For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷാരൂഖ് എന്റെ കാല് നക്കുകയാണ്'; നായയ്ക്ക് ഷാരൂഖ് ഖാന്റെ പേരിട്ട ആമിര്‍ ഖാന്‍, പിടിച്ചുലച്ച വിവാദം!

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. ഖാന്‍ ത്രയത്തിലെ ഷാരൂഖ്, ആമിര്‍, സല്‍മാന്‍ ഇവര്‍ മൂന്നു പേരും കരിയറില്‍ പലവട്ടം അടുക്കുകയും അകലുകയും വീണ്ടും അടുക്കുകയും ചെയ്തവരാണ്. ഷാരൂഖും സല്‍മാനും തമ്മിലുണ്ടായിരുന്ന വഴക്കും ഷാരൂഖും ആമിറും തമ്മിലുണ്ടായിരുന്ന വഴക്കും സല്‍മാനും ആമിറും തമ്മിലുണ്ടായിരുന്ന വഴക്കുമെല്ലാം ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഖാന്‍ ത്രയം നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. മൂവരും ഒരുമിച്ച് വേദിയും പങ്കിട്ടു.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  ഇപ്പോഴിതാ മൂന്ന് പേരും ഒരുമിച്ചൊരു സ്‌ക്രീന്‍ പങ്കിടാനുള്ള തയ്യാറെടുപ്പിലാണ്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ലാല്‍ സിംഗ് ഛദ്ദയിലൂടെയാണ് മൂന്ന് ബിഗ് ഖാന്മാരും ഒരുമിച്ച് അഭിനയിക്കുന്നത്. എങ്കിലും ഒരുകാലത്ത് ബോളിവുഡിനെയാകെ തട്ടുകളാക്കി മാറ്റിയതായിരുന്നു ഖാന്മാര്‍ക്കിടയിലെ തര്‍ക്കങ്ങളും വഴക്കുകളും. ഷാരൂഖ് ഖാനും സല്‍മാനും ഖാനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സല്‍മാനും ഐശ്വര്യയും തമ്മില്‍ ചല്‍തെ ചല്‍തെയുടെ സെറ്റില്‍ വച്ച് വഴക്കുണ്ടായപ്പോള്‍ ഷാരൂഖ് ഇടപെടുന്നതോടെയാണ്.

  ആമിര്‍ ഖാനും ഷാരൂഖും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കിയത് ആമിര്‍ ഖാന്റെ ചില പ്രയോഗങ്ങളായിരുന്നു. ഷാരൂഖ് ഖാനെ നായയോട് ഉപമിച്ചതായിരുന്നു ആമിറിനെതിരെ വലിയ ജനവികാരത്തെ ഉയര്‍ത്താനടക്കം ഇടയായ സംഭവം. ആമിര്‍ ഖാന്റെ ഗജിനിയും ഷാരൂഖ് ഖാന്റെ രബ് നെ ബനാദി ജോഡിയും 2008 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. ഇതിന് മുമ്പായിരുന്നു ഷാരൂഖിനെതിരെ ആമിര്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ട പരാമര്‍ശം നടത്തുന്നത്. തന്റെ ബ്ലോഗില്‍ ആമിര്‍ കുറിച്ച വാക്കുകളായിരുന്നു പ്രശ്‌നമായി മാറിയത്.

  ''ഞാന്‍ ഒരു മരത്തിന്റെ താഴെ ഇരിക്കുകയാണ്. താഴ് വാരത്തിന്റെ അറ്റത്ത്. കടല്‍ നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍. അമ്മിയും ഇറയും ജുനൈദും എന്റെ അരികില്‍ തന്നെയുണ്ട്. ഞങ്ങള്‍ ബോര്‍ഡ് ഗെയിം കളിക്കുന്ന തിരക്കിലാണ്. ഷാരൂഖ് എന്റെ കാല് നക്കുകയാണ്. ഞാന്‍ അവന് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌കറ്റ് നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലെന്താണ് വേണ്ടത്?'' എന്നായിരുന്നു ആമിര്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്.

  പൊതുവെ വിവാദങ്ങളില്‍ നിന്നുമെല്ലാം മാറി നടക്കുന്ന ആമിറിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ പരാമര്‍ശം ഷാരൂഖ് ആരാധകരെ മാത്രമല്ല ആമിര്‍ ഖാന്റെ ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഷാരൂഖ് ഖാനേയും ആമിറിന്റെ പരാമര്‍ശം വേദനിപ്പിക്കുകയുണ്ടായി. തന്റെ അതൃപ്തി അറിയിച്ച ഷാരൂഖ് തന്റെ മക്കള്‍ ഇനി ആമിറിന്റെ ആരാധകരല്ലായിരിക്കുമെന്നും പറയുകയുണ്ടായി. പിന്നാലെ ആമിറിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഒടുവില്‍ ഒരു ചാനല്‍ പരിപാടിയില്‍ വച്ച് ആമിര്‍ മൗനം വെടിയുകയും തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു.

  കഴിഞ്ഞ 20 വര്‍ഷത്തിനിടെ താന്‍ ഒരിക്കല്‍ പോലും ഷാരൂഖിനെതിരെ സംസാരിച്ചിട്ടില്ലെന്ന് ആമിര്‍ ചൂണ്ടിക്കാണിച്ചു. താനും കിരണും പഞ്ച്ഗനിയില്‍ ഒരു വീട് വാങ്ങിയിരുന്നു. അവിടുത്ത കെയര്‍ ടേക്കര്‍മാരായ ദമ്പതികള്‍ക്ക് ഷാരൂഖ് എന്ന പേരിലൊരു നായ ഉണ്ടായിരുന്നുവെന്നും ആ നായയെക്കുറിച്ചായിരുന്നു താന്‍ പരാമര്‍ശിച്ചതെന്നുമായിരുന്നു ആമിറിന്റെ വിശദീകരണം. ഷാരൂഖ് ഖാനെ അപമാനിക്കുക എന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും ആമിര്‍ പറഞ്ഞു. പിന്നാലെ ഷാരൂഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നിരുപാതികം മാപ്പ് ചോദിക്കുകയും ചെയ്തു ആമിര്‍.

  Also Read: സല്‍മാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും മര്‍ദ്ദനവും; ഇനി കൂടെ അഭിനയിക്കില്ലെന്ന് ഐശ്വര്യ

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  എന്തായാലും അതെല്ലാം പഴങ്കഥകളായിരിക്കുകയാണ്. ഇപ്പോള്‍ ആമിറും ഷാരൂഖും സല്‍മാനും നല്ല സൗഹൃദത്തിലാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന ആ നിമിഷവും സഫലമാവുകയാണ്. ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ പുതിയ സിനിമ. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരും ഒരുമിച്ച് സ്്ക്രീനിലെത്തുമോ എന്നത് കണ്ടറിയണം. അതേസമയം ഒരിടവേളയ്ക്ക് ശേഷം പഠാനിലൂടെ തിരികെവരാന്‍ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്‍.

  Read more about: shahrukh khan aamir khan
  English summary
  When Aamir Khan Named His Dog As Shahrukh Khan And Issued An Appology Later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X