'രവീണയുടെ കുട്ടികളുടെ യഥാര്‍ത്ഥ അച്ഛന്‍ ഞാനാണ്'; ഭര്‍ത്താവിനെ ഒളിഞ്ഞിരുന്ന് ആക്രമിച്ച് യുവാവ്
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളിലെ നായിക. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു രവീണ. നാടകീയ നിമിഷങ്ങള്‍ മാത്രമല്ല, കോമഡിയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ രവീണയ്ക്ക് സാധിക്കുമായിരുന്നു. തൊണ്ണൂറുകളില്‍ രവീണയോളം ആരാധകരുണ്ടായിരുന്ന മറ്റൊരു നായികയുണ്ടാകില്ല.
രവീണയെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന ആരാധകരുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആരാധകരുടെ സ്‌നേഹം പരിധി വിടുകയും ചെയ്തിരുന്നു. ഒരിക്കല്‍ താന്‍ രവീണയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തിയിരുന്നു. അതേക്കുറിച്ച് രവീണ തന്നെ ഈയ്യടുത്ത് സംസാരിക്കുകയുണ്ടായി. തന്നെ ഭയപ്പെടുത്തിയ ഫാന്‍ മൊമന്റുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു രവീണ.

''ഗോവയില്‍ നിന്നും വന്നൊരു ആരാധകനുണ്ടായിരുന്നു. അവനെ ഞാന്‍ കല്യാണം കഴിച്ചുവെന്ന് അവന്‍ വിശ്വസിച്ചിരുന്നു. ചോര കൊണ്ടെഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അവന്‍ എനിക്ക് അയച്ചു തരുമായിരുന്നു. അവനാണ് എന്റെ ഭര്‍ത്താവെന്നും എന്റെ കുട്ടികള്‍ അവന്റേതാണെന്നും അവന്‍ വിശ്വസിച്ചിരുന്നു. ഭ്രാന്തവും ഭയപ്പെടുത്തുന്നതുമായിരുന്നു ആ അനുഭവം'' രവീണ പറയുന്നു.
മറ്റൊരിക്കല്‍ ഒരു ആരാധകന്‍ തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിനെക്കുറിച്ചും രവീണ പറയുന്നുണ്ട്. ''മറ്റൊരാളുണ്ട്. അയാള്‍ എന്റെ വീടിന്റെ മുന്നിലെത്തി. വീടിന്റെ മുന്നില്‍ ഇരിക്കുമായിരുന്നു. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് അനില്‍ പുറത്ത് പോയപ്പോള്‍ അവന്‍ അദ്ദേഹത്തിന് നേരെ കല്ലെടുത്ത് എറിഞ്ഞു. ഈ രണ്ട് സംഭവങ്ങളും എന്നെ ഭയപ്പെടുത്തിയതാണ്. ഭര്‍ത്താവിന്റെ സുരക്ഷയെ കരുതി പൊലീസിനെ വിളിക്കേണ്ടി വന്നു'' എന്നാണ് രവീണ പറയുന്നത്.

നീണ്ടൊരു ഇടേവളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് രവീണ ടണ്ടന്‍. ആരണ്യക് എന്ന വെബ് സീരീസിലൂടെയായിരുന്നു രവീണ തിരികെ വന്നത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച വെല്‍ക്കം ടു ദ ജംഗിള്‍ ആണ് രവീണയുടെ പുതിയ സിനിമ. അതേസമയം രവീണയുടെ പാതയിലൂടെ മകള്‍ റാഷ തഡാനിയും സിനിമയിലെത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











