For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധുരിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഗായകന്‍; ഇതുപോലൊരു മണ്ടന്‍ എന്ന് സിനിമാ ലോകം!

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയ മികവിലൂടേയും ഡാന്‍സിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ മാധുരിയ്ക്ക് സാധിച്ചിട്ടുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരങ്ങള്‍ വരെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മാധുരി. ഇന്നും ആരാധകര്‍ അതേ അളവില്‍ മാധുരിയെ സ്‌നേഹിക്കുന്നുണ്ട്.

  Also Read: കാമുകിമാരെ പറഞ്ഞ് പറ്റിച്ച് ശവപ്പറമ്പില്‍ കൊണ്ടു പോകുന്ന സഞ്ജയ് ദത്ത്; ചതിക്ക് പിന്നിലെ ലക്ഷ്യം ഇത്‌

  ബോളിവുഡ് കണ്ട ഏറ്റവും മനോഹരമായ ചിരിയുടെ ഉടമയാണ് മാധുരിയെന്നാണ് പറയുന്നത്. നൃത്തത്തിലും അഭിനയത്തിലും മാധുരിയ്ക്കുള്ള ഗ്രേസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിനിമാപ്രേമികള്‍ വാചാലരാകും. അതിസുന്ദരിയായ മാധുരിയ്ക്ക് തുടക്കം കാലം മുതല്‍ക്കു തന്നെ ധാരാളം വിവാഹ അഭ്യര്‍ത്ഥനകളും പ്രണയാഭ്യര്‍ത്ഥനകളും ലഭച്ചിരുന്നു.

  Madhuri Dixit

  ആരും മയങ്ങുന്നത്ര സുന്ദരിയായ മാധുരിയുടെ വിവാഹ അഭ്യര്‍ത്ഥന പക്ഷെ ഒരിക്കല്‍ നിരസിക്കപ്പെട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ തോന്നില്ലെങ്കിലും അതൊരു സത്യമാണ്. മാധുരിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതിന് പിന്നിലെ കാരണം അതിലും വിചിത്രമാണെന്നതാണ് മറ്റൊരു വസ്തുത. വിശദമായി വായിക്കാം തുടര്‍ന്ന്.

  അബോദ് എന്ന ചിത്രത്തിലൂടെയായിരുന്നു മാധുരി ബോളിവുഡിലെത്തുന്നത്. പിന്നാലെ തേസാബ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധുരി താരമായി മാറുകയായിരുന്നു. ചിത്രത്തിലെ ഏക് ദോ തീന്‍ എന്ന പാട്ട് ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഈ പാട്ടിലെ മാധുരിയുടെ നൃത്തം ബോളിവുഡിലൊരു ഐക്കോണിക് മൊമന്റായി മാറുകയായിരുന്നു.

  ഇതോടെ മാധുരിയെന്ന താരത്തിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. മകളുടെ ഈ വളര്‍ച്ച പക്ഷെ പരമ്പരാഗത ചിന്താഗതിക്കാരായ മാധുരിയുടെ വീട്ടുകാരെ അസ്വസ്ഥരാക്കി. മാധുരി ബോളിവുഡില്‍ കൂടുതല്‍ സജീവമാകുന്നതോടെ മകളെ തേടി നല്ല വിവാഹ ആലോചനകള്‍ വരുമോ എന്നായിരുന്നു അവരുടെ ഭയം. അതിനാല്‍ നേരത്തെ തന്നെ മകളുടെ വിവാഹം നടത്താന്‍ അവര്‍ തീരുമാനിച്ചു.

  മാധുരിയുടെ അച്ഛനും അമ്മയും മകള്‍ക്ക് അനുയോജ്യനായ വരനെ തേടാന്‍ ആരംഭിച്ചു. ആ അന്വേഷണം വന്ന് അവസാനിക്കുന്നത് വളര്‍ന്നു വരുന്ന ഗായകനായിരുന്ന സുരേഷ് വാദ്കറിലായിരുന്നു. പിന്നാലെ മാധുരിയുടെ വീട്ടുകാര്‍ സുരേഷിന്റെ വീട്ടിലേക്ക് വിവാലോചന അയക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല അവിടെ നിന്നും ലഭിച്ചത്. സുരേഷ് വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചു.

  മാധുരി വളരെ മെലിഞ്ഞതാണെന്നായിരുന്നു വിവാഹാഭ്യര്‍ത്ഥന നിരസിക്കാനുള്ള കാരണമായി സുരേഷ് പറഞ്ഞത്. വിവാഹം നടക്കാതിരുന്നതില്‍ അച്ഛനും അമ്മയും വല്ലാതെ വിഷമിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം പക്ഷെ ബോളിവുഡിന് സമ്മാനിച്ചത് ഒരു സൂപ്പര്‍ നായികയെയായിരുന്നു. ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ച താരമായി മാറുകയായിരുന്നു മാധുരി.

  പിന്നീട് മാധുരി ഡോക്ടര്‍ ആയ, ലോസ് ആഞ്ചലസ് സ്വദേശിയായ ശ്രീറാം മാധവ് നേനെയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും 1999 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളാണുളളത്. ആറിനും റയാനും.

  അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും അധികം വൈകാതെ തന്നെ മാധുരി തിരികെ വരികയും ചെയ്തു. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് മാധുരി. ഇടക്കാലത്ത് സിനിമകൡ നിന്നും വിട്ടുനിന്നുവെങ്കിലും ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു മാധുരി. ഈയ്യടുത്ത് നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദ ഫെയിം ഗെയിമിലൂടെ ഒടിടിയിലും അരങ്ങേറിയിരിക്കുകയാണ് മാധുരി.

  കലങ്ക് ആണ് മാധുരിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതേസമയം ഡാന്‍സ് ദിവാന എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായി കയ്യടി നേടിരുന്നു മാധുരി. തേസാബ്, രാം ലക്കന്‍, പ്രേം പ്രതിഗ്യ, ത്രിദേവ്, പരിന്ദ, സാജന്‍, ഖല്‍നായക്, അന്‍ജാം, ഹം ആപ്‌കെ ഹേ കോന്‍, രാജ, യാറാന, കോയ്‌ല, ദില്‍ തോ പാഗല്‍ ഹേ, ലജ്ജ, ദേവ്ദാസ്, തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് മാധുരി ദീക്ഷിത്.

  Read more about: madhuri dixit
  English summary
  When A Playback SInger Rejected Marriage Proposal From Madhuri Dixit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X