For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചൂട് ചായ തലയില്‍ ഒഴിച്ച് ആമിര്‍ ഖാന്‍; ഇരുട്ടും മുമ്പ് എട്ടിന്റെ പണി തിരിച്ച് കൊടുത്തെന്ന് രവീണ!

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഹിറ്റുകള്‍ ഒരുപാട് സമ്മാനിച്ചിട്ടുള്ള രവീണ ബോളിവുഡിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിടുണ്ട്. അഭിനയത്തിലും ഡാന്‍സിലുമെല്ലാം കയ്യടി നേടിയ രവീണ ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ്. രവീണ നായികയായി എത്തിയ ചിത്രമായിരുന്നു അന്ദാസ് അപ്പ്‌നാ അപ്പ്‌നാ. ചിത്രത്തില്‍ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കരീഷ്മ കപൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ കാര്യങ്ങള്‍ ഓര്‍ക്കുകയാണ് രവീണ.

  പെങ്ങളുടെ കമ്മല്‍ പണയം വെച്ചിട്ടാണ് പോയത്; ഒടുവില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്ന് ഹരിശ്രീ അശോകന്‍

  1994 ലായിരുന്നു അന്ദാസ് അപ്പ്‌നാ അപ്പ്‌നാ പുറത്തിറങ്ങിയത്. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത സിനിമ തീയേറ്ററില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്‍ തന്നെ പറ്റിച്ച കഥയാണ് രവീണ തുറന്നു പറഞ്ഞിരിക്കുന്നത്. രസകരമായ ആ കഥ വായിക്കാം വിശദമായി തുടര്‍ന്ന്.

  ''ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അന്ദാസ് അപ്പ്‌നാ അപ്പ്‌നയില്‍ ഞാനും ആമിറും കുതിര വണ്ടിയിലുള്ളൊരു രംഗം ചിത്രീകരിക്കുകയായിരുന്നു. നല്ല രസകരമായൊരു രംഗമായിരുന്നു അത്. എന്നാല്‍ ആമിറും ഷൂട്ടിംഗ് യൂണിറ്റും ചേര്‍ന്ന് എന്നെ പറ്റിക്കാന്‍ പോവുകയാണെന്ന വിവരം എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ വണ്ടിയുടെ അകത്തിരിക്കുകയായിരുന്നു. ഞാന്‍ മുന്നിലും ആമിര്‍ പിന്നിലും. ഞാന്‍ എന്റെ മേക്കപ്പ് ചെയ്യുകയായിരുന്നു. ഈ സമയം ആമിര്‍ പിന്നില്‍ നിന്നും ചൂട് ചായയ്ക്ക് പറയുകയായിരുന്നു. പെട്ടെന്ന് ചായ കപ്പ് അവന്റെ കയ്യില്‍ നിന്നും മറഞ്ഞ് എന്റെ നേരെ വരുന്നതായി കണ്ടു. പേടിച്ച ഞാന്‍ തല കുനിച്ചു. പക്ഷെ അതൊരു പറ്റിക്കല്‍ ആയിരുന്നു. കപ്പ് ശൂന്യമായിരുന്നു. കപ്പിനെ പാത്രവുമായി ഒരു നൂലിലൂടെ ബന്ധിപ്പിച്ചിരുന്നു'' രവീണ പറയുന്നു.

  സ ര ഗ മ പയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു രവീണ മനസ് തുറന്നത്. എന്നാല്‍ താനും ഒട്ടും മോശമായിരുന്നില്ലെന്നും തന്നെ പറ്റിച്ച ആമിറിന് തിരിച്ച് അപ്പോള്‍ തന്നെ പണി കൊടുത്തുവെന്നുമാണ് രവീണ പറയുന്നത്. ''എല്ലാവരും എന്നെ വച്ച് ചിരിയുണ്ടാക്കി. പക്ഷെ ഞാനും മോശമായിരുന്നില്ല. ആ രംഗത്തിനിടെ തന്നെ ഞാന്‍ ആമിറിന് പണി കൊടുത്തു. അന്ന് വാനിറ്റി വാനൊന്നുമുണ്ടായിരുന്നില്ല. ഞാനും ആമിറും നടന്നായിരുന്നു വാഷ് റൂമിലൊക്കെ പോയിരുന്നത്. ആമിര്‍ ഇങ്ങനെ പോയിരിുകായിരുന്നു. ഈ സമയം മോശം കലാവസ്ഥ ആയതിനാല്‍ രാജ്കുമാര്‍ സന്തോഷി പാക്ക് അപ്പ് പറഞ്ഞു. പക്ഷെ ഞാന്‍ കൊറിയോഗ്രാഫറായ സരോജ് ജിയോട് ആമിറിന് വളരെ പ്രയാസമുള്ള സെറ്റുപ്പുകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു'' രവീണ പറയുന്നു.

  തന്നോട് പറഞ്ഞത് പോലെ തന്നെ ചെയ്യുകയായിരുന്നു ആമിര്‍. അരമണിക്കൂര്‍ താന്‍ പറ്റിക്കപ്പെടുകയാണെന്ന് അറിയാതെ ആമിര്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നു. കുതിര വണ്ടിയില്‍ വച്ചായിരുന്നു സ്റ്റെപ്പ് ചെയ്യേണ്ടിയിരുന്നത്. പിന്നെയാണ് ഇരുന്ന് വിശ്രമിച്ചിരിക്കുന്ന എന്നെ ആമിര്‍ കാണുന്നത്. എപ്പോഴും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും'' എന്നും രവീണ പറയുന്നു.

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രവീണ ടണ്ടന്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ്് സീരീസായ ആര്യണകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവുമെല്ലാം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താരം ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിലാണ്. കന്നഡ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. കെജിഎഫ് ചാപ്റ്റര്‍ ഒന്നിന്റെ വന്‍ വിജയത്തിന് ശേഷം വരുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷമാണ് രവീണ അവതരിപ്പിക്കുന്നത്.

  Read more about: raveena tandon aamir khan
  English summary
  When Aamir Khan Did A Prank On Raveena Tandon And She Gave It Back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X