സമ്മതമില്ലാതെ ദീപികയെ പരസ്യമായി ചുംബിച്ച സംവിധായകന്‍; ആള്‍ക്കൂട്ടത്തില്‍ അപമാനിതയായി ദീപിക

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ നായികയായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക അരങ്ങേറുന്നത്. ചിത്രം ബ്ലോക്ബസ്റ്ററായി മാറിയതോടെ ദീപികയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ഒരുപാടുള്ള കരിയര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ദീപിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം വിവാദങ്ങള്‍ക്കും ദീപികയുടെ കരിയറില്‍ പഞ്ഞമില്ല. ദീപികയുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു സംവിധായകന്‍ ഹോമി അദജാനിയ സമ്മതമില്ലാതെ ചുംബിച്ചത്. വലിയ വിവാദമായി മാറിയതായിരുന്നു ഹോമിയുടെ ചുംബനം.

Deepika Padukone

2014 ലാണ് സംഭവം. ദീപികയും സംവിധായകന്‍ ഹോമി അദാജാനിയയും ഒരുമിച്ച് പങ്കെടുത്ത ഒരു പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. നടക്കുന്നത്. ദീപികയെ നായികയാക്കി ഹോമി സംവിധാനം ചെയ്ത ഫൈന്‍ഡിങ് ഫാനി എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ സന്തോഷത്തിന് നടത്തിയ പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിയില്‍ സംസാരിക്കുന്നതിനിടെ ഹോമി അപ്രതീക്ഷിതമായി ദീപികയെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ചുംബിക്കുകയായിരുന്നു.

സംഭവം അന്ന് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ചടങ്ങിന് മുന്‍പ് നടന്ന പാര്‍ട്ടിയില്‍ ഹോമി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. വേദിയില്‍ എത്തിയപ്പോള്‍ സംവിധായകന്‍ മദ്യാസക്തിയില്‍ ആയിരുന്നുവെന്നും അതേ തുടര്‍ന്ന് തന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പിന്നീട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ദീപികയുടെ കഴുത്തിലൂടെ ഹോമി കെട്ടിപ്പിടിക്കുകയും അവരുടെ സമ്മതമില്ലാതെ കവിളില്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചടങ്ങിനെത്തിയ മാധ്യമങ്ങള്‍ ഈ രംഗം പകര്‍ത്തി പുറത്ത് വിടുകയായിരുന്നു.

സംവിധായകന്റെ പെട്ടെന്നുള്ള പ്രവര്‍ത്തിയില്‍ സ്വാഭാവികമായും ദീപിക ഞെട്ടിപ്പോയി. എന്നാല്‍ രംഗം കൂടുതല്‍ വഷളാകാതിരിക്കാന്‍ ദീപിക ശ്രമിച്ചു. ഒരു ചിരിയോടെ ആ ചുംബനം സ്വീകരിച്ച് സാഹചര്യം ഭംഗിയായി കൈകാര്യം ചെയ്തു ദീപിക. അന്ന് ദീപികയുടെ കാമുകനായിരുന്ന നടന്‍ രണ്‍വീര്‍ സിംഗും ആ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ എത്താന്‍ വൈകിയായതിനാല്‍ സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നില്ല. എന്തായാലും ഈ സംഭവത്തോടെ കൂടുതല്‍ പ്രശ്നമുണ്ടാക്കായിരിക്കാന്‍ ദീപിക ഹോമിയില്‍ നിന്നും അകലം പാലിച്ചു.

Deepika Padukone

ദീപികയുമായി വളരെ അടുത്ത ബന്ധമുള്ള സംവിധായകനാണ് ഹോമി. ദീപികയുടെ കരിയറിന്റെ തുടക്കകാലത്തെ സുപ്രധാന വിജയങ്ങളില്‍ ഒന്നായിരുന്നു കോക്ക്‌ടെയില്‍. ഈ സിനിമയുടെ സംവിധാനവും ഹോമിയായിരുന്നു. പിന്നീടാണ് ഹോമി ഫൈന്‍ഡിങ് ഫാനി സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സജീവമാണ് ഹോമി അദാജാനിയ. അംഗരേസി മീഡിയമാണ് ഹോമി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

അതേസമയം സൂപ്പര്‍ ഹിറ്റായി പഠാന്‍ ആണ് ദീപിക അവസാനം നായികയായി അഭിനയിച്ച ചിത്രം. ഷാരൂഖ് ഖാന്‍-ദീപിക ജോഡി ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ച ചിത്രമായിരുന്നു പഠാന്‍. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ പഠാന്‍ വന്‍ വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. അതിനു ശേഷം ആറ്റ്‌ലീ-ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ അതിഥി വേഷത്തിലും ദീപിക എത്തിയിരുന്നു. നിരവധി സിനിമകളാണ് ദീപികയുടേതായി അണിയറയിലുള്ളത്. കല്‍ക്കി 2898 എഡി, ഫൈറ്റര്‍, സിങ്കം എഗൈന്‍ എന്നിങ്ങനെയുള്ള സിനിമകളാണ് അണിയറയിലുള്ളത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X