For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗാംഗുലിയെ കാണാന്‍ വന്ന ആമിര്‍ ഖാനെ വിരട്ടിയോടിച്ച് സെക്യൂരിറ്റി; കാര്യം അറിഞ്ഞ ദാദ ചെയ്തത്!

  |

  ബോളിവുഡും ക്രിക്കറ്റും എപ്പോഴും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് കാര്യങ്ങളാണ്. വൈവിധ്യം നിറഞ്ഞ ഇന്ത്യയില്‍ ജനങ്ങളെ ഒരുമിക്കുന്ന രണ്ട് ഘടകങ്ങളാണ് സിനിമയും ക്രിക്കറ്റുമെന്നാണ് പറയുന്നത്. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം സിനിമയുടെ കഥയില്‍ തുടങ്ങ താരങ്ങളുടെ വിവാഹം വരെ കാണാം. രണ്ട് രംഗത്തു നിന്നുമുള്ള താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെ അടുത്ത ബന്ധമുളള രണ്ട് താരങ്ങളാണ് സൗരവ്വ് ഗാംഗുലിയും ആമിര്‍ ഖാനും.

  ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

  ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസവും ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനുമാണ് സൗരവ്വ് ഗാംഗുലി. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയും കളിയും വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് ബിസിസിഐയുടെ തലപ്പത്തിരുന്നു കൊണ്ട് ഇപ്പോഴും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നു. ഗാംഗുലിയുടെ കടുത്ത ആരാധകനാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍.

  എന്നാല്‍ അതേ ആമിറിനെ ഒരിക്കല്‍ ഗാംഗുലിയുടെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്തിന് വീട്ടിലേക്ക് കയറാന്‍ പോലും അനുവദിക്കാതെ മടക്കി അയച്ചിട്ടുണ്ട്. ഞെട്ടാന്‍ വരട്ടെ, സംഗതി സീരിയസല്ല. തന്റെ ത്രി ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആമിര്‍ നടത്തിയൊരു പ്രാങ്ക് ആയിരുന്നു അത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം.

  തന്റെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാന്‍ ആമിര്‍ തിരഞ്ഞെടുക്കാറുള്ള വഴികള്‍ എപ്പോഴും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊന്നായിരുന്നു ത്രി ഇഡിയറ്റ്‌സിന് വേണ്ടി അദ്ദേഹം നടത്തിയ പ്രാങ്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേഷം മാറി ചെന്ന് ഓരോ വേലകള്‍ ഒപ്പിക്കുകയായിരുന്നു ആമിറിന്റെ തന്ത്രം. ഇതിന്റെ ഭാഗമായാണ് ആമിര്‍ വേഷം മാറി ഗാംഗുലിയുടെ വീടിന് മുന്നിലെത്തിയത്.

  വഴിനീളെ കണ്ടവരോട് വഴി ചോദിച്ച് ചോദിച്ചാണ് ആമിര്‍ ഖാന്‍ ഗാംഗുലിയുടെ വീടിന് മുന്നിലെത്തിയത്. താന്‍ ഗാംഗുലിയുടെ വലിയ ആരാധകനാണെന്നും കാണണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആമിര്‍ ഖാന്‍ ആണെന്ന് അവര്‍ക്ക് മനസിലായില്ല. അതിനാല്‍ ഇപ്പോള്‍ കാണാന്‍ പറ്റില്ല, അദ്ദേഹം രഞ്ജി ട്രോഫി മത്സരത്തിനായി പോയിരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ആമിര്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല.

  ഗാംഗുലി വന്നിട്ടേ പോവുകയുള്ളൂവെന്ന് പറഞ്ഞ് ആമിര്‍ കുറേനേരം ദാദയുടെ വീടിന് മുന്നില്‍ കാത്തു നിന്നു. ഇതിന്റെയെല്ലാം വീഡിയോ ആമിറിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എന്തായാലും പിന്നാലെ തന്നെ ആമിര്‍ താന്‍ കാണിച്ച വേലത്തരം സൗരവ്വ് ഗാംഗുലിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ആമിറും കിരണും ഗാംഗുലിയ്ക്കും കുടുംബത്തിനുമൊപ്പം ഡിന്നര്‍ കഴിക്കാന്‍ എത്തുകയും ചെയ്തു. ഡിന്നര്‍ സമയത്ത് നടന്ന സംഭവങ്ങള്‍ ഗാംഗുലി തന്നെയാണ് തന്റെ കുടുംബത്തിന് വിവരിച്ചു നല്‍കിയത്. വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുകയായിരുന്നു ദാദയുടെ കുടുംബം.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  ഡിന്നര്‍ കഴിച്ച് മടങ്ങുന്നതിന് മുമ്പായി ദാദയ്ക്ക് ഒരു മോതിരം സമ്മാനിക്കുകയും ചെയ്തു ആമിര്‍. എന്നാല്‍ നിങ്ങളെ ഓര്‍ക്കാന്‍ തനിക്ക് ഈ മോതിരത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. അതേസമയം ത്രി ഇഡിയറ്റ്‌സ് ആമിറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കാണ് നന്‍പന്‍.

  Read more about: aamir khan
  English summary
  When Aamir Khan Was Kicked Out Of Sourav Ganguly's Home And What Dad Did Later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X