For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൊഴാന്‍ പോയ ശില്‍പ ഷെട്ടിയെ ഉമ്മ വച്ച് പൂജാരി; പ്രശസ്തിയ്ക്ക് വേണ്ടിയുളള നടിയുടെ കാട്ടിക്കൂട്ടല്‍!

  |

  ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ശില്‍പ. മോഡലിംഗിലൂടെ ബോളിവുഡിലെത്തിയ ശില്‍പ ഷെട്ടി നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനിലെന്നത് പോലെ തന്നെ മിനി സ്‌ക്രീനിലും സാന്നിധ്യം അറിയിച്ച താരമാണ് ശില്‍പ ഷെട്ടി.

  Also Read: ക്യാന്‍സര്‍ വന്നതോടെ ഭാര്യയും മകളും ഉപേക്ഷിച്ചു പോയി; ഒറ്റപ്പെടുത്തിയെന്ന് കൊല്ലം തുളസി

  വിവാദങ്ങളും എന്നും ശില്‍പ ഷെട്ടിയുടെ പിന്നാലെയുണ്ട്. കരിയറിന്റെ പല ഘട്ടങ്ങളിലും ശില്‍പ ഷെട്ടിയെ വിവാദങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ട്. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചയുമൊക്കെ വിവാദമായി മാറിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ചുംബനത്തിന്റെ പേരിലും ശില്‍പ ഷെട്ടിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  ഹോളിവുഡ് താരം റിച്ചാര്‍ഡ് ജെറെ ശില്‍പയെ ഒരു പരിപാടിക്കിടെ ചുംബിച്ചത് വലിയ വിവാദമായിരുന്നു. ഇത് പിന്നീട് കേസിലേക്കടക്കം നയിക്കുകയുണ്ടായി. എന്നാല്‍ മറ്റൊരു ചുംബന വിവാദം കൂടെ ശില്‍പ ഷെട്ടിയുടെ കരിയറിലുണ്ട്. ഒരു അമ്പലത്തിലെ പുജാരിയാണ് താരത്തെ ചുംബിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പൃഥിരാജിനെ വെറുക്കുന്നവരുടെ ഫേസ്ബുക്ക് പേജിന് കിട്ടിയ ലൈക്കുകൾ; ഇന്നും ആ പേജുണ്ട്; അമിത്

  സഖിഗോപാല്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ശില്‍പ ഷെട്ടിയെ ചുംബിച്ചത്. തന്റെ സീരിയലായ മഹായാത്രയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ശില്‍പ ഷെട്ടി ക്ഷേത്രത്തിലെത്തുന്നത്. താരത്തെ കണ്ടതും സന്തോഷം നിയന്ത്രിക്കാനാകാതെ വന്ന പൂജാരി ശില്‍പയുടെ കവിളില്‍ ഉമ്മ വെക്കുകയായിരുന്നു. അധികം വൈകാതെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  എന്നാല്‍ വിമര്‍ശനങ്ങള്‍ പതിവ് പോലെ താരത്തിനെതിരെയായിരുന്നു ഉയര്‍ന്നത്. ശില്‍പ പ്രശസ്തിയ്ക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. മതവികാരം വൃണപ്പെടുത്തിയെന്നും താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്നതെല്ലാം പഴയ കഥകളാണെന്ന് മാത്രം. എന്നാല്‍ ശില്‍പയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഹോളിവുഡ് താരത്തിന്റെ ചുംബനം.

  ഒരു പൊതുപരിപാടിക്കിടെയാണ് ഹോളിവുഡ് താരം താരത്തെ ചുംബിച്ചത്. ഇതിനെതിരെ തീവ്രഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചുവെന്നായിരുന്നു താരത്തിനെതിരായ ആരോപണം. ഇത് പിന്നീട് കേസായി. പതിനഞ്ച് വര്‍ഷത്തോളം ആ കേസ് താരത്തെ വേട്ടയാടി. ഒടുവില്‍ കോടതി ശില്‍പ ഷെട്ടിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

  ഈയ്യടുത്ത് മറ്റൊരു വിവാദവും ശില്‍പ ഷെട്ടിയെ തേടിയെത്തി. ഭർത്താവ് രാജ് കുന്ദ്രയെ അശ്ലീല വീഡിയോകളുടെ നിർമാണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശില്‍പയെ വേട്ടയാടിയിരുന്നു. ഇതോടെ താരം വിവാഹ മോചനം തേടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം വിവാഹ മോചനം തേടിയില്ല.

  വിമർശനങ്ങളുടെ പശ്ചാത്തലത്തില്‍ ഷോകളില്‍ നിന്നെല്ലാം ശില്‍പ ഷെട്ടി വിട്ടു നിന്നിരുന്നു. അധികം വെെകാതെ തന്നെ താരം തിരികെ വരികയും ചെയ്തു. തിരിച്ചെത്തിയ ശില്‍പയ്ക്ക് സോഷ്യല്‍ മീഡിയയുടെ സഹ പ്രവർത്തകരും ആശംസയും പിന്തുണയും അറിയിച്ചതൊക്കെ വലിയ വാർത്തയായി മാറിയിരുന്നു.

  വിവാഹത്തോടെയാണ് ശില്‍പ ഷെട്ടി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ റിയാലിറ്റി ഷോ വിധികര്‍ത്താവായും യോഗ വീഡിയോകളുമൊക്കെയായി ആരാധകര്‍ക്കൊപ്പം തന്നെ ശില്‍പ ഷെട്ടി ഉണ്ടായിരുന്നു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ ഒരുക്കിയ ഹംഗാമ 2വിലൂടെയാണ് ശില്‍പ ഷെട്ടി തിരികെ വന്നത്.

  നിക്കമ്മയാണ് ശില്‍പയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഒടിടിയിലേക്കും എത്തുകയാണ്. രോഹിത് ഷെട്ടി ഒരുക്കുന്ന ആമസോണ്‍ പ്രൈമിന്റെ സീരീസിലൂടെയാണ് ശില്‍പ ഒടിടിയിലുമെത്തുന്നത്. ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സീരീസില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതാദ്യമായാണ് ശില്‍പ ഷെട്ടി പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്. സീരീസിന്റെ ചിത്രീകരണത്തിനിടെ ശില്‍പയുടെ കാലിന് പരുക്കേറ്റിരുന്നു.

  Read more about: shilpa shetty
  English summary
  When A Priest Kissed On Shilpa Shetty's Cheek And She Was Accused Of Hungry For Publicity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X