'സല്‍മാനും ഭാഗ്യശ്രീയും തമ്മില്‍ അവിഹിതം, കുഞ്ഞും പിറന്നു'; ഉത്തരം മുട്ടി ഭര്‍ത്താവ്; സിനിമ വിട്ടോടി നടി

ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നാണ് സല്‍മാന്‍ ഖാനും ഭാഗ്യശ്രീയും. 1989 ല്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രം വലിയ വിജയമായി മാറി. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ ഭാഗ്യശ്രീ സിനിമാ ജീവിതം അവസാനിപ്പിച്ചു. ഹിമാലയ ദസ്സനിയെ വിവാഹം കഴിക്കുകയും കുടുംബിനിയായി മാറുകയുമായിരുന്നു ഭാഗ്യശ്രീ. ഇപ്പോഴിതാ ഭാഗ്യശ്രീയുടെ മക്കള്‍ ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ്.

മേനെ പ്യാര്‍ കിയ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. സല്‍മാന്റേയും ഭാഗ്യശ്രീയുടേയും ജോഡിപ്പൊരുത്തമായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഓണ്‍ സ്‌ക്രീനിലെ ആ പൊരുത്തം കാരണം ജീവിതത്തിലും ഇരുവരും പ്രണയത്തിലാണെന്ന് അക്കാലത്ത് ഗോസിപ്പുണ്ടായിരുന്നു. താന്‍ മകന്‍ അഭിമന്യുവിന് ജന്മം നല്‍കിയ സമയത്ത് പോലും തന്റെ ഭര്‍ത്താവ് അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

Salman Khan

തന്റെ മൂത്ത മകന്‍ അഭിമന്യുവിന് ജന്മം നല്‍കിയതിന് പിന്നാലെ തന്നെ കാണാനായി ഒരു റിപ്പോര്‍ട്ടര്‍ ആശുപത്രിയിലേക്ക് വന്നിരുന്നു. അവര്‍ ആ മുറിയില്‍ വച്ച് തന്നെ തന്റെ ഭര്‍ത്താവിനോട് തന്നേയും സല്‍മാനേയും ചേര്‍ത്തുള്ള ചോദ്യം ചോദിച്ചുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്. അത്തരം ചോദ്യങ്ങളും മാസികകളില്‍ വന്നിരുന്ന വാര്‍ത്തകളുമാണ് ഭാഗ്യശ്രീ സിനിമാ ജീവിതം തന്നെ വേണ്ടെന്ന് വെക്കാന്‍ കാരണമായതെന്നാണ് കരുതപ്പെടുന്നത്.

''അവര്‍ മുറിയിലേക്ക് വരികയും ഹിമാലയിയെ നോക്കി, ഭാഗ്യശ്രീയ്ക്ക് സല്‍മാന്‍ ഖാനുമായി അവിഹിതമുണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ഞും ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്ന് ചോദിക്കുകയും ചെയ്തു. ജീവിതത്തില്‍ ഒരാള്‍ പോലും അങ്ങനെ സംസാരിച്ചിട്ടില്ല. മാത്രമല്ല അങ്ങനൊരു സംഭവുമില്ല. മേനെ പ്യാര്‍ കിയായുടെ സമയത്ത് സല്‍മാന്‍ ഖാന്‍ മാന്യമായിട്ടാണ് ഇടപെട്ടത്. ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി പിറ്റേദിവസമാണിത് സംഭവിക്കുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് മറ്റുള്ളവരെ ഇങ്ങനെ വേദനിപ്പിക്കാന്‍ തോന്നുന്നതെന്ന് ഞാന്‍ അമ്പരന്നു'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്.

Salman Khan

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ഭാഗ്യശ്രീ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കിയ തീരുമാനമായിരുന്നു അത്. ''മേനെ പ്യാര്‍ കിയാ വലിയ വിജയമായി. പക്ഷെ ഞാന്‍ എന്റെ ഭര്‍ത്താവുമായി പ്രണയത്തിലായിരുന്നു. പിന്നാലെ മകന്‍ അഭിമന്യു ജനിച്ചതോടെ ഞാന്‍ എല്ലാ സിനിമകളോടും നോ പറഞ്ഞു. അതില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഭാഗ്യശ്രീയും ഹിമാലയ് ദസ്സനിയും ഭാഗ്യശ്രീയും. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

അതേസമയം അമ്മയുടെ പാതയിലൂടെ മകന്‍ അഭിമന്യുവും മകള്‍ അവന്തികയും സിനിമയിലെത്തി. ഇരുവരും ബിഗ് സ്‌ക്രീനിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമൊക്കെയായി സജീവമായി തന്നെ അഭിനയ രംഗത്തുണ്ട്. ഭാഗ്യശ്രീയും നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഹോട്ട്‌സ്റ്റാര്‍ സീരീസായ ലൈഫ് ഹില്‍ ഗയി ആണ് ഭാഗ്യശ്രീയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും തെലുങ്കിലും തമിഴിലും മറാത്തിയിലും അഭിനയിച്ചിട്ടുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X