ദീപികയ്ക്ക് ഒരു മര്യാദയുമില്ല, ഇന്നുവരെ മറ്റൊരു നടിയും ഇങ്ങനെ പെരുമാറിയിട്ടില്ല! തുറന്നടിച്ച് നിര്‍മ്മാതാവ്
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി മാറിയതോടെ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി വളരുകയായിരുന്നു ദീപിക. ഇന്ന് നിര്‍മ്മാതാവ് കൂടിയാണ് ദീപിക. ബോളിവുഡില്‍ നിന്നും ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദീപിക. ലോകമെമ്പാടും ആരാധകരുള്ള താര റാണിയാണ് ദീപിക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ ആണ് ഇന്ന് ഈ താരസുന്ദരി.
അതേസമയം ഇന്നത്തെ ഈ നിലയിലേക്ക് എത്തുക എന്നത് കഠിനാധ്വാനത്തിലൂടേയും നിരന്തരമായ ശ്രമങ്ങളിലൂടേയും ശരിയായ തീരുമാനങ്ങളിലൂടേയുമാണ് ദീപിക നേടിയെടുത്തത്. പ്രത്യേകിച്ചും മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച് താരമെന്ന നിലയില്‍. അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ പല ഘട്ടങ്ങളിലും ശക്തമായ വെല്ലുവിളികളും ദീപികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്. അത്തരത്തില്‍ ഒരു സംഭവമായിരുന്നു ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതവായ രമേശ് തൗറാനിയുമായുണ്ടായ പ്രശ്നങ്ങള്‍.

ദീപികയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രമേശ് തൗറാനി രംഗത്ത് എത്തിയിരുന്നു ഒരിക്കല്‍. രമേശ് നിര്‍മ്മിച്ച റേസ് ടു എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയതായിരുന്നു ഈ ദേഷ്യത്തിന്റെ കാരണം. ആറ് ദിവസം ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരുന്നു ദീപികയുടെ പിന്മാറ്റം. ദീപികയുടെ പ്രവര്‍ത്തി തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആണെന്നും എത്തിക്സില്ലായ്മായാണെന്നുമായിരുന്നു നിര്‍മ്മാതാവിന്റെ ആരോപണം. അദേഹം പരസ്യമായി തന്നെ ദീപികയ്ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. ആ വാക്കുകളിലേക്ക്.
''കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. ഒരുപാട് ബ്ലോക്ബസ്റ്ററുകള്‍ എനിക്കുണ്ട്. ഐശ്വര്യ റായ് ബച്ചന്‍, കത്രീന കൈഫ്, വിദ്യ ബാലന്‍, കരീന കപൂര്‍ തുടങ്ങിയ പ്രശസ്തരായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു സാഹചര്യം മുമ്പൊരിക്കലും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല'' എന്നായിരുന്നു തൗറാനിയുടെ ആരോപണം. സെയ്ഫ് അലി ഖാന്‍, ജോണ്‍ എബ്രഹാം, അനില്‍ കപൂര്‍, അമീഷ പട്ടേല്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരനിര അണിനിരന്ന ചിത്രമായിരുന്നു റേസ് 2. ചിത്രത്തില്‍ അഭിനയിക്കാന്‍ തുടക്കത്തില്‍ തയ്യാറായ ദീപിക പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.
'നേരത്തെ ഒക്ടോബറില്‍ ദീപികയുടെ ഡേറ്റ് പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടി വന്നിരുന്നു. അന്ന് ദീപികയ്ക്ക് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന അയാന്‍ മുഖര്‍ജിയുടെ സിനിമയില്‍ അഭിനയിക്കാനുണ്ടായിരുന്നു. അന്ന് ഞാന്‍ കരണ്‍ ജോഹറുമായി സംസാരിച്ചാണ് ദീപികയ്ക്ക് രണ്ട് സിനിമകളും ചെയ്യാന്‍ സാധിക്കുന്നൊരു ഡേറ്റ് ഒരുക്കുന്നത്. എന്നാല്‍ ഇന്ന് എല്ലാം ശരിയായി വന്നപ്പോള്‍ ഷൂട്ട് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ സിനിമയില്‍ നിന്നും ഇറങ്ങി പോവുകയാണ്. ഞാനെന്ത് പറയാനാണ്. ഞങ്ങള്‍ക്ക് മറ്റൊരു ചോയ്സുമില്ല. ഞങ്ങളുടെ സംവിധായകനും മറ്റ് താരങ്ങളും പകരക്കാരിയെ തേടുകയാണ്' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദീപികയ്ക്കെതിരെ നിയമ നടപടിക്ക് വരെ ഒരുങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥയായിരുന്നു ദീപികയുടെ ടീമിന് പറയാനുണ്ടായിരുന്നത്. ''നിരന്തമുണ്ടാകുന്നത് വൈകലുകളാണ് ദീപികയ്ക്ക് റേസ് ടു ചെയ്യാന്‍ പറ്റാത്തതിന്റെ കാരണം. ആദ്യത്തെ ഡിലേ വന്നപ്പോള്‍ ദീപിക ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് രണ്ട് ദിവസം ഷൂട്ട് ചെയ്തു. പിന്നേയും വൈകി. ഡേറ്റുകള്‍ മാറ്റുന്നതായി അവരെ അറിയിക്കുകയായിരുന്നു. അവര്‍ക്ക് സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ പുതിയ തിയ്യതികള്‍ പറ്റില്ല. രമേശ് തൗറാനിയോട് തന്റെ ആശങ്ക അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതാണ് ദീപിക. തിരക്കഥ ഇഷ്ടപ്പെട്ടുവെങ്കിലും ഇനിയും ഡേറ്റുകള്‍ കൊണ്ട് അമ്മാനമാടാന്‍ സാധിക്കില്ല'' എന്നായിരുന്നു ദീപികയുടെ ടീം നല്‍കിയ വിശദീകരണം.
ദീപിക പിന്മാറിയതോടെ അസിന്‍ ചിത്രത്തിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും പിന്നീട് ദീപികയും നിര്‍മ്മാതാക്കളും തമ്മിലുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുകയും ദീപിക ചിത്രം പൂര്‍ത്തിയാക്കുകയുമായിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. അബ്ബാസ് മസ്താന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. റേസിന് പിന്നീട് മൂന്നാം ഭാഗവും വന്നു. എന്നാല്‍ ഒന്നും രണ്ടും ഭാഗങ്ങളെ പോലെ വിജയം കൊയ്യാന്‍ മൂന്നാം ഭാഗത്തിനായില്ല. മൂന്നാം ഭാഗത്തില്‍് സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. റീബൂട്ട് ആയി വന്ന ഈ ചിത്രത്തിന് ആദ്യ രണ്ട് ചിത്രങ്ങളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.


Click it and Unblock the Notifications