അവള്‍ സല്‍മാന്റെ കരണത്തടിച്ചു, സുസ്മിതയെ തെറിവിളിച്ചു; ആരായിരുന്നു ആ പെണ്‍കുട്ടി? അന്ന് നടന്നത്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമയേക്കാള്‍ നാടകീയവും സംഭവബഹുലവുമാണ് സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം. അധോലകം മുതല്‍ ജയില്‍ വരെ അവിടെയുണ്ട്. സിനിമകളില്‍ വില്ലന്മാരെ അടിച്ചിടുകയും നായികയെ പ്രണയിക്കുകയുമൊക്കെ ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ജീവിതത്തില്‍ വിവാദങ്ങളുടേയും പ്രിയ തോഴനാണ്. സല്‍മാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ എല്ലാക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

തന്റെ ചൂടന്‍ സ്വഭാവത്തിന്റെ പേരിലും കുപ്രസിദ്ധനാണ് സല്‍മാന്‍ ഖാന്‍. മുന്‍ കാമുകിയായ ഐശ്വര്യ റായ് മുതല്‍ ആരാധകന്‍ വരെ സല്‍മാന്‍ ഖാന്റെ കയ്യുടെ ചൂടറിഞ്ഞവരായുണ്ട്. എന്നാല്‍ ഇതേ സല്‍മാന്‍ ഖാന് ഒരിക്കല്‍ കരണത്ത് അടി കിട്ടിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ലെന്നറിയാം. പക്ഷെ ഒരിക്കല്‍ ഒരു പെണ്‍കുട്ടി പരസ്യമായി സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയായിരുന്നു.

Salman Khan

2009 ലായിരുന്നു സിനിമാ ലോകത്തെ ഞെട്ടിച്ച ആ സംഭവം നടക്കുന്നത്. പൊതുവെ തന്റെ ചൂടന്‍ സ്വഭാവത്തിന് പേരു കേട്ട സല്‍മാന്‍ ഖാന്‍ പക്ഷെ അന്ന് നിശബ്ദനായിരുന്നു. സ്വയം നിയന്ത്രിച്ച സല്‍മാന്‍ ഖാന്‍ രംഗം കൂടുതല്‍ വഷളാക്കാതെ കാക്കുകയായിരുന്നു. മുംബൈ മിററിലെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജന ജോണ്‍ സംഘടിപ്പിച്ച പ്രൈവറ്റ് പാര്‍ട്ടിയില്‍ വച്ചായിരുന്നു ആ സംഭവം നടക്കുന്നത്.

സല്‍മാന്‍ ഖാനൊപ്പം സുസ്മിത സെന്‍, സൊഹൈല്‍ ഖാന്‍, ശിബാനി കശ്യപ്, വിജേന്ദര്‍ സിംഗ് തുടങ്ങിയവരും പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് ഒരു സമ്പന്നനായ ബില്‍ഡറുടെ മകള്‍ പാര്‍ട്ടിയിലേക്ക് കടന്നു കയറുന്നത്. മോണിക്ക എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ക്ഷണിക്കപ്പെടാതെ, ഒളിച്ച് അകത്ത് കയറിയ പെണ്‍കുട്ടി സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയും സുസ്മിത സെന്നിനെ അസഭ്യം പറയുകയും ചെയ്തു.

പൊതുവെ സല്‍മാന്‍ ഖാന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇതൊക്കെ ധാരളമാണ്. എന്നാല്‍ സല്‍മാന്‍ അന്ന് പക്വതയോടെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. അലമ്പുണ്ടാക്കിയ പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ സല്‍മാന്‍ ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്.

Salman Khan

''മദ്യലഹരിയില്‍ മോണിക്കയും അവളുടെ ആണ്‍ സുഹൃത്തും പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെടാതെ വന്നു കയറി. അവര്‍ വളരെ ഉച്ചത്തിലാണ് സംസാരിച്ചിരുന്നത്. ആര്‍ക്കും അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. മോണിക്കയെ അകത്തേക്ക് വിടരുതെന്ന് സൊഹൈല്‍ ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മോണിക്ക ബഹളമുണ്ടാക്കുന്നത് കേട്ടു കൊണ്ട് സല്‍മാന്‍ ഖാന്‍ അങ്ങോട്ട് വന്നു. അവള്‍ സുസ്മിതയെ അസഭ്യം പറയാന്‍ തുടങ്ങി. അതോടെ സല്‍മാന്‍ മാന്യമായി തന്നെ പെണ്‍കുട്ടിയോട് പുറത്ത് പോകണമെന്ന് പറഞ്ഞു'' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ അവള്‍ പെട്ടെന്ന് സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ അവിടെ വലിയൊരു ആള്‍ക്കൂട്ടമായി. പക്ഷെ അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയേയും സുഹൃത്തിനേയും പിടിച്ച് പുറത്തേക്ക് കൊണ്ടു പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ സംഭവത്തെക്കുറിച്ച് പക്ഷെ പിന്നീട് സല്‍മാന്‍ ഖാന്‍ പിന്നീടൊരിക്കലും സംസാരിച്ചതുമില്ല. സല്‍മാന്‍ ഖാനും സുസ്മിത സെന്നും വളരെ അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് സുസ്മിതയെ അസഭ്യം പറയുന്നത് കേട്ട സല്‍മാന്‍ ഖാന്‍ അന്ന് ഇടപെട്ടത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X