റീനയ്ക്കായി ചോര കൊണ്ട് കത്തെഴുതിയ ആമിര്‍ ഖാന്‍; 21-ാം വയസില്‍ ഒളിച്ചോടി കല്യാണം, ചെലവ് 10 രൂപ!

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സാധിച്ചു. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും തിരക്കഥയിലുമെല്ലാം ആമിര്‍ ഖാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ മികച്ചതാക്കാന്‍ എന്ത് ചെയ്യാനും ആമിര്‍ ഖാന്‍ ഒരുക്കമാണ്. അതുകൊണ്ടാണ് ആമിറിനെ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്.

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല തന്റെ ഓഫ് സ്‌ക്രീന്‍ നിലപാടുകളിലൂടേയും മറ്റും ആമിര്‍ ഖാന്‍ കയ്യടി നേടാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലൂടേയും ആമിര്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ആമിര്‍ ഖാന്റെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. തന്റെ മുന്‍ ഭാര്യമാരുമായി വിവാഹ മോചനത്തിന് ശേഷവും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ആമിര്‍ ഖാന് സാധിക്കുന്നുണ്ട്.

Aamir Khan

സിനിമയിലൊക്കെ എത്തുന്നതിനും ഒരുപാട് മുമ്പാണ് ആമിര്‍ ഖാന്‍ റീന ദത്തയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. തന്റെ പ്രിയപ്പെട്ടവളെ ഇംപ്രസ് ചെയ്യാന്‍ ആമിര്‍ ഖാന്‍ തീര്‍ത്തും അപ്രതീക്ഷിതവും അപകടം പിടിച്ചതുമായൊരു വേലയൊപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ആമിര്‍ തന്നെയാണ് റീനയ്ക്ക് താന്‍ ചോര കൊണ്ട് കത്തെഴുതിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഇംപ്രസ് ആകുന്നതിന് പകരം റീനയ്ക്ക് തന്നോട് ദേഷ്യമാണ് തോന്നിയതെന്നും ആമിര്‍ പറയുന്നു.

''ഒരിക്കല്‍ ഞാന്‍ അവള്‍ക്ക് ചോര കൊണ്ടൊരു കത്തെഴുതി. ഉടനെ തന്നെ എന്നെ മര്യാദ പഠിപ്പിച്ചു. അവള്‍ക്കത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നോട് വല്ലാത്ത ദേഷ്യമായിരുന്നു'' ആമിര്‍ ഖാന്‍ പറയുന്നു. താന്‍ കാണിച്ചത് പക്വതയില്ലായ്മയാണെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്.

''ഞാന്‍ ചെറുപ്പമായിരുന്നു. എനിക്ക് അവളോടുള്ള പ്രണയത്തിന്റെ ആഴം കാണിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ഇന്ന് എനിക്ക് അത് മനസിലാകുന്നുണ്ട്. ഒരുപാട് കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നതായി കേള്‍ക്കാറുണ്ട്. എനിക്കും ചോര കൊണ്ടെഴുതി കത്തുകള്‍ കിട്ടാറുണ്ട്. അത് ഒരിക്കലും നല്ലൊരു കാര്യമല്ല. പ്രണയം പ്രകടപ്പിക്കാന്‍ അങ്ങനൊന്നും ചെയ്യേണ്ടതില്ല. യുവാക്കളോട് അങ്ങനെ ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്'' ആമിര്‍ ഖാന്‍ പറയുന്നു.

ഒളിച്ചോടി കല്യാണം കഴിച്ചവരായിരുന്നു ആമിറും റീനയും. വിവാഹം കഴിക്കുമ്പോള്‍ ആമിറിന് 21 വയസും റീനയ്ക്ക് 19 വയസുമായരുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു. റീന ആരുമായോ പ്രണയത്തിലാണെന്ന് വീട്ടില്‍ അറിഞ്ഞു. പരസ്പരം നഷ്ടമാകുമോ എന്ന ഭയത്തെ തുടര്‍ന്നാണ് തങ്ങള്‍ വിവാഹം കഴിച്ചത്. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ തനിക്ക് 21 വയസ് ആയിരുന്നതിനാല്‍. അതിനാല്‍ 21 ആകാന്‍ വേണ്ടി കുറച്ച് മാസങ്ങള്‍ തങ്ങള്‍ കാത്തിരുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

Aamir Khan

''ഞാന്‍ റീനയെ രഹസ്യമായിട്ടായിരുന്നു വിവാഹം കഴിച്ചത്. മൂന്ന് സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹം വളരെ എക്കണോമിക്കല്‍ ആയിരുന്നു. ഞാന്‍ ബസ് കേറി 50 പൈസയുടെ ടിക്കറ്റെടുത്ത് ബാന്ദ്ര വെസ്റ്റില്‍ ഇറങ്ങി. പാലം കടന്ന് ഈസ്റ്റിലെത്തി. ഹൈവെയിലേക്ക് നടന്നു. ഹൈവെ മുറിച്ചു കടന്നു. ഗൃഹ നിര്‍മാണ്‍ ഭവനിലെത്തി. അവിടെയായിരുന്നു വിവാഹ രജിസ്റ്റര്‍ ഓഫീസ്. എന്റെ വിവാഹത്തിന് 10 രൂപയുടെ താഴെ മാത്രമേ ചെലവായിട്ടുള്ളൂ'' എന്നും ആമിര്‍ ഖാന്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

രണ്ട് മക്കളാണ് ആമിറിനും റീനയ്ക്കുമുള്ളത്. ജുനൈദ് ഖാനും ഇറ ഖാനും. എന്നാല്‍ പിന്നീട് റീനയും ആമിറും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ആമിറും കിരണും പിരിയുകയായിരുന്നു. പിരിഞ്ഞ ശേഷവും ആമിറും കിരണും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സമയം ചെലവിടുകയും ചെയ്യുന്നുണ്ട്. റീനയുമായും ആമിര്‍ ഖാന് വളരെ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X