കോമയിലുള്ള സഹോദരനെക്കുറിച്ച് ചോദിച്ച് ജൂഹിയെ കരയിപ്പിച്ച് അവതാരകന്‍; മിണ്ടാന്‍ പോലുമാകാതെ താരം

താരജീവിതത്തില്‍ ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് അഭിമുഖങ്ങള്‍. താരങ്ങളുടെ ജനപ്രീതി കൂട്ടാനും തങ്ങളുടെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുമൊക്കെ അഭിമുഖങ്ങള്‍ സഹായിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ അഭിമുഖങ്ങള്‍ അത്ര നല്ല അനുഭവങ്ങളായിരിക്കില്ല താരങ്ങള്‍ക്ക് നല്‍കുക. തങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നു കയറുന്ന, അനാവശ്യ ചോദ്യങ്ങള്‍ കേട്ട് താരങ്ങള്‍ പൊട്ടിത്തെറിച്ച ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്.

മോശം ചോദ്യങ്ങളുടെ പേരില്‍ വിവാദമായി അഭിമുഖങ്ങള്‍ പലതുണ്ട്. അത്തരത്തിലൊരു അനുഭവം നടി ജൂഹി ചൗളയ്ക്കുമുണ്ട്. തന്റെ സഹോദരന്‍ ബോബിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചോദ്യമാണ് ജൂഹിയ്ക്ക് ഒരിക്കല്‍ നേരിടേണ്ടി വന്നത്. ചോദ്യത്തിന് മറുപടി നല്‍കാനാകാതെ വിതുമ്പുന്ന ജൂഹിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Juhi Chawla

ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള. ഹിറ്റ് സിനിമകള്‍ ഒരുപാടുള്ള, ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന പ്രകടനങ്ങളുള്ള ഐക്കോണിക് കരിയര്‍. മലയാളത്തിലും ജൂഹി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ജൂഹിയ്ക്ക് സാധിച്ചു.

2010 ലാണ് ജൂഹി ചൗളയുടെ സഹോദരന്‍ ബോബി ചൗളയ്ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നത്. അതോടെ താരസഹോദരന്‍ കോമയിലായി. നാല് വര്‍ഷത്തിന് ശേഷം 2014ല്‍ തന്റെ 55-ാം വയസിലാണ് ബോബി മരണപ്പെടുന്നത്. ബോബി കോമയില്‍ കഴിയുന്ന സമയത്തായിരുന്നു ജൂഹിയുടെ വിവാദം അഭിമുഖം നടക്കുന്നത്. ഒരു ചാനലിന് വേണ്ടിയായിരുന്നു അഭിമുഖം.

സഹോദരനെക്കുറിച്ച് ചോദിച്ചതും ജൂഹിയുടെ മുഖത്തെ ചിരി മാഞ്ഞു. നിങ്ങള്‍ ഇത് എവിടേക്കാണ് പോകുന്നത് എന്നായിരുന്നു ജൂഹി ചോദിച്ചത്. താരം അസ്വസ്ഥയായെന്ന് മനസിലായിട്ടും അവതാരകന്‍ വീണ്ടും ബോബിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് അവതാരകന്‍ സഹോദരന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ജൂഹിയുടെ കണ്ണുകള്‍ നിറഞ്ഞു. അതെ എന്ന് മാത്രമായിരുന്നു ജൂഹിയുടെ മറുപടി.

തുടര്‍ന്ന് വികാരഭരിതയായി, ശബ്ദം പോലും പുറത്ത് വരാനാകാതെ കഷ്ടപ്പെടുന്ന ജൂഹിയെയാണ് വീഡിയോയില്‍ കാണുന്നത്. അവതാരകനോടായി ആംഗ്യ ഭാഷയിലൂടെ ഈ ചോദ്യം ഒഴിവാക്കി അടുത്തതിലേക്ക് പോകാമെന്ന് ജൂഹി ചോദിക്കുന്നുണ്ട്. എന്നാല്‍ അവതാരകന്‍ പിന്തിരിയാന്‍ ഒരുക്കമായില്ല. എങ്ങനെയാണ് സഹോദരനെ കാണാനുള്ള ധൈര്യം എല്ലാ ദിവസവും സ്വരുക്കൂട്ടുന്നതെന്ന് അവതാരകന്‍ ചോദിച്ചു.

Juhi Chawla

അപ്പോഴേക്കും ജൂഹിയുടെ നിയന്ത്രണം നഷ്ടമായിരുന്നു. താരത്തിന്റെ മാനസികാവസ്ഥ കാണുന്നവര്‍ക്കെല്ലാം മനസിലാകുന്നതായിരുന്നു. ''ഞാന്‍ എന്ത് പറയാനാണ്. എന്റെ ലോകം തന്നെ തകര്‍ന്നു പോയി'' എന്നായിരുന്നു ജൂഹിയുടെ പ്രതികരണം. താന്‍ ആശുപത്രിയില്‍ സ്ഥിരമായി പോകാറില്ലെന്നും താരം പറഞ്ഞു. രക്ഷാ ബന്ധന്റെ ദിവസമായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം നടന്നത്. അതും താരത്തെ വികാരഭരിതയാക്കി.

ഞാനിന്ന് രക്ഷ കെട്ടിയിട്ടാണ് വന്നത്. പക്ഷെ ഹൃദയം തകര്‍ന്നു പോവുകയാണ്. എന്നും ജൂഹി പറഞ്ഞു. പിന്നാലെ താരം അവതാരകനോടായി സഹോദരനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും താരം ആകെ തകര്‍ന്നു പോയിരുന്നുവെന്ന് ആ മുഖത്തു നിന്നും വായിച്ചെടുക്കാനാകും. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

നിരവധി പേരാണ് അവതാരകന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് എത്തുന്നത്. ഇതുകൊണ്ടാണ് താരങ്ങള്‍ ഇപ്പോള്‍ അഭിമുഖങ്ങളുടെ കാര്യത്തില്‍ മടി കാണിക്കുന്നതും നിബന്ധനകള്‍ വെക്കുന്നതുമെന്നാണ് ചിലര്‍ പറയുന്നത്. അവതാരകന് യാതൊരു തരത്തിലുള്ള മനുഷ്യത്വമില്ലെന്നും ചിലര്‍ പറയുന്നു. മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ എഴുന്നേറ്റ് പോവുകയോ അവതാരകനെ തല്ലുകയോ ചെയ്യുമായിരുന്നു. ഒരാള്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നേയും കുത്തിക്കുത്തി ചോദിക്കുന്നത് എന്തിനാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

More from Filmibeat

Read more about: juhi chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X