും തുടര്‍ന്ന് തനിക്കെതിരെ അവര്‍ ലീഗല്‍ നോട്ടീസ് അയച്ചുവെന്നും വിദ്യ പറയുന്നുണ്ട്.

  Read more about: vidya balan
  English summary
  When A Directer Kept Insisting Vidya Balan To Go To His Room Reveals The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X