For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് എന്റെ കാലുനക്കുകയാണ്, ഞാനവന് ബിസ്‌ക്കറ്റ് ഇട്ടുകൊടുക്കുന്നുണ്ടെന്ന് ആമിര്‍; വിവാദം, മാപ്പ്

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലങ്ങൡ നിന്നും സിനിമയിലെത്തി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്നു നയിക്കുകയാണ് ഷാരൂഖും ആമിറും. ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്. ഈയ്യടുത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുകയുമൊക്കെ ചെയ്തിരുന്നു.

  Also Read: ഭര്‍ത്താവ് നടി രേഖയുടെ ഷാളില്‍ തൂങ്ങി, നിര്‍ഭാഗ്യവതിയെന്ന പേര്; അമിതാഭ് ബച്ചന്റെ പ്രണയം പൊളിയാന്‍ കാരണമിത്

  എന്നാല്‍ ഇന്നത്തെ പോലെ സൗഹൃദമൊന്നും ഇവര്‍ക്കിടയില്‍ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. രണ്ട് വലിയ താരങ്ങള്‍ എന്ന നിലയില്‍ തന്നെ ഷാരൂഖിനും ആമിറിനും ഇടയില്‍ ഈഗോ പ്രശ്‌നങ്ങളും പിണക്കവുമൊക്കെയുണ്ടായിരുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു ആമിര്‍ ഖാന്‍ ഷാരൂഖ് ഖാനെ തന്റെ പട്ടിയോട് ഉപമിച്ചത്. പൊതുവെ മാന്യനായ ആമിര്‍ ഖാനില്‍ നിന്നുമുണ്ടായ ഈ സമീപനം ബോളിവുഡിനെയാകെ ഞെട്ടിക്കുന്നതായിരുന്നു.

  വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. അന്ന് ഷാരൂഖ് ഖാനും ആമിര്‍ ഖാനും തമ്മില്‍ ഇന്നത്തേത് പോലെ സൗഹൃദമുണ്ടായിരുന്നില്ല. ഇരുവര്‍ക്കുമിടയിലെ ഈഗോ പ്രശ്‌നം കാരണം രണ്ടു പേരും പരസ്പരം അകന്നിരിക്കുന്ന സമയായിരുന്നു. അക്കാലത്ത് തന്റെ ബ്ലോഗില്‍ ആമിര്‍ ഖാന്‍ നടത്തിയൊരു പരാമര്‍ശം വലിയ വിവാദമായി മാറുകയായിരുന്നു. ഷാരൂഖ് ഖാന്റെ കുടുംബം പോലും സംഭവത്തില്‍ വേദനിപ്പിക്കപ്പെട്ടിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഞാന്‍ ഈ താഴ്‌വരയുടെ ഒരത്തൊരു മരത്തിന് താഴെയിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും അയ്യായിരം അടിയെങ്കിലും ഉയരം കാണും. അമ്മിയും ഇറയും ജുനൈദും എനിക്കൊപ്പമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ബോര്‍ഡ് ഗെയിം കളിക്കുകയാണ് ഞങ്ങള്‍. ഷാരൂഖ് എന്റെ കാലില്‍ നക്കുകയാണ്. ഞാന്‍ അവന് ബിസ്‌ക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലെന്ത് വേണം'' എന്നായിരുന്നു ആമിറിന്റെ ബ്ലോഗ്.

