ആമിര്‍വീട്ടില്‍ പോയി അപേക്ഷിച്ചിട്ടും കൂടെ അഭിനയിക്കാന്‍ ഹൃത്വിക് തയ്യാറായില്ല; പകരം വന്ന നടന്‍ സൂപ്പര്‍ താരം

ഏതൊരു സിനിമാ ഇന്‍ഡസ്ട്രി എടുത്തു നോക്കിയാലും ഒരാളുടെ നഷ്ടം മറ്റൊരാളുടെ നേട്ടമായി മാറുന്നത് കാണാം. മറ്റ് സിനിമകളുടെ തിരക്കുകളോ താല്‍പര്യക്കുറവോ കാരണം ഉപേക്ഷിച്ച സിനിമകള്‍ പിന്നീട് സൂപ്പര്‍ഹിറ്റായി മാറുന്നത് പല താരങ്ങള്‍ക്കും നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. മലയാളം മുതല്‍ ബോളിവുഡ് വരെ ഇങ്ങനെ നഷ്ടപ്പെട്ട ഹിറ്റുകളുടെ കഥ പറയാന്‍ ഒരുപാട് താരങ്ങള്‍ക്ക് സാധിക്കും. അങ്ങനൊരു കഥ പറയാന്‍ ഹൃത്വിക് റോഷനുമുണ്ട്.

ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുകളിലൊന്നാണ് രംഗ്‌ദേ ബസന്തി. ആമിര്‍ ഖാന്‍ നായകനായ ചിത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രം രാഷ്ട്രീയവും ചിത്രത്തിന്റെ കഥ പറച്ചില്‍ രീതിയും ചിത്രത്തിലെ സൗഹൃദവുമൊക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുകയായിരുന്നു.

രംഗ്‌ദേ ബസന്തി

രംഗ്‌ദേ ബസന്തിയിലെ ഏറ്റവും ജനപ്രീയ കഥപാത്രങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച കരണ്‍. ഭഗത് സിംഗായി അഭിനയിക്കേണ്ടി വരുന്നതിലൂടെ സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെ മാറി മറിക്കപ്പെടുന്ന കഥാപാത്രമാണ് കരണ്‍. ഇന്നും സിദ്ധാര്‍ത്ഥിന്റെ ഏറ്റവും ജനപ്രീയ കഥാപാത്രങ്ങളിലൊന്നാണ് രംഗ്‌ദേ ബസന്തിയിലേത്. ഓഫ് സ്‌ക്രീനിലെ സിദ്ധാര്‍ത്ഥിന്റെ വ്യക്തിത്വത്തെ പോലും ആ കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാന്‍ സാധിക്കും.

ഹൃത്വിക്

എന്നാല്‍ രസകരമായ വസ്തുത എന്തെന്നാല്‍ നേരത്തെ ഈ കഥപാത്രം ചെയ്യാനായി സംവിധായകന്‍ ഓംപ്രകാശ് മെഹ്‌റ മനസില്‍ കണ്ടിരുന്നത് സാക്ഷാല്‍ ഹൃത്വിക് റോഷനെ ആയിരുന്നു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ഹൃത്വിക് വിസമ്മതിക്കുകയായിരുന്നു. എന്തിനേറെ പറയുന്ന ചിത്രത്തിലെ നായകനും സൂപ്പര്‍ താരവുമായ ആമിര്‍ ഖാന്‍ പറഞ്ഞിട്ടു പോലും ഹൃത്വിക് തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ ആത്മകഥയായ ദ സ്‌ട്രെയ്ഞ്ചര്‍ ഇന്‍ ദ മിററിലാണ് ഓംപ്രകാശ് ആ സംഭവത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ച സിദ്ധാര്‍ത്ഥിലേക്ക് എത്തുന്നതിന് മുമ്പായി താന്‍ ഫര്‍ഹാന്‍ അക്തര്‍, അഭിഷേക് ബച്ചന്‍ എന്നിവരെ കരണ്‍ സിംഗാനിയയെ അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നുവെന്നാണ് ഓംപ്രകാശ് പറയുന്നത്. എന്നാല്‍ എല്ലാവരും കഥാപാത്രത്തെ നിരസിക്കുകയായിരുന്നു.

കരണ്‍ ആകാന്‍ ഒരുക്കമായിരുന്നില്ല

''അറിയപ്പെടുന്ന എല്ലാ നടന്മാരും കരണ്‍ ആകാന്‍ ഒരുക്കമായിരുന്നില്ല. ആദ്യം ഓഫര്‍ ചെയ്യുന്നത് ഫര്‍ഹാന്‍ അക്തറിനാണ്. അന്ന് അദ്ദേഹം അഭിനേതാവായിട്ടില്ല. എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകനായിരുന്നു ഫര്‍ഹാന്‍. ഞാന്‍ കഥ പറഞ്ഞപ്പോള്‍ ഒരേ സമയം ഞെട്ടലും അമ്പരപ്പും തോന്നി അവന്. പിന്നീട് അഭിഷേകിനെ സമീപിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഞാന്‍ കരുതി നിങ്ങള്‍ക്ക് വട്ടാണെന്നാണ് പക്ഷെ നിങ്ങള്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസിലായി നിങ്ങള്‍ക്ക് മുഴുവട്ടാണെന്ന് എന്നായിരുന്നു'' എന്നാണ് ഓംപ്രകാശ് പറയുന്നത്.

വലിയ ബ്രേക്ക്

ഇതോടെയാണ് താന്‍ ആമിര്‍ ഖാന്റെ സഹായം തേടുന്നത്. ആമിറിനോട് ഹൃത്വിക് റോഷനെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി ആമിര്‍ ഖാന്‍ നേരിട്ട് ഹൃത്വിക് റോഷന്റെ വീട്ടിലെത്തി. നല്ല സിനിമയാണ് ചെയ്യണമെന്നും ആമിര്‍ പറഞ്ഞു. പക്ഷെ അതൊന്നും ഹൃത്വിക്കിന്റെ തീരുമാനം മാറ്റിയില്ല. ഒടുവില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ സിദ്ധാര്‍ത്ഥ് സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. പിന്നെ നടന്നതെല്ലാം ചരിത്രമാണ്.

ചിത്രത്തിലെ ഓരോ താരങ്ങളെ സംബന്ധിച്ചും രംഗ്‌ദേ ബസന്തി വളരെ പ്രധാനപ്പെട്ട സിനിമയാണ്. സിദ്ധാര്‍ത്ഥിന്റെ കരിയറിലേയും ഏറ്റവും വലിയ ബ്രേക്കുകളിലൊന്നാണ് രംഗ്‌ദേ ബസന്തി സമ്മാനിച്ചത്. സോഹ അലി ഖാന്‍, മാധവന്‍, ഷര്‍മന്‍ ജോഷി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X