For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിവസ്ത്രമില്ലാതെ നൈറ്റ് ഗൗണ്‍ മാത്രമിട്ട് വരൂ, കാണട്ടെ; അനുഭവം പറഞ്ഞ് നടി മാഹി ഗില്‍

  |

  പുറമേയ്ക്ക് ഗ്ലാമറിന്റെ ലോകമാണെങ്കിലും ചിലപ്പോഴൊക്കെ സിനിമ എന്നത് ചതിക്കുഴികളുടെ ലോകമായി മാറാറുണ്ട്. സിനിമയില്‍ അവസരം തേടിയെത്തുന്ന, താരകുടുംബത്തിന്റെ പാരമ്പര്യമോ പിന്തുണയോ ഒന്നും അവകാശപ്പെടാനില്ലാത്തവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള് വളരെ വലുതാണ്. അവസരം തേടിയെത്തുന്ന നടിമാരോട് സഹകരിക്കാന്‍ ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയുമൊക്കെ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

  Also Read: സിനിമയിൽ എന്റെ ഏറ്റവും നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, എനിക്ക് സൂപ്പർ സ്റ്റാറാകേണ്ട; ടൊവിനോ പറയുന്നു

  തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം തുറന്ന് പറയാന്‍ ധൈര്യം സമ്പാദിച്ച താരങ്ങളുമുണ്ട്. പല താരങ്ങളും ഇത്തരത്തിലുള്ള അനുഭവം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ തന്റെ അനുഭവം പറഞ്ഞ താരമാണ് മാഹി ഗില്‍. ദേവ് ഡി പോലെയുള്ള ബോളിവുഡിലെ പാത്ത് ബ്രേക്കിംഗ് സിനിമകളിലെ നായികയായി കയ്യടി നേടിയ താരമാണ് മാഹി ഗില്‍.

  ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം മാഹി പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടത് നൈറ്റി ധരിച്ചു വരാനായിരുന്നുവെന്നാണ് മാഹി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്; ചോദ്യത്തിന് ഫഹദ് നൽകിയ മറുപടി ഇങ്ങനെ!

  ''എനിക്ക് ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംവിധായകരുടെ പേരുകള്‍ പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു സംവിധായകനെ കാണാന്‍ പോയത് സല്‍വാര്‍ ധരിച്ചായിരുന്നു, നീ സല്‍വാര്‍ ധരിച്ചാണ് വരുന്നതെങ്കില്‍ ഒരാളും നിന്നെ നായികയാക്കില്ല എന്നായിരുന്നു. പിന്നെ മറ്റൊരു സംവിധായകന്‍ എന്നോട് പറഞ്ഞത് എനിക്ക് നിന്നെ നൈറ്റിയില്‍ കാണണമെന്നാണ്. അടിവസ്ത്രമില്ലാതെ നിശാവസ്ത്രം മാത്രം ധരിച്ച് വരാന്‍ പറഞ്ഞു. എല്ലായിടത്തും വൃത്തികെട്ടവരുണ്ട്'' എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

  ''ഞാന്‍ മുംബൈയില്‍ വളരെ പുതിയതായിരുന്നു ഇന്ന്. അതിനാല്‍ എനിക്ക് എന്താണ് ശരിയെന്നോ എന്താണ് തെറ്റെന്നോ അറിയില്ലായിരന്നു. നമുക്ക് അറിയുന്നവര്‍ വര്‍ഷങ്ങളായി മുംബൈയില്‍ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ നമ്മള്‍ അവരോട് ഉപദേശം തേടും. ഞാന്‍ ശരിക്കും ചിന്തിച്ചിട്ടുണ്ട്, സല്‍വാര്‍ ധരിച്ച് പോയാല്‍ വേഷം കിട്ടില്ലെന്ന്. എല്ലാവരും നമ്മള്‍ക്ക് ഉപദേശം തരാന്‍ തുടങ്ങും. ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നത് തന്നെ വലിയ പാടാണ്'' എന്നാണ് മാഹി പറയുന്നത്.

  ഇത്തരം അനുഭവങ്ങള്‍ ആളുകളുടെ മാനസിക നിലയെ ബാധിക്കുന്നതാണെന്നും മാഹി പറയുന്നുണ്ട്. ''ഇതിനൊക്കെ ശേഷം, ആരെയാണ് കാണേണ്ടതെന്നോ എങ്ങനെയാണ് കാണേണ്ടതെന്നോ നമുക്ക് അറിയാതാകും. ഞാന്‍ ആളുകളെ അവരുടെ ഓഫീസില്‍ പോയി കാണുന്നത് തന്നെ നിര്‍ത്തിയ സമയമുണ്ടായിരുന്നു. പോവുകയാണെങ്കില്‍ കൂട്ടുകാരെ കൂടെ കൂട്ടുമായിരുന്നു. പക്ഷെ നമുക്ക് പണവും പേണം. ഞാന്‍ ദൂരദര്‍ശനില്‍ ചില സീരിയലുകളില്‍ അഭിനയിച്ചത് പണത്തിന് വേണ്ടി മാത്രമാണ്'' എന്നും മാഹി ഗില്‍ പറയുന്നുണ്ട്.

  2003 ല്‍ പുറത്തിറങ്ങിയ ഹാവായേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മാഹിയുടെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും പഞ്ചാബിയിലുമൊക്കെ അഭിനയിച്ചു. അനുരാഗ് കശ്യപ് ഒരുക്കിയ ദേവ് ഡിയിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് ഗുലാല്‍, ദബാംഗ്, നോട്ട് എ ലവ് സ്‌റ്റോറി, സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റര്‍, പാന്‍ സിംഗ് തോമര്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിലും പഞ്ചാബിയിലും സജീവ സാന്നിധ്യമാണ്. ഒടിടി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: mahie gill
  English summary
  When A Director Asked Mahie Gill To Wear A Night Gown And Come For An Audiion Actress Reveals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X