ഗജിനിയിലെ നായിക ആമിറിന്റെ അച്ഛന്റെ രഹസ്യപുത്രി; അച്ഛനാരെന്ന് അറിയില്ലെന്ന് ജിയ ഖാന്‍!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. താരകുടംബത്തില്‍ നിന്നുമാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ആമിര്‍ ഖാന്‍. സ്ഥിരം ഫോര്‍മുല സിനിമകളില്‍ നിന്നും വ്യത്യസ്തമായ സിനിമകള്‍ ചെയ്തും തന്നിലെ അഭിനേതാവിനെ പുതുക്കിയുമാണ് ആമിര്‍ ഖ ാന്‍ ബോളിവുഡിലൊരു ഇടം നേടുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ക്കൊപ്പം തന്നെ നിരൂപക പ്രശംസ നേടുന്നതുമാണ് ആമിര്‍ ഖാന്‍ സിനിമകള്‍.

തീയേറ്ററില്‍ വന്‍ വിജയം തീര്‍ക്കുന്ന ആമിറിന്റെ സിനിമയോടുള്ള സമീപനവും എന്നും പ്രശംസിക്കപ്പെടാറുണ്ട്. എന്നാല്‍ വിവാദങ്ങളും ആമിര്‍ ഖാന്‍ ജീവിതത്തില്‍ പതിവാണ്. പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ആമിര്‍ ഖാന്റ പേര് വിവാദത്തിലാക്കിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റായി മാറിയ ഗജിനിയുടെ പ്രൊമോഷന്‍ നടക്കുന്നതിനിടെയും അത്തരത്തിലൊരു വിവാദം അരങ്ങേറിയിരുന്നു.

ജിയ ഖാന്‍

നടി ജിയ ഖാന്‍ ആമിര്‍ ഖാന്റെ അച്ഛന്റെ മകളാണെന്നായിരുന്നു വാര്‍ത്തകള്‍. ഗജിനിയിലൊരു പ്രധാന വേഷത്തില്‍ ജിയയും എത്തിയിരുന്നു. പിന്നീട് ഹൗസ്ഫുള്‍ എന്ന ചിത്രത്തിലും ജിയ നായികയായിരുന്നു. രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. അതേസമയം കരിയര്‍ തുടങ്ങവെ തന്നെ ജിയ ഖാന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ബോളിവുഡിനെ ഇളക്കി മറിച്ച സംഭവമായിരുന്നു ജിയയുടെ ആത്മഹത്യ.

ഗജിനിയുടെ പ്രൊമോഷന്‍ നടക്കുന്നതിനിടെയാണ് പ്രചരണം ആരംഭിക്കുന്നത്. ജിയ ആമിര്‍ ഖാന്റെ അര്‍ധ സഹോദരി ആണെന്നായിരുന്നു വാര്‍ത്തകള്‍. ജിയയുടെ അമ്മയും നടിയുമായി റാബിയ അമീന്‍ ആമിറിന്റെ പിതാവ് താഹിര്‍ സുഹൈനുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിലുള്ള മകളാണ് ജിയ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

അമ്മയോട് ചോദിച്ചിട്ടുമില്ല

ആമിറിന്റേയും ജിയയുടെ മുഖങ്ങള്‍ക്ക് സാമ്യതയുണ്ടെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. വാര്‍ത്തകളോട് ആമിര്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ പിതാവും ജിയ ഖാനും പ്രതികരിക്കുകയുണ്ടായിരുന്നു.

''എന്റെ അറിവില്‍ റാബിയ വിവാഹം കഴിച്ചത് ഒരു പാക്കിസ്ഥാന്‍കാരനെയാണ്. എന്റെ അടുത്ത സുഹൃത്താണ് റാബിയ. പക്ഷെ ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ജിയ എന്റെ മകളുമല്ല.'' എന്നായിരുന്നു താഹിറിന്റെ പ്രതികരണം. ''ഇത് അസത്യവും അസംബന്ധവുമാണ്. സത്യത്തില്‍ എന്റെ പിതാവിനെക്കുറിച്ച് എനിക്ക് അധികം അറിയില്ല. ഞാന്‍ അമ്മയോട് ചോദിച്ചിട്ടുമില്ല. എനിക്ക് ആകെ അറിയുന്നത് അദ്ദേഹം അമേരിക്കക്കാരന്‍ ആണെന്ന് മാത്രമാണ്'' എന്നായിരുന്നു ജിയ പറഞ്ഞത്.

ഗജിനി


തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കായിരുന്നു ആമിര്‍ ഖാന്റെ ഗജിനി. തമിഴില്‍ നയന്‍താര ചെയ്ത വേഷമായിരുന്നു ഹിന്ദിയില്‍ ജിയ ചെയ്തത്. അതേസമയം ഹിന്ദിയിലും തമിഴിലും നായിക അസിന്‍ തന്നെയായിരുന്നു. ഹിന്ദിയിലും ഗജിനി വന്‍ വിജയമായി മാറുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള ആമിറിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഗജിനി.

2013 ലായിരുന്നു ജിയ ഖാന്‍ ആത്മഹത്യ ചെയ്യുന്നത്. ജിയയുടെ കാമുകന്‍ ആയിരുന്ന നടന്‍ സൂരജ് പഞ്ചോളിയെ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല. കേസിനിടെ 2015 ല്‍ സൂരജ് ബോളിവുഡില്‍ അരങ്ങേറിയിരുന്നു. താരപുത്രനാണ് സൂരജ്. ആദിത്യ പഞ്ചോളിയുടെ മകനാണ്. സല്‍മാന്‍ ഖാനാണ് സൂരജിന്റെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയതും താരത്തെ പരിശീലിപ്പിച്ചതും.

Recommended Video

റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview
ലാല്‍ സിംഗ് ഛദ്ദ

അതേസമയം ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക. നാഗ ചൈതന്യയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ ഷാരൂഖ് ഖാനും ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X