  Also Read: എന്റെ കാലം കഴിഞ്ഞാലും രണ്ടു സൂപ്പർസ്റ്റാറുകളെ വേണ്ടേ; സുകുമാരൻ അന്നേ പറഞ്ഞിരുന്നെന്ന് ബാലചന്ദ്രമേനോൻ

  താരത്തിന്റെ ആ പരാമര്‍ശം ബോളിവുഡിലും വാര്‍ത്താലോകത്തുമൊക്കെ വലിയ ചര്‍ച്ചയായി മാറി. ഒരു സൂപ്പര്‍ താരം മറ്റൊരു സൂപ്പര്‍ താരത്തെ തന്റെ നായയോട് ഉപമിച്ചത് സ്വാഭാവികമായും ആരാധകരെ പോലും അമ്പരപ്പിച്ചു. ഷാരൂഖ് ഖാന്റെ ആരാധകര്‍ ആമിറിനെതിരെ പ്രതിഷേധമായി രംഗത്തെത്തുകയും ചെയ്തു. ഒടുവില്‍ ആമിര്‍ ഖാന്‍ വിശദീകരണവുമായി എത്തുകയായിരുന്നു. താന്‍ താമസിച്ച സ്ഥലത്തിന്റെ കെയര്‍ടേക്കറുടെ നായയാണ് ഷാരൂഖെന്നും അദ്ദേഹം ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണെന്നുമായിരുന്നു ആമിറിന്റെ വിശദീകരണം.

  Also Read: ഉദയ് കിരണിനും അരവിന്ദ് സ്വാമിക്കും സംഭവിച്ചത് തന്നെ സംഭവിക്കും; വിജയ് ദേവരകൊണ്ടയുടെ ഭാവിയെ കുറിച്ച് ജ്യോതിഷി

  തമാശയായി പറഞ്ഞതാണെന്ന ആമിറിന്റെ വാദം പക്ഷെ ആരാധകര്‍ അംഗീകരിച്ചില്ല. പിന്നാലെ ഷാരൂഖ് ഖാനും സംഭവത്തില്‍ പ്രതികരണവുമായി എത്തുകയായിരുന്നു. തന്റെ മക്കള്‍ ഇനിയൊരിക്കലും ആമിര്‍ ഖാന്റെ ആരാധകരായിരിക്കില്ലെന്നും അവരെ ഏറെ വിഷമിപ്പിച്ചുവെന്നുമായിരുന്നു ഷാരൂഖ് ഖാന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

  അതേസമയം പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ തന്റെ വാക്കുകളില്‍ ആമിര്‍ ഖാന്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചിരുന്നു. താന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷാരൂഖ് ഖാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ആമിര്‍ പറഞ്ഞത്.

  അതേസമയം അന്നത്തെ പിണക്കമൊക്കെ ഇരുവരും പിന്നീട് പറഞ്ഞ് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് പല വേദികളിലും പരിപാടികളിലും ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ചിരിക്കുന്നതും സമയം ചെലവിടുന്നതൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലുമെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ പുതിയ സിനിമയില് ആമിറും അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  അതേസമയം കരിയറില്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇരുവരും കടന്നു പോകുന്നത്. ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ, തൊട്ടുമുമ്പിറങ്ങിയ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ സിനിമകള്‍ വന്‍ പരാജയങ്ങളായിരുന്നു. ഷാരൂഖ് ഖാന്‍ ആകട്ടെ 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ ഇടവേളയെടുത്തിരിക്കുകയാണ്. താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

  ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് സിനിമകളാണ് ഷാരൂഖ് ഖാന്റേതായി അണിയറയിലുള്ളത്. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന്‍ ആണ് ആദ്യം റിലീസ് ചെയ്യുക. പിന്നാലെ രാജ്കുമാര്‍ ഹിറാനിയൊരുക്കുന്ന ഡങ്കിയും ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനും അണിയറയിലുണ്ട്. ജവാനില്‍ നായിക നയന്‍താരയും ഡങ്കിയില്‍ താപ്‌സി പന്നുവുമാണ് നായിക. ജവാനില്‍ ദീപിക പദുക്കോണ്‍ നായികയായി എത്തുമ്പോള്‍ ജോണ്‍ എബ്രഹാമും ശക്തമായ വേഷത്തിലെത്തുന്നുണ്ട്. കിങ് ഖാന്റെ നല്ലൊരു തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  When Aamir Khan Compared His Dog To Shahrukh Khan Making King Khan's Family Sad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X