For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതി

  |

  താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ആരാധകര്‍ ആവേശത്തോടെ വായിക്കുകയും പിന്തുടരുകയും ചെയ്യുന്നതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. അതിന്റെ ഏറ്റവും വലിയ തെളിവാണ് താര വിവാഹങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം. താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയങ്ങളാണ്. ഇത്തരത്തില്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ളത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് ഈ താര വിവാഹം.

  ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഒരുമിച്ച വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹവുമായി ബന്ധപ്പെട്ട് ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്തതായിരുന്നു വിവാഹ വേദിയ്ക്ക് പുറത്ത് അരങ്ങേറിയ സംഭവ വികാസങ്ങള്‍. അഭിഷേകിന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് മോഡലും നടിയുമായ ജാന്‍വി കപൂര്‍ എന്ന യുവതി എത്തുകയായിരുന്നു. വിശദമായി വായിക്കാം.

  ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹ സമയത്താണ് ജാന്‍വി കപൂര്‍ എന്ന യുവതി വാര്‍ത്തകളില്‍ ഇടം നേടുന്നത്. താന്‍ അഭിഷേകിന്റെ ഭാര്യയാണെന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. തന്റെ കൈയ്യിലെ ഞരമ്പ് അവര്‍ പരസ്യമായി തന്നെ മുറിക്കുകയും ചെയ്തതോടെ സംഭവം വലിയ വാര്‍ത്തയായി മാറുകയായിരുന്നു. ഐശ്വര്യ തന്റെ ഭര്‍ത്താവിനെ തന്നില്‍ നിന്നും തട്ടിയെടുത്തുന്നുവെന്നായിരുന്നു ആത്മഹത്യ ശ്രമം നടത്തി കൊണ്ട് യുവതി ആരോപിച്ചത്. അഭിഷേകിന്റെ വീടിന് വെളിയിലായിരുന്നു ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

  അഭിഷേക് നായകനായി എത്തിയ ദസ് എന്ന ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍മാരില്‍ ഒരാളായിരുന്നു യുവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വച്ച് അഭിഷേക് തന്നെ വിവാഹം കഴിച്ചുവെന്നായിരുന്നു യുവതിയുടെ അവകാശവാദം. എന്നാല്‍ അധികം വൈകാതെ തന്നെ ഇത് വ്യാജമായ ആരോപണമാണെന്ന് വ്യക്തമാവുകയായിരുന്നു. ജാന്‍വി കപൂര്‍ എന്ന ആ യുവതിയും വാര്‍ത്തകളില്‍ നിന്നും അപ്രതക്ഷ്യയായി മാറി. 2007 ഏപ്രില്‍ 20 നായിരുന്നു അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹം. 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിന്. ആരാധ്യ എന്ന മകളുമുണ്ട് ഐശ്വര്യയ്ക്കും അഭിഷേകിനും.

  ബോബ് ബിസ്വാസ് ആയിരുന്നു അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഹാനിയിലെ ബോബ് ബിസ്വാസ് എന്ന ഹിറ്റ് കഥാപാത്രത്തിന്‍രെ സ്പിന്‍ ഓഫ് ആയിരുന്നു ബോബ് ബിസ്വാസ് എന്ന ചിത്രം. അന്നപൂര്‍ണ ഘോഷ് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രാംഗദ സിംഗ് ആയിരുന്നു ചിത്രത്തിലെ നായിക. 2021 ഡിസംബര്‍ മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ അഭിഷേകിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പാര്‍ട്ട് ടൈം ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റായ ഹിറ്റ്മാന്റെ വേഷമാണ് ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അവതരിപ്പിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദസ്‌വി, എസ്എസ്എസ്-7 എന്നിവയാണ് അഭിഷേകിന്റെതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ അനില്‍ കപൂറും രാജ്കുമാര്‍ റാവുമായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, തൃഷ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരുന്നു.

  Read more about: abhishek bachchan aishwarya rai
  English summary
  When A Model Claimed She Is The First Wife Of Abhishek Bachchan When He Was Going To Marry Aishwarya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X