ബലമായി രേഖയെ ചുംബിച്ച സൂപ്പര്‍ താരം; കട്ട് പറയാതെ സംവിധായകന്‍; 15-ാം വയസില്‍ രേഖ നേരിട്ട ക്രൂരത!
ബോളിവുഡിലെ ഐക്കോണിക് നായികയാണ് രേഖ. ബാലതാരമായി സിനിമയിലെത്തി, പിന്നീട് പകരംവെക്കാനില്ലാത്ത താരമായുള്ള രേഖയുടെ വളര്‍ച്ച സിനിമാക്കഥ പോലെ സംഭവബഹുലമാണ്. ഓണ്‍ സ്‌ക്രീനിലെ മാസ്മരിക പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ ആരേയും ഒന്നിനേയും കൂസാതെയുള്ള ജീവിതത്തിലൂടേയും രേഖ പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. എന്നാല്‍ രേഖയുടെ സിനിമാ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ചിരുന്ന നടന്‍ രേഖയെ ബലം പ്രയോഗിച്ച് ചുംബിക്കുക വരെ ഉണ്ടായിട്ടുണ്ട്. ഒരു സൂപ്പര്‍ താരത്തില്‍ നിന്നായിരുന്നു രേഖയ്ക്ക് അത്തരമൊരു അനുഭവമുണ്ടായത്. ഈ സംഭവം നടക്കുമ്പോള്‍ രേഖയ്ക്ക് വെറും 15 വയസായിരുന്നു പ്രായം. ഇതേക്കുറിച്ച് രേഖ തന്നെയാണ് പിന്നീട് തുറന്നു പറഞ്ഞത്.

ചിത്രീകരണത്തിനിടെ നടന്‍ അപ്രതീക്ഷിതമായി തന്നെ ചുംബിക്കുകയായിരുന്നു എന്നാണ് രേഖ പറയുന്നത്. തന്നോട് അതേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നില്ല. തന്നെ ചുംബിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് രേഖ പറയുന്നത്. രേഖയുടെ ജീവിതകഥ പറയുന്ന രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിലാണ് രേഖ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്.
ബംഗാളി സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ബിസ്വജിത്ത് ചാറ്റര്‍ജിയായിരുന്നു താരത്തെ ചുംബിച്ച നടന്‍. താന്‍ ആകെ ഞെട്ടിപ്പോയെന്നാണ് രേഖ പറയുന്നത്. സംവിധായകനും നടനും ചേര്‍ന്ന് തയ്യാറാക്കിയ പ്ലാനിന്റെ ഭാഗമായിരുന്നു ആ ചുംബനം. അപ്രതീക്ഷിതമായി നടന്‍ തന്നെ ചുംബിച്ചതോടെ താന്‍ ഭയന്നു പോയെന്നും തനിക്ക് അത് വലിയ ട്രോമയായി മാറിയെന്നുമാണ് രേഖ പറയുന്നത്. ആ ചുംബന രംഗം അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും രേഖ ഓര്‍ക്കുന്നുണ്ട്.
ദോ അഞ്ജാനെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കുല്‍ദിത് പാല്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെ ബലാത്കാരമായി ചുംബിക്കുന്ന ബിസ്വജിത്തിനെ തടഞ്ഞില്ലെന്നു മറിച്ച് അതത്രയും ചിത്രീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും രേഖ പറയുന്നുണ്ട്. ഈ സംഭവം നടക്കുമ്പോള്‍ തനിക്ക് 15 വയസും ബിസ്വജിത്തിന് 32 വയസുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ നീക്കത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും കുറേ കരഞ്ഞുവെന്നും രേഖ പറയുന്നു.

ഈ സംഭവത്തോടെ സിനിമ വലിയ വിവാദത്തിലാണ് ചെന്നുപെട്ടത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ആ രംഗം ഒഴിവാക്കാന്‍ സംവിധായകന്‍ ഒരുങ്ങിയില്ല. സംഭവത്തെക്കുറിച്ച് ബിസ്വജിത്തിനോട് ചോദിച്ചപ്പോള്‍ തന്നോട് സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞത് ചെയ്യുക മാത്രമാണുണ്ടായതെന്നായിരുന്നു മറുപടി. പ്രേക്ഷകര്‍ക്ക് ആ രംഗം ഇഷ്ടമായെന്നും അദ്ദേഹം വാദിച്ചിരുന്നു. അന്നത്തെ രേഖ പിന്നീട് വളർന്ന് ബോളിവുഡിലെ താരറാണിയായി മാറിയത് ചരിത്രം.
അതേസമയം ഈയ്യടുത്ത നടന്ന ഐഫാ അവാര്‍ഡ്‌സല്‍ രേഖ നൃത്തം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രേഖയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴും രേഖയുടെ മാജിക് അവര്‍ക്ക് നഷ്ടമായിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍ അതിഥിയായി എത്താറുണ്ട് രേഖ.


Click it and Unblock the Notifications