ഏത് കുരങ്ങനാണെങ്കിലും എനിക്ക് കണക്കാണ്! ധര്‍മ്മേന്ദ്രയേയും ജിതേന്ദ്രയേയും കളിയാക്കി സൂപ്പര്‍താരം

താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും പിണക്കങ്ങളുമെല്ലാം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളാണ്. പരസ്പരം താരങ്ങള്‍ കളിതമാശകള്‍ ഒപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ചില തമാശകള്‍ കൈവിട്ട് പോവുന്നതും പിന്നീട് വലിയ വഴക്കിലേക്ക് പോകുന്നതും എന്നാല്‍ ചിലപ്പോള്‍ വലിയ ചിരിക്ക് കാരണമാകുന്നതുമെല്ലാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ രസകരമായൊരു അനുഭവം പങ്കുവെക്കാന്‍ ഒരുകാലത്തെ സൂപ്പര്‍ താരങ്ങളായ ജിതേന്ദ്രയ്ക്കും ധര്‍മ്മേന്ദ്രയ്ക്കുമുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായിരുന്നു ജിതേന്ദ്രയും ധര്‍മ്മേന്ദ്രയും. ബോളിവുഡിലെ രണ്ട് ഐക്കോണിക് താരങ്ങളാണ് ജിതേന്ദ്രയും ധര്‍മ്മേന്ദ്രയും. ഒരുപാട് ആരാധകരുണ്ടായിരുന്ന രണ്ടു പേരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കിടയിലുണ്ടായിട്ടുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എന്നും എക്കാലത്തും ബോളിവുഡിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ധര്‍മ്മേന്ദ്രയുടേയും ജിതേന്ദ്രയും കാലത്ത് തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു രാജ് കുമാര്‍.

രാജ് കുമാര്‍

ഒരുകാലത്തെ സൂപ്പര്‍താരമായിരുന്നു രാജ് കുമാര്‍. മദര്‍ ഇന്ത്യ പോലുള്ള സിനിമകളിലൂടെ ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു രാജ് കുമാര്‍. ഓണ്‍ സ്‌ക്രീനിലേത് പോലെ തന്നെ രാജ് കുമാറിന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വവും എന്നും ആരാധകരെ ആകര്‍ഷിച്ച ഒന്നായിരുന്നു. തന്റെ സമകാലികരില്‍ നിന്നും രാജ് കുമാറിന്റെ തീര്‍ത്തും വ്യത്യസ്തനാക്കിയിരുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. രാജ് കുമാറിനുണ്ടായിരുന്ന പ്രത്യേക ശീലങ്ങളിലും സ്വഭാവങ്ങളിലും ഒന്നായിരുന്നു സഹതാരങ്ങളുടെ പേര് തെറ്റിച്ച് വിളിക്കുന്നത്.

പേരുകള്‍

ആളുകളുടെ പേരുകള്‍ യഥാക്രമം ഓര്‍ത്തുവെക്കാന്‍ രാജ് കുമാറിന് സാധിച്ചിരുന്നില്ല. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സൂപ്പര്‍ താരങ്ങള്‍ വാഴുന്ന ബോളിവുഡില്‍, തങ്ങളുടെ പേര് തെറ്റിച്ച് വിൡക്കുന്നത് പലപ്പോഴും മറ്റ് താരങ്ങളുടെ ഇഗോയെ മുറിവേല്‍പ്പിക്കുന്നതായിരിക്കും. അത്തരത്തിലൊരു അനുഭവമാണ് ധര്‍മ്മേന്ദ്രയ്ക്കും ജിതേന്ദ്രയ്ക്കും പറയാനുള്ളത്. മൂന്നു പേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ജിതേന്ദ്രയുടേയും ധര്‍മ്മേന്ദ്രയുടേയും പേരുകള്‍ രാജ് കുമാര്‍ എപ്പോഴും മാറി പോകുമായിരുന്നു. ധര്‍മ്മേന്ദ്രയെ ജിതേന്ദ്രയെന്നും ജിതേന്ദ്രയെ ധര്‍മ്മേന്ദ്രയെന്നും വിളിക്കുന്ന ശീലമുണ്ടായിരുന്നു രാജ് കുമാറിന്.

രാജ് കുമാറിന് എല്ലാം ഒരുപോലെ

അങ്ങനെയിരിക്കെ ഒരു ദിവസം തന്നെ രാജ് കുമാര്‍ ജിതേന്ദ്ര എന്ന് വിളിച്ചതോടെ ധര്‍മ്മേന്ദ്രയ്ക്ക് ദേഷ്യം പിടിക്കുകയായിരുന്നു. തന്റെ ചൂടന്‍ സ്വഭാവത്തിന് പേരുകേട്ടയാളായിരുന്നു ധര്‍മ്മേന്ദ്ര. തന്റെ പേര് തെറ്റിച്ച് വിളിക്കുന്നതിനെതിരെ ധര്‍മ്മേന്ദ്ര രാജ് കുമാറിനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്ഥിരം തമാശ മൂഡിലായിരുന്നു ഇതിനോട് രാജ് കുമാറിന്റെ പ്രതികരണം. ''എന്ത് മാറ്റമാണുള്ളത്. ജ രാജേന്ദ്രയായാലും ധര്‍മ്മേന്ദ്രയായാലും, ജീതേന്ദ്രയായാലും ഏത് കൊരങ്ങനായാലും രാജ് കുമാറിന് എല്ലാം ഒരുപോലെയാണ്'' എന്നായിരുന്നു കുപിതനായി നില്‍ക്കുന്ന ധര്‍മ്മേന്ദ്രയോട് രാജ് കുമാറിന്റെ പ്രതികരണം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മറുപടി നല്‍കാനാകാതെ


രാജ് കുമാറിന്റെ വാക്കുകള്‍ കേട്ടതോടെ മറുപടി നല്‍കാനാകാതെ ധര്‍മ്മേന്ദ്ര മടങ്ങി പോവുകയായിരുന്നു. മദര്‍ ഇന്ത്യ, തിരംഗ തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടനാണ് രാജ് കുമാര്‍. തന്റേതായ അഭിനയ ശൈലിയാണ് രാജ് കുമാറിനെ വ്യത്യസ്തനാക്കിയത്. ഒരുപാട് ആരാധകരുണ്ടായിരുന്ന രാജ് കുമാറിനെ അനുകരിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. 1996 ല്‍ അര്‍ബുദത്തെ തുടര്‍ന്നാണ് രാജ് കുമാര്‍ മരിക്കുന്നത്.

അതേസമയം പലപ്പോഴായി വിള്ളലുകള്‍ വീണ സൗഹൃദമാണ് ജിതേന്ദ്രയുടേയും ധര്‍മ്മേന്ദ്രയുടേയും. ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിനിയെയാണ് ധര്‍മ്മേന്ദ്ര വിവാഹം കഴിച്ചത്. എന്നാല്‍ ഹേമ മാലിനിയുമായുള്ള ജിതേന്ദ്രയുടെ വിവാഹ നിശ്ചയിച്ചിരുന്നതാണ്. ഈ വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വിവാഹ വേദിയിലേക്ക് ധര്‍മ്മേന്ദ്ര എത്തുകയും വിവാഹം നിര്‍ത്തി വെപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും രണ്ടു പേരും പലപ്പോഴായി ആരാധകരുടെ മുന്നിലെത്താറുണ്ട്. ജിതേന്ദ്ര ഈയ്യടുത്ത് ഒടിടിയിലും അരങ്ങേറിയിരുന്നു.

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X