For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറിഞ്ഞ കാലം മുതല്‍ അവളെന്നെ അപമാനിക്കുന്നു, അതാണവളുടെ കഴിവ്; ട്വിങ്കിള്‍ ഖന്നയെക്കുറിച്ച് ആമിര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു പാതയിലൂടെയാണ് ആമിര്‍ ഖാന്റെ കരിയര്‍ സഞ്ചരിക്കുന്നത്. ഒരേസമയം ആരാധകരുടെ കയ്യടി നിരൂപകരുടെ പ്രശംസയും ലഭിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ആമിര്‍ ഖാന്റേത്. അതുകൊണ്ട് തന്നെ ആമിറിന്റെ ഓരോ സിനിമകളും വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  വിജയങ്ങളോടൊപ്പം തന്നെ പരാജയങ്ങളും നിറഞ്ഞതാണ് ആമിറിന്റെ കരിയര്‍. ആമിര്‍ ഖാന്റെ പരാജയപ്പെട്ട സിനിമകളില്‍ ഒന്നാണ് മേള. ട്വിങ്കിള്‍ ഖന്നയാണ് ചിത്രത്തിലെ നായിക. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുകയും പക്ഷെ നടിയെന്ന നിലയില്‍ വിജയിക്കാതെ പോവുകയും ചെയ്ത താരമാണ് ട്വിങ്കിള്‍. സിനിമ പരാജയപ്പെട്ടുവെങ്കിലും ആമിറും ട്വിങ്കിളും വളരെ അടുത്ത സുഹൃത്തുക്കളാണ്. അക്ഷയ് കുമാറും ട്വിങ്കിളും തമ്മില്‍ വിവാഹം കഴിക്കുന്നതിലടക്കം ആമിറിന്റെ പങ്ക് വളരെ വലുതാണ്. വിശദമായി വായിക്കാം.

  മേള പരാജയപ്പെട്ടതോടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ രാജേഷ് ഖന്ന എന്ന തന്റെ പിതാവിനെ പോലെ അഭിനയിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ട്വിങ്കിള്‍ ഉറപ്പിച്ചിരുന്നു. പിന്നീട് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി പ്രശസ്തി നേടുകയായിരുന്നു ട്വിങ്കിള്‍. ഒരിക്കന്‍ തന്റെ കോളത്തെക്കുറിച്ച് ആമിര്‍ ഖാനോട് ട്വിങ്കില്‍ അഭിപ്രായം ചോദിച്ചിരുന്നു. ഇതിന് ആമിര്‍ ഖാന്‍ നല്‍കിയ മറുപടി ക്രിക്കറ്റ് കളി കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ എല്ലാവര്‍ക്കും ക്രിക്കറ്റ് കളിക്കാന്‍ പറ്റണമെന്നില്ല എന്നായിരുന്നു.


  തന്റെ കോളം ആരംഭിക്കാനായി ട്വിങ്കിള്‍ ഖന്ന തിരഞ്ഞെടുത്തത് ആമിര്‍ ഖാന്റെ വാക്കുകളായിരുന്നുവെന്നതാണ് രസകരമായ മറ്റൊരു വസ്തുത. ട്വിങ്കിള്‍ ഖന്നയുടെ വിവാഹത്തിന് വീഡിയോഗ്രാഫറായി മാറിയതിനെക്കുറിച്ചും ആമിര്‍ ഒരിക്കല്‍ മനസ് തുറന്നിരുന്നു. തന്റെ വിവാഹത്തിന് ഓരോരുത്തര്‍ക്കും ഓരോ ജോലികള്‍ വീതിച്ചു നല്‍കുകയായിരുന്നു ട്വിങ്കിള്‍ ചെയ്തത്. ഇതില്‍ ആമിറിന് ലഭിച്ചതാകട്ടെ വീഡിയോഗ്രാഫറുടെ ജോലിയും.

  രസകരമായൊരു വീഡിയോയില്‍ ട്വിങ്കിള്‍ ഖന്നയുടെ കഴിവിനെക്കുറിച്ചും ആമിര്‍ മനസ് തുറക്കുന്നുണ്ട്. ''നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്. ട്വിങ്കിളിന്റെ കഴിവ് കിടക്കുന്നത് ആളുകളെ അപമാനിക്കുന്നതാണ്. ആളുകളെ അപമാനിക്കാന്‍ അവള്‍ വിദഗ്ധയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അവളെ അറിഞ്ഞ കാലം തൊട്ട് അവളെന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്'' എന്നായിരുന്നു സുഹൃത്തിനെക്കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞ രസകരമായ വാക്കുകള്‍.

  ''പക്ഷെ അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ നല്ലൊരു കാര്യമാണ്. കാരണം പുറമെയുള്ളത് പോലെയല്ല, ഇതിന്റെ ഉളളില്‍ വളരെ കണിശതയുള്ള വ്യക്തതയുള്ളൊരു സ്ത്രീയുണ്ട്. അസാധ്യ അറിവും സെന്‍സ് ഓഫ് ഹ്യൂമറുമുള്ള വ്യക്തിയാണ്. ആളുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് വളരെ മികച്ചൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്'' എന്ന് തന്റെ കൂട്ടുകാരിയെ പ്രശംസിക്കാനും ആമിര്‍ ഖാന്‍ മറന്നില്ല.

  Also Read: കാവ്യയുടെ കൈയ്യിൽ തൂങ്ങി കുഞ്ഞ് മഹാലക്ഷ്മി, താരകുടുംബത്തിന്റെ വീഡിയോ വൈറലാകുന്നു

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍. അവരുടെ പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തുകയായിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ബാദ്ഷ, മേള, ജോഡി നമ്പര്‍ 1, ജോറു ക ഗുലാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും സിനിമയില്‍ ശോഭിക്കാന്‍ സാധിച്ചില്ല. പിന്നീട് എഴുത്തുകാരിയും കോളമിസ്റ്റുമൊക്കെയായി മാറുകയായിരുന്നു ട്വിങ്കിള്‍ ഖന്ന. നിര്‍മ്മാതാവും ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് ട്വിങ്കിള്‍. നടന്‍ അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ട്വിങ്കിള്‍. 2015 ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായിരുന്നു ട്വിങ്കിള്‍ എഴുതിയ മിസിസ് ഫണ്ണിബോണ്‍സ്.

  Read more about: aamir khan twinkle khanna
  English summary
  When Aamir Khan Revealed Twinkle Khanna Insulted Him His Entire Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X