ഐശ്വര്യ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു! വിവാഹ ദിവസം വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് ജാന്‍വി

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആരാധകര്‍ കാത്തിരുന്ന ആ വിവാഹം സിനിമാ ലോകവും മാധ്യമങ്ങളുമെല്ലാം വലിയ വാര്‍ത്തയാക്കി മാറ്റി. ആരാധകരെ സംബന്ധിച്ച് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹം. ഇരുവര്‍ക്കും അധികം വൈകാതെ മകള്‍ ജനിക്കുകയും ചെയ്തു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയും.

അഭിഷേക് ബച്ചന്റെ വീടായ പ്രതീക്ഷയില്‍ വച്ചാണ് 2007 എപ്രില്‍ 20ന് ബച്ചന്‍ ജൂനിയറും ഐശ്വര്യയും വിവാഹിതരാകുന്നത്. അന്ന് മാധ്യമ വാര്‍ത്തകള്‍ മുതല്‍ നാലു പേര്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം അഭിഷേകിന്റേയും ഐശ്വര്യയുടേയും കല്യാണം തന്നെയായിരുന്നു. രാജ്യം ആ വിവാഹം ആഘോഷിച്ചു. എന്നാല്‍ താരവിവാഹത്തെ അലങ്കോലമാക്കാന്‍ സാധിക്കുന്ന നാടകീയ രംഗങ്ങളാണ് ബച്ചന്റെ വീടിന് മുന്നില്‍ അന്ന് അരങ്ങേറിയത്.

Abhishek Bachchan

അകത്ത് അഭിഷേകും ഐശ്വര്യയും കല്യാണത്തിന് തയ്യാറെടുക്കുമ്പോള്‍ പുറത്ത് താനാണ് അഭിഷേക് ബച്ചന്റെ യഥാര്‍ത്ഥ ഭാര്യ എന്ന അവകാശവാദവുമായി ഒരു പെണ്‍കുട്ടി എത്തുകയായിരുന്നു. ജാന്‍വി കപൂര്‍ എന്നായിരുന്നു ആ യുവതിയുടെ പേര്. നേരത്തെ അഭിഷേകിനൊപ്പം ദസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള മോഡലാണ് ജാന്‍വി കപൂര്‍. 2005 ലായിരുന്നു ദസ് പുറത്തിറങ്ങിയത്. താനാണ് അഭിഷേകിന്റെ യഥാര്‍ത്ഥ ഭാര്യയെന്ന് പറഞ്ഞെത്തിയ യുവതിയെ പക്ഷെ ഗേറ്റ് കടക്കാന്‍ അനുവദിച്ചില്ല.

ഐശ്വര്യ തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ജൂഹു പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന അഭിഷേകിനെതിരെ ജാന്‍വി പരാതിയും നല്‍കി. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല. വിവാഹം മുടക്കാന്‍ തന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് കണ്ട ജാന്‍വി കടുകൈ തന്നെ ചെയ്തു.

ബച്ചന്റെ വീടിന്റെ മുന്നില്‍ വച്ച് യുവതി തന്റെ കൈയ്യിലെ ഞരമ്പ് മുറിച്ചു. ഉടനെ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് അപകടം ഒഴിവായത്. വിവാഹം മുടങ്ങിയില്ലെങ്കിലും അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് മുകളില്‍ വിവാദത്തിന്റെ നിഴലായി ജാന്‍വിയുടെ സംഭവം മാറി. എന്തായാലും അതിന് ശേഷം പിന്നെ ജാന്‍വിയെ എവിടേയും കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് ജീവിക്കുകയാണ് ജാന്‍വി.

Abhishek Bachchan

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ഐശ്വര്യ ഇരട്ട വേഷത്തിലാണ് എത്തിയത്. ഇതിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷം തമിഴിലേക്കും ഐശ്വര്യ തിരിച്ചെത്തി. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം.

ദസ്വിയാണ് അഭിഷേക് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഗൂമര്‍ ആണ് അഭിഷേകിന്റെ പുതിയ സിനിമ. സയാമി ഖേര്‍ ഭിന്നശേഷിക്കാരിയായി ക്രിക്കറ്റ് താരമായി അഭിനയിക്കുന്ന സിനിമയില്‍ പരിശീലകനായിട്ടാണ് അഭിഷേക് ബച്ചന്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X