ഒളിച്ചോടി കല്യാണം, ഒരേ സമയം രണ്ടുപേരുമായി ബന്ധം; ഒടുവില്‍ കുറ്റസമ്മതം നടത്തിയ ആമിര്‍ ഖാന്‍
സിനിമ പോലെ തന്നെ മനോഹരവും നാടകീയവുമാണ് സൂപ്പര്‍ താരം ആമിര്‍ ഖാന്റേയും റീന ദത്തയുടേയും പ്രണയവും വിവാഹവുമെല്ലാം. ഇരുവരും അയല്‍വാസികളായിരുന്നു. ചെറുപ്പം മുതല്‍ തന്നെ അറിയമായിരുന്നു. ജനല്‍ പാളികളിലൂടെ പരസ്പരം നോക്കി നില്‍ക്കുമായിരുന്നു ആമിറും റീനയും. മേരെ സാമ്‌നെ വാലി കിഡ്ക്കി മേം എന്ന പാട്ട് പോലെയായിരുന്നു ആ പ്രണയവും.
ആമിര്‍ ഖാന്‍ ആണ് പ്രണയം അനുഭവപ്പെടുന്നത്. റീനയോടുള്ള തന്റെ പ്രണയം അറിയിക്കാന്‍ ആമിര്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ എല്ലായിപ്പോഴും നിരാശയായിരുന്നു ഫലം. ആമിറിന്റെ പ്രണയാഭ്യര്‍ത്ഥനകളെ റീന നിരന്തരം നിരസിച്ചു. ഒടുവില്‍ ശ്രമങ്ങള്‍ നിര്‍ത്താന്‍ ഒരുങ്ങവെ റീന തന്റെ മനസ് ആമിറിനാിയ തുറക്കുകയായിരുന്നു. ഇരുവരും അങ്ങനെ 1986 ല്‍ വിവാഹിതരാവുകയും ചെയ്തു.

16 വര്‍ഷമാണ് ആമിറും റീനയും ഒരുമിച്ച് ജീവിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. 2002 ലാണ് ഇരുവരും പിരിയുന്നത്. റീനയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ആമിര്‍ ഖാന്‍ നിര്‍മ്മാതാവും സംവിധായകയുമൊക്കെയായ കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2005 ലായിരുന്നു ഇരുവരുടേയും വിവാഹം. ഐവിഎഫിലൂടെ ആസാദ് എന്ന മകനും ഇരുവര്‍ക്കും ജനിച്ചു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2021ല്‍ ആമിറും കിരണും പിരിയുകയായിരുന്നു.
ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ആദ്യ ഭാര്യയെക്കുറിച്ചും വിവാഹ മോചനത്തെക്കുറച്ചുമൊക്കെ ആമിര്‍ മനസ് തുറന്നിരുന്നു. ''റീനയും ഞാനും 16 വര്‍ഷം ഒരുമിച്ച് ജീവിച്ചു. പിരിഞ്ഞപ്പോള്‍ അത് ഞങ്ങള്‍ക്ക് വലിയ വേദനയായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും. ഞങ്ങളാല്‍ കഴിയുന്ന വിധം ആ സാഹചര്യത്തെ നേരിടാന്‍ ശ്രമിച്ചു. പിരിഞ്ഞുവെങ്കിലും പരസ്പരമുള്ള സ്‌നഹേവും ബഹുമാനവും എനിക്കും റീനയ്ക്കും നഷ്ടമായിട്ടില്ല'' എന്നാണ് ആമിര്‍ പറഞ്ഞത്.

''അവളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ അനുവദിച്ചതിന് ഞാന്‍ റീനയോട് നന്ദി പറയുകയാണ്. പല തരത്തില്‍ അവള്‍ എന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിക്കുമ്പോള്‍ ഞങ്ങള്‍ ചെറുപ്പമായിരുന്നു. എനിക്ക് റീനയോടുള്ള സ്‌നേഹമോ ബഹുമാനമോ നഷ്ടമായിട്ടില്ല. അവള്‍ നല്ലൊരു വ്യക്തിയാണ്. ഞാന്‍ അതിനെ മാനിക്കുന്നുണ്ട്. അവളും അങ്ങനെ കാണുന്നുവെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു'' എന്നും ആമിര്‍ പറഞ്ഞു.
''കിരണും റീനയും പക്വതയുള്ള വ്യക്തികളാണ്. അവരുടെ സൗഹൃദത്തിനായി ഞാനായിട്ട് ശ്രമിക്കേണ്ടി വന്നിട്ടില്ല.'' എന്നാണ് തന്റെ മുന്‍ ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആമിര്‍ പറഞ്ഞത്. അതേസമയം പതിവ് വിപരീതമായി തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച ആമിര്‍ തനിക്ക് ഒരേസമയം രണ്ട് ബന്ധങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ തെറ്റുകള്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചില്ലെന്നും പറയുന്നുണ്ട്.

റീനയുമായി പ്രണയത്തിലായിരുന്ന കാലത്ത് രക്തം കൊണ്ട് പ്രണയ ലേഖനം എഴുതുക വരെ ചെയ്തിരുന്നു ആമിര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് റീന ആമിറിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ട് മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായതിനാല്‍ കുടുംബങ്ങളുടെ എതിര്‍പ്പ് ഭയന്ന് ആമിറും റീനയും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. വിവാഹ മോചനത്തിന് ശേഷവും റീനയുമായും റീനയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ആമിര്‍ ഖാന്‍.
Recommended Video

വിവാഹ മോചനത്തിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ആമിറും കിരണും. ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുകയും ചെയ്യുന്നുണ്ട്. ബിസിനസ് ബന്ധവും തുടരുമെന്ന് രണ്ടു പേരും വ്യക്തമാക്കിയിരുന്നു. വിവാഹ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ തന്നെ ലാല്‍ സിംഗ് ഛദ്ദയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ പുതിയ സിനിമ.


Click it and Unblock the Notifications