ആന്റി, പറ്റാവുന്നത് ചെയ്താ പോരേ? അവഹേളന കമന്റിന് കരീനയുടെ മറുപടി

ബോളിവുഡിലെ സൂപ്പര്‍നായികയാണ് കരീന കപൂര്‍. ബോളിവുഡിന് സൂപ്പര്‍താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരം. മിന്നും പ്രകടനങ്ങളിലൂടെ ഒരുപാട് പേരുടെ ആരാധന സ്വന്തമാക്കിയ കരീന ഇന്നും സജീവമായി തന്നെ അഭിനയ രംഗത്ത് തുടരുന്നു. സിനിമ പോലെ തന്നെ കരീനയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാടകീയമായ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ള കരീനയുടെ ജീവിതം വിവാദങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്തതാണ്.

തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ സംസാരിക്കുന്നതാണ് കരീനയുടെ ശീലം. ഇതിന്റെ പേരില്‍ പലപ്പോഴും കരീന വെട്ടിലാവുകയും ചെയ്തിട്ടുണ്ട്. അതേസമയം കരീനയുടെ ഈ രീതി തന്നെ വിമര്‍ശരകരുടേയും മറ്റും വായടപ്പിക്കുന്നതും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളും മറ്റും മിക്ക താരങ്ങളെ പോലെ കരീനയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളോടുള്ള കരീനയുടെ പ്രതികരണം ഒരിക്കല്‍ വാര്‍ത്തയായിരുന്നു. വിശദമായി വായിക്കാം.

മോശം കമന്റുകള്‍

നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന പിഞ്ച് എന്ന പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി തന്നെക്കുറിച്ച് വന്നിട്ടുള്ള മോശം കമന്റുകള്‍ വായിക്കാന്‍ കരീനയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലൊരു കമന്റില്‍ കരീനയെ വിളിച്ചിരുന്നത് ആന്റി എന്നായിരുന്നു. പ്രായത്തിന് ചേരുന്ന വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ആ സദാചാരവാദി. ഇതിന് കരീന നല്‍കിയ മറുപടി ശ്രദ്ധ നേടുകയായിരുന്നു. താരങ്ങളും മനുഷ്യരാണെന്നോ അവര്‍ക്കും വികാരങ്ങളുണ്ടെന്നോ കമന്റ് ചെയ്യുന്നവര്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു കരീനയുടെ പ്രതികരണം.

മുന്‍നിര നായിക


അതേസമയം 41 കാരിയായ കരീന കപൂര്‍ ഇന്നും ബോളിവുഡിലെ മുന്‍നിര നായികയാണ്. വിവാഹ ശേഷം നടിമാര്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്ന കാലത്തും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കരീന കൂട്ടാക്കിയിരുന്നില്ല. മൂത്ത മകന്‍ തൈമുര്‍ അലി ഖാന്റെ ജനനത്തിന് ശേഷവും കരീന അഭിനയത്തില്‍ സജീവമാണ്. ഈ വര്‍ഷമായിരുന്ന കരീന രണ്ടാമതും ഗര്‍ഭിണിയാകുന്നത്. രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന്റെ ജനനത്തിന് പിന്നാലെ കരീന ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയും ചെയ്തു. ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയായിരുന്നു കരീന പ്രസവത്തിനായി ഇടവേളയെടുക്കുന്നത്. പ്രസവ ശേഷം കരീന ലാല്‍ സിംഗ് ഛദ്ദയുടെ സെറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ആമിര്‍ ഖാനും കരീനയും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രണ്ടാമത്തെ മകന്‍

അംഗ്രേസി മീഡിയം ആയിരുന്നു കരീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇര്‍ഫാന്‍ ഖാനും രാധിക മഥനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2019 ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് കരീനയുടെ അടുത്ത പുറത്തിറങ്ങിയതില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു. നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭര്‍ത്താവ്. ഇരുവരും നാളുകളുടെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. അതേസമയം 2021 അവസാനിക്കുമ്പോള്‍ തന്റെ ഏറ്റവും വലിയ സന്തോഷവും സമ്മാനവും രണ്ടാമത്തെ മകന്‍ ജേഹ് ആണെന്നാണ് കരീന പറയുന്നത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